ബലി പെരുന്നാള്‍
ബലി പെരുന്നാള്‍ ഒരു അന്ധവിശ്വാസം ആണ്. അപകടകരമായ
അന്ധവിശ്വാസം. എന്നാല്‍ ഭൂരിപക്ഷം മുസ്ലീങ്ങളും അതിന്‍റെ കാതല്‍ അറിയാതെ ഒരു
വിശ്വാസത്തിന്‍റെ പേരില്‍ അതില്‍ ആവേശം കൊള്ളുക ആണ്. അതിനു ആ പാവങ്ങളെ കുറ്റം
പറഞ്ഞിട്ട് കാര്യം ഇല്ല. കാരണം, പുരോഹിതന്മാര്‍ അവരെ പഠിപ്പിച്ചു വെച്ചിട്ടുള്ളത്
അങ്ങിനെയാണ്. അതിന്‍റെ പേരില്‍ അവരെ അവഹേളിക്കാനോ, അവമതിക്കാനോ അല്ല ഈ കുറിപ്പ് !
വിശ്വാസം അവരെ രക്ഷിക്കട്ടെ. എന്നാല്‍, ഒരു ചെറിയ ഭൂരിപക്ഷം എങ്കിലും ചരിത്ര സത്യം
മനസിലാക്കട്ടെ എന്ന സദുദ്ദേശം മാത്രമേ ഈ കുരിപ്പിനുള്ളൂ. അല്ലാതെ, ആരെയും
വേദനിപ്പിക്കാന്‍ അല്ല.
ഇബ്രാഹിം നബി വിവാഹം കഴിച്ചത് കുലീനയും,
സുന്ദരിയും, ധനാഡ്യയും ആയ ഒരു യുവതിയെ ആണ്. അവരുടെ പേര്‍ സാറ എന്നായിരുന്നു. ഇബ്രാഹിമിന്
ഭാര്യയോട് അളവറ്റ സ്നേഹം ആയിരുന്നു. എന്നാല്‍, വളരെ കാലം കഴിഞ്ഞിട്ടും അവര്‍ക്ക്
കുട്ടികള്‍ ഉണ്ടായില്ല. ബഹു ഭാര്യത്വം അനുവദനീയം ആയിരുന്നു എങ്കിലും സ്വന്തം
ഭാര്യയോടു ഉള്ള മമത കാരണം നബി വേറൊരു വിവാഹത്തിനു തുനിഞ്ഞില്ല. എന്നാല്‍, ഒരു
കുട്ടി ഇല്ലെങ്കില്‍ തന്‍റെ വംശ പരമ്പരക്ക് അന്ത്യം സംഭവിക്കും എന്നോര്‍ത്ത് നബി
ഏറെ ആകുലന്‍ ആയിരുന്നു. ഒരു ദിവസം നബി ഒരു നിര്‍ദ്ദേശം വെച്ചു. കൊട്ടാരത്തില്‍
ധാരാളം അടിമ സ്ത്രീകള്‍ ഉണ്ട്. അവരെ ലൈംഗികമായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധം
ആയിരുന്നില്ല. അതിനാല്‍ ഒരു അടിമയുമായി ബന്ധപ്പെട്ട് പരിഹാരം തേടാം എന്ന്
തീരുമാനിച്ചു. ഭാര്യയുടെ അനുമതിയും വാങ്ങി. അങ്ങിനെ കൂട്ടത്തില്‍ ഏറ്റവും സുന്ദരി
ആയ അടിമയെ തിരഞ്ഞെടുത്ത്. അവരുടെ പേര്‍ ഹജര്‍ എന്നായിരുന്നു. അവര്‍ ബന്ധപ്പെട്ടു.
അങ്ങിനെ ഒരു കുട്ടി ജനിച്ചു. ഇസ്മായില്‍ എന്ന് പെരും ഇട്ടു.
എന്നാല്‍, കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യക്ക്
വിമ്മിഷ്ടം കൂടി. അടിമയുമായി ഭര്‍ത്താവ് കൂടുതല്‍ ഇടപെടുന്നു. തന്നോടുള്ള ഇഷ്ടം
കുറഞ്ഞു വരിക ആണോ എന്നൊരു തോന്നല്‍. ആ നീരസം വളര്‍ന്നു. കുട്ടിയോടും അടിമയോടും നബി
വല്ലാതെ ഇടപെടുന്നു. ചിലപ്പോള്‍ തന്നെക്കാള്‍ സ്ഥാനം അടