യേശുവും, സിപിഎമ്മും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഈയിടെ രൂപം കൊണ്ട പ്രബലമായ ചര്ച്ച തുടങ്ങുന്നതിനു മുന്പേ പ്രൊ.നൈനാന്‍ കോശി അതില്‍ അടങ്ങിയ രാഷ്ട്രീയ വശങ്ങളെ കുറിച്ച് വളരെ ദീര്ഘ വീക്ഷണത്തോടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിശദീകരിക്കുന്നുണ്ട്. ഈ വിഷയം ചര്ച്ചീയാകുന്നതിനു വളരെ മുന്പാണ് അദ്ദേഹം പ്രതികരിച്ചത് എന്നത് വളരെ കൌതുകം ഉളവാക്കുന്നതാണ്. ശീത സമരത്തിലെ രാഷ്ട്രീയത്തെ പറ്റിയാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. അതും കേവലമായ അഭിപ്രായത്തിന് പുറമേ അമേരിക്കന്‍ രാഷ്ട്രീയത്തെ പറ്റി നടന്ന ഗഹനമായ പഠനങ്ങളുടെ പിന്ബലത്തോടെയാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. അതില്‍ അദ്ദേഹം സ്ഥാപിക്കുന്നത് ശീതസമര കാലത്ത് തന്നെ അമേരിക്ക മതത്തെ രാഷ്ട്രീയവുമായി കൂടിക്കലര്ത്താനും അത് വഴി സഭയുടെ, പ്രത്യേകിച്ച് വത്തിക്കാന്റെ് പരിപൂര്ണ പിന്തുണ റഷ്യയെ കീഴടക്കാന്‍ സമാഹരിച്ചിരുന്നു എന്നുമാണ്. മാത്രമല്ല, സഭയുടെ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടല്‍ ഇന്നേ വരെ ആരും അത്ര ഗൌരവത്തില്‍ എടുത്തിട്ടില്ലെന്നും, ഈയിടെയാണ് അങ്ങിനെയുള്ള പഠനങ്ങള്‍ വന്നതെന്നും അദ്ദേഹം ഉദാഹരണ സഹിതം സമര്ഥിക്കുന്നു. ദൈവഭയമുള്ളവരും, ഇല്ലാത്തവരും തമ്മിലുള്ള ഒരു സാര്വ്വദേശീയ സംഘട്ടനമായി ശീതസമരത്തെ മാറ്റിയെടുക്കുന്നതില്‍ അമേരിക്കാന്‍ സാമ്രാജ്യത്വം വിജയിച്ചു എന്നാണു അദ്ദേഹം അടിവരയിട്ടു പറയുന്നത്. ഹാരി ട്രൂമാന്‍, ജോണ്‍ ഫോസ്ടര്‍ , ഐസന്‍ ഹോവര്‍, ജിമ്മി കാര്ട്ടര്, റൊണാള്ഡ് റീഗന്‍ തുടങ്ങിയവരുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. മാത്രമല്ല, സഭക്ക് അക്കാലത്ത് പ്രത്യക്ഷ രാഷ്ട്രീയം ഇല്ലായിരുന്നെന്നും ഇവരിലൂടെയാണ് ക്രമേണ സഭ രാഷ്ട്രീയത്തിലേക്ക് വരുന്നതെന്ന് വാദിക്കുന്നു. ഇവിടെ അന്നുവരെ അമേരിക്കയില്‍ നിലനിന്നിരുന്ന, അല്ലെങ്കില്‍ ഇന്നും ഉണ്ടെന്നു നാമൊക്കെ വിശ്വസിക്കുന്ന മതേതര മൂല്യങ്ങളെ കാറ്റില്‍ പറത്തി തികച്ചും ആത്മീയ വാദത്തിലെക്കും അതുവഴി, നമ്മുടെ സമരം ദൈവ വിശ്വാസത്തിനും, അതില്ലാത്ത സോവിയറ്റ് യൂണിയനോട് ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതിലും, അതിനായി സഭയുടെ പിന്തുണ നേടുന്നത്തിലും ട്രൂമാനെ പോലുള്ള ‘ഫാള്സ്മാന്‍’ മാര്‍ വിജയിച്ചു എന്നാണു ലേഖകന്‍ സ്ഥാപിക്കുന്നത്. മാത്രമല്ല, റീഗന്റെ കാലത്ത് അത് വിജയം കണ്ടു എന്നും ലേഖകന്‍ സ്ഥാപിക്കുന്നു. “ഭരണവും, സമ്പത്ത് ക്രമവും മുതല്‍ ജനാധിപത്യവും നീതിന്യായവും വരെയും കലയും, സംസ്കാരവും ഉള്പെടെ എല്ലാ മാനങ്ങളിലും രണ്ടു വ്യവസ്ഥിതികള്‍ പൊരുതിയ കിടമല്സരമായിരുന്ന ശീതസമരത്തില്‍ ധാര്മികഔന്നത്യവും കുത്തകയും മതത്തിനുണ്ടെന്നും അമേരിക്ക സ്ഥാപിച്ചെടുത്തു”. ശീതസമരത്തിന്റെ പ്രമാണ രേഖയായ എന്‍.എസ്.സി. റിപ്പോര്ട്ട് നന്മയും, തിന്മയും തമ്മിലുള്ള യുദ്ധമായാണ് ശീത സമരത്തെ കണ്ടത്.മനുഷ്യന്റെ ആധ്യാത്മിക ഊര്ജത്തെ ഉണര്ത്തിക്കൊണ്ട് അതിലൂടെ കമ്യൂണിസത്തെ പ്രതിരോദിക്കാനാണ് അത് ആഹ്വാനം ചെയ്തത്. ട്രുമാന്‍ ഭരണകൂടത്തിനു കമ്മ്യൂണിസമെന്ന "വൈറസിനു" എതിരെ നല്കാനുണ്ടായിരുന്ന പ്രതിരോധം മത വിശ്വാസമായിരുന്നു.രാഷ്ട്രത്തിന്റെ നയപര ലക്ഷ്യങ്ങല്ക്കായി മതത്തിന്റെ ശക്തി ട്രുമാന്‍ ഉപയോഗിച്ച്. ശീതസമരത്തെ ട്രുമാന്‍ ഒരു കുരിശു യുദ്ധമാക്കി. അമേരിക്കന്‍ താല്പര്യം ദൈവഹിതവും മറുകക്ഷി ദൈവ നിഷേധവുമാക്കി ജനകോടികളുടെ മനസ്സില്‍ വളര്ത്തിയെടുത്തു. കമ്മ്യൂണിസത്തിന് എതിരെ ഒരു സാര്വ്വക ദേശീയ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ ട്രുമാന്‍ വിജയിച്ചു. ഈ സഖ്യത്തില്‍ പ്രമുഖ സ്ഥാനം മതനേതാക്കല്ക്കായിരുന്നു. അവരുടെ പൊതുശത്രു കമ്മ്യൂണിസ്റ്റുകള്‍ ആയി. പ്രചാരണത്തിലും, മനശാസ്ത്ര യുദ്ധത്തിലും മതത്തിന്റെ പങ്കു ട്രുമാന്‍ തിരിച്ചറിഞ്ഞു. മതനേതാക്കള്‍ പിന്തുണ നല്കിയാല്‍ അത് ദുഷ്ട ശക്തികള്ക്കെ തിരെയുള്ള യുദ്ധമായി വ്യാഖ്യാനിക്കുക എളുപ്പമായിരുന്നു. ഇതായിരുന്നു മതനേതാക്കളെ കൈക്കലാക്കാന്‍ ട്രുമാനെ പ്രേരിപ്പിച്ച ഘടകം. അതിനായി ട്രുമാന്‍ ആദ്യമായി സമീപിച്ചത് വത്തിക്കാനെയായിരുന്നു. തീവ്ര കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആയിരുന്ന പയസ് പന്ത്രണ്ടാമന് പോപ്പിന്റെ ഭരണത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രം പ്രാബല്യം നേടിയിരുന്നു. ഇത് ട്രുമാന്റെ ജോലി ലളിതമാക്കി. അതുകൊണ്ട് തന്നെ, രണ്ടായിരം വര്ഷമായി സഭ തിന്മക്കെതിരെയുള്ള നടത്തുന്ന പോരാട്ടത്തിന്റെ തുടര്ച്ചയായാണ് കമ്മ്യൂണിസത്തിനു എതിരെയുള്ള യുദ്ധമെന്നു ട്രുമാനും, സഭയും വിളംബരം ചെയ്തു. In God We Trust എന്ന് യു.എസ് നാണയങ്ങളിലും, കറന്സിയിലും മുദ്രണം ചെയ്യാനും അത് ഔദ്യോഗിക മുദ്രാവാക്യം ആക്കാനും നിര്ദ്ദേശം നല്കിയതും സഭയാണ്. ട്രുമാനു ശേഷം ഐസാന്‍ ഹോവരും ഈ പാത പിന്തുടര്ന്നു . വിയറ്റ്നാം യുദ്ധത്തില്‍ പോലും ഈ തന്ത്രം അവര്‍ പിന്തുടര്ന്നു . തുടര്ന്ന് വന്ന റൊണാള്ഡ റീഗനും കമ്മ്യൂണിസത്തിന് എതിരെയുള്ള യുദ്ധം വിശുദ്ധ യുദ്ധമായാണ് കണ്ടത്. സോവിയറ്റ് യൂണിയനെ നിയന്ത്രിക്കുന്ന "ധാര്മി്കമായ ഒരു പ്രമാണവും" ഇല്ലെന്നു അമേരിക്കന്‍ പ്രതിനിധി 1953 ല്‍ പാക്സ്ഥാനില്‍ വെച്ച് പ്രഖ്യാപിക്കുന്നു. അതുകൊണ്ട് ഈ ധര്മസമരത്തില്‍ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രമായ പാകിസ്താനും പിന്തുണ നല്ക്ണം എന്ന് പറയുന്നു. അതുപോലെ, 1985ല്‍ മുജാഹിദ്ദീന്‍ നേതാക്കള്‍ റീഗനെ സന്ദര്ശിക്കുകയും, സോവിയറ്റ് യൂണിയനെ തകര്ക്കാന്‍ സഖ്യത്തില്‍ ഏര്പ്പെടുകയും ചെയ്തു. അവരെ റീഗന്‍ വിശേചിപ്പിച്ചത് “സ്വാതന്ത്ര്യത്തിന്റെ മൂല്യം ഉയര്ത്തി പിടിച്ച അമേരിക്കയുടെ സ്ഥാപകനേതാക്കളോടാണ്"!. എന്നാല്‍ അവരുടെ നേതാവായിരുന്ന ബിന്‍ ലാദനെതിരെ 2001 മുതല്‍ ഭീകര വിരുദ്ധ യുദ്ധം നടത്തേണ്ടി വന്നതു ദൈവത്തിന്റെ പരീക്ഷണമായാണോ സഭ കാണുക എന്ന് ചരിത്രം ആവശ്യപ്പെടുന്ന വലിയ ഉത്തരമാണ്. വിദേശ നയത്തെ കുറിച്ചുള്ള ഒരു പ്രഭാഷണത്തില്‍ 1952 ല്‍ അമേരിക്കന്‍ പ്രതിനിധി പൗലോസ് അപ്പോസ്തലനെ ഉദ്ദരിച്ചാണ് പ്രസംഗം തുടങ്ങിയത്. കത്തോലിക്ക സഭയുടെ നോട്ടര്‍ഹാം സര്‍വ്വകലാശാലയില്‍ റീഗന്‍ ഉയര്ത്തി കാട്ടിയത് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ കമ്മുനിസത്തെ കുറിച്ചുള്ള വിമര്ശനങ്ങളായിരുന്നു. അതുപോലെ 1983ല്‍ റീഗന്‍ National School of Evangels ചെയ്ത പ്രസംഗത്തില്‍ സോവിയറ്റ് യൂനിയനെ ദുഷ്ട സാമ്രാജ്യം എന്നാണു വിശേഷിപ്പിച്ചത്. അമേരിക്കയെ യേശുക്രിസ്തുവിന്‍റെ ക്യാമ്പില്‍ പ്രതിഷ്ടിക്കുക വഴി സോവിയറ്റ് യൂണിയന്മായുള്ള ചര്ച്ചകള്‍ റീഗന്‍ അസാധ്യമാക്കി എന്നാണു ഷ്ളിസര്ജയന്‍ എന്ന രാഷ്ട്രീയ നിരൂപകന്‍ വിലയിരുത്തിയത്. ട്രുമാനും, ജോണ്‍ പോള്‍ രണ്ടാമനും കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണ കൂടങ്ങളെ ശിഥിലമാക്കാന്‍ കൈകോര്ത്തു . ജിമ്മി കാര്ട്ടര്‍ ഒഴിച്ചുള്ള എല്ലാവരും ഇതേ നയം തന്നെയാണ് സ്വീകരിച്ചത്. അത് കൊണ്ട് തന്നെ സഭക്ക് കാര്ട്ടര്‍ അനഭിമതനും ആയിരുന്നു. ട്രുമാന്റെ കാലാത്താണ് അമേരിക്ക ജപ്പാനുമായുള്ള ഉടമ്പടി ഉണ്ടാകുന്നത്. അതില്‍ നെഹ്‌റു ഒപ്പ് വെച്ചില്ല. കാരണം ചൈനയെയും, സോവിയറ്റ് യൂണിയനെയും അതില്‍ ചേര്ക്കാതിരുന്നത് കൊണ്ട്. അപ്പോള്‍ അമേരിക്കന്‍ പ്രതിനിധി ഇന്ത്യന്‍ പ്രതിനിധി വിജയലക്ഷ്മി പണ്ഡിറ്റ്നോട് പറഞ്ഞത്, ഈ ഉടമ്പടിയുടെ ഓരോ ഘട്ടത്തിലും ഞാന്‍ പ്രാര്ഥി്ക്കുകയായിരുന്നു എന്നാണു. അത് കേട്ട് അന്തം വിട്ട വിജയല്ക്ഷി ഒന്നും മിണ്ടിയില്ല. കാരണം നയതന്ത്ര കാര്യങ്ങളില്‍ പ്രാര്ത്ഥനയുടെ സ്ഥാനം അവര്‍ ആദ്യമായി കേള്ക്കുകയായിരുന്നു. അതെ സമയം, ഇറാഖിനെതിരെയുള്ള യുദ്ധം ദൈവത്തിന്‍റെ ഉപദേശം കേട്ടാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് പറഞ്ഞപ്പോള്‍ “നാം ഒരേ ഭാഷ സംസാരിക്കുന്നു” എന്ന് പറഞ്ഞ് അടിമതത്വത്തിനു അടിവരയിടുന്ന നമ്മുടെ പ്രധാനമന്ത്രിയെയും ലേഖകന്‍ താരതമ്യം ചെയ്യുന്നുണ്ട്. പല സോഷ്യലിസ്റ്റ് രാജ്യങ്ങളിലും രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന വിമത സംഘടകള്ക്കു് സി.ഐ.എ ധനസഹായം എത്തിച്ചിരുന്നത് വത്തിക്കാനിലൂടെ ആയിരുന്നെന്നു തെളിവുകള്‍ സഹിതം ലേഖകന്‍ സമര്ത്തിക്കുമ്പോള്‍ കേരളത്തിലെ വിമോചന സമരവും ഓര്മയില്‍ വരികയാണ്. അന്ന് കേരളത്തില്‍ സമരത്തില്‍ മുന്പ്ന്തിയില്‍ നിന്നിരുന്നത് സഭയായിരുന്നെന്നും കൂട്ടിവായിക്കുമ്പോള്‍ മുകളില്‍ ഉദ്ധരിച്ച കാര്യങ്ങള്‍ കൂടുതല്‍ തെളിമയോടെ വായിച്ചെടുക്കാന്‍ കഴിയും. ഇന്നും കേരളത്തില്‍ സഭക്ക് കമ്മ്യൂണിസത്തോടുള്ള സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ വത്തിക്കാനുമായി നേരിട്ട് ബന്ധം ഇല്ലാത്ത ചില സഭകള്‍ അവരുടെ കേരളീയവും, ദേശീയവും, സാര്വ്വദേശീയവുമായ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ കമ്മ്യൂണിസം വെറുക്കപ്പെടേണ്ട ഒരു പ്രത്യശാസ്ത്രമല്ല എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കത്തോലിക്കരടക്കമുള്ള മറുപക്ഷം കമ്മ്യൂണിസ്റ്റു വിരുദ്ധത ഒരു ജീവിത ലക്ഷ്യമായി തന്നെ ആഘോഷിക്കുന്നു. അതിനവരെ പ്രേരിപ്പിക്കുന്നത് വത്തിക്കാന്‍ വഴിയുള്ള ധനസഹായവും, സി.ഐ.എ വഴിയുള്ള രാഷ്ട്രീയ പാഠങ്ങളും ആണ്. ചുരുക്കത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങളെക്കാള്‍ അവര്‍ വിശ്വസിക്കുന്നത് അമേരിക്കന്‍ പാഠങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ അവര്‍ ചെയ്യുന്നത് രാജ്യദ്രോഹമാണ്. ചോറിങ്ങും, കൂറങ്ങും എന്നതാണ് അവരുടെ നിലപാട്! അതുകൊണ്ട് തന്നെയാണ് ദാവൂദ് ഇബ്രാഹിമുമായി പ്പോലും അവരില്‍ ചിലര്ക്ക് കൂട്ടുകച്ചവടം നടത്താന്‍ മടിയില്ലാത്തത്.അതുപോലെ വലതു പക്ഷ മാധ്യമങ്ങള്ക്കും അവരുടെതായ പങ്കു കിട്ടുന്നില്ലേ എന്ന് വേണം സംശയിക്കാന്‍. ഈ ഒരു പാശ്ചാത്തലത്തില്‍ വേണം സിപിഎമ്മുമായിട്ടുള്ള സഭയുടെ ഈയിടെ ഉണ്ടായ വിവാദത്തെയും വിലയിരുത്താന്‍. ക്രിസ്തുവിന്റെ സ്വീകാര്യമായ വശങ്ങള്‍ സിപിഎം ഉയര്ത്തിക്കാട്ടിയാലും സഭ അത് അംഗീകരിക്കില്ല. അങ്ങിനെ അംഗീകരിച്ചാല്‍ അവരുടെ നിലപാട്തറ തന്നെ പൊളിച്ച് പണിയേണ്ടി വരും. അതാകട്ടെ അവരുടെ നിലനില്പ്പിന്‍റെ പ്രശ്നവുമാണ്. അവരുടെ വരുമാന സ്രോതസ് തന്നെ നിലച്ചു പോകുന്ന പ്രശ്നമാണ്. അവര്‍ ഇന്നേവരെ സ്വീകരിച്ചു പോന്ന നിലപാട് മാറ്റി എഴുതലാകും അത്. സഭക്കറിയാം ഇവിടെ ജനപക്ഷത്തു നില്ക്കുന്ന കക്ഷികള്‍ ഇടത് പക്ഷമാണെന്ന്. അതവര്‍ അംഗീകരിച്ചാല്‍ ഇന്നേവരെ അവര്‍ അംഗീകരിച്ച യജമാനന്മാരെ തള്ളിപ്പറയല്‍ ആകും അത്. ഈ ഭൃത്യമനോഭാവം സത്യം കാണുന്നതില്‍ നിന്നും അവരെ വിലക്കുന്നു. സത്യത്തെക്കാളും, യേശുവിനെക്കാളും അവര്ക്ക് മുഖ്യം യജമാനസേവയാണ്.മാത്രമല്ലാ യേശുവിനു പുതിയ അവകാശികള്‍ വരുന്നതിനെ അവര്‍ നിലനില്പ്പിന്റെ പ്രശ്നമായി കാണുന്നു. യേശുവിന്റെ പേരും പറഞ്ഞു പാവപ്പെട്ടവരെയും, പീഡിതരെയും പാര്ശ്വവല്ക്കഖരിക്കുന്ന അവര്ക്കറിയാം ചൂഷിതര്‍ അവരെ തള്ളിപ്പറയും എന്ന്. അവര്‍ ചാട്ടവാറുമായി പള്ളിമേടകളില്‍ കയറി യൂദാസുകളെ ആട്ടിയോടിക്കും എന്ന്. നിന്ദിതരുടെയും, പീഡിതരുടെയും പേരില്‍ ആതുരാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തി കോടികള്‍ കുന്നുകൂട്ടി പള്ളിമേടകളില്‍ തിന്നും കുടിച്ചും, വ്യഭിച്ചരിച്ചും, ആഡംബരം ജീവിതം നയിച്ചും നിമിഷം പ്രതി യേശുവിനെ കുരിശിലെറ്റ്ന്ന സഭ ആരുടെ കൂടെയാണെന്ന് പാവങ്ങള്‍ തിരിച്ചറിയും.യേശു ക്രിസ്തുവിന്റെ പടത്തിനു കീഴിലിരുന്ന് കോഴ വാങ്ങുന്നത് മതനിന്ദ അല്ലെ എന്നവര്‍ ചോദിക്കും. ഒരു അധികാര കേന്ദ്രങ്ങള്ക്കും പിന്നെ അവരെ രക്ഷിക്കാന്‍ കഴിയില്ല എന്നും അവര്‍ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ, സിപിഎം യേശുവാണ് രക്ഷകന്‍ എന്ന് പ്രഖ്യാപിച്ചാലും അവര്‍ എതിര്ത്തു തോല്പ്പിക്കും. കാരണം അവര്‍ അധികാര കേന്ദ്രങ്ങളില്‍ കടന്നു കയറുകയും, സ്വയം സമാന്തര അധികാര കേന്ദ്രമായി വാണരുള്കയുമാണ്. അതുകൊണ്ട് തന്നെ അവര്ക്ക് ഇതൊരു ജീവന്മരണ പോരാട്ടമാണ്. സഹോദര സഭകള്ക്ക് പോലും വില കല്പ്പിക്കാത്ത ഈ അധികാര ഗോപുരങ്ങള്‍ എങ്ങിനെ സിപിഎം നെ അംഗീകരിക്കും? ഇതാണ് അവരെ നയിക്കുന്ന മാനസിക വ്യാപാരങ്ങള്‍. സഭക്ക് പ്രതിസ്ഥാനത്ത് നിര്ത്താവന്‍ ഒരു കക്ഷി വേണം. അത് കേരളത്തില്‍ സിപിഎം ആണ്. ആ പ്രതിയോഗിയുമായി സഖ്യം എന്ന് വെച്ചാല്‍ യുദ്ധം തോറ്റു കൊടുക്കലായി അവര്‍ കരുതുന്നു. കീഴടങ്ങലായി വിലയിരുത്തുന്നു. അത് കൊണ്ട് എന്തൊക്കെ പറഞ്ഞാലും, ചെയ്താലും സഭക്ക് വിശ്വാസം ആകില്ല. കാരണം, സഭ യേശു പറഞ്ഞ സമാദാനത്തിന്റെ പാതക്ക് പകരം പുതിയ യജമാന്മാര്‍ പഠിപ്പിച്ച സംഘട്ടനത്തിന്റെ പാതയാണ് പിന്തുടരുന്നത്. അത് കൊണ്ടാണ് യേശു സമാദാനത്തിന്റെ സന്ദേശ വാഹകനായിരുന്നു എന്ന് സിപിഎം പറയുമ്പോള്‍ അവര്‍ മുഖം തിരിക്കുന്നത്! ഈ അഭിനവ പുണ്ണ്യാളന്മാരെ തിരുത്താന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങുക തന്നെ വേണം. അവര്‍ സിപിഎം നോടൊപ്പം നില്ക്കേണ്ട, ചുരുങ്ങിയ പക്ഷം യേശുവിനോടൊപ്പം നില്ക്കണം എന്നവരെ വിശ്വാസികള്‍ പഠിപ്പിക്കണം. അല്ലാതെ, പുതിയ യജമാനന്മാരായ അമേരിക്കക്കൊപ്പം അല്ല നില്ക്കേണണ്ടത് എന്ന് അവരെ തിരുത്തിക്കണം. പള്ളിമേടകളില്‍ നിന്നും മനുഷ്യ മനസിലേക്ക്, പാവങ്ങളുടെ കുടിലുകളിലേക്ക്, പണിശാലകളിലേക്ക്, വയലേലകളിലേക്ക് അവരെ ആട്ടിയിറക്കണം. അങ്ങിനെയേ യേശുവിനോട് നീതി കാണിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ അവരെ കേവലം അമേരിക്കന്‍ ചാരന്മാരും, ധനികരുടെ പിണിയാളും, യേശുവിന്റെ ശത്രുക്കളും ആയി ചരിത്രം വിലയിരുത്തും.
Tuesday, February 7, 2012
മതത്തിന്റെ രാഷ്ട്രീയം- രാഷ്ട്രീയത്തിന്‍റെ മതം!

Subscribe to:
Posts (Atom)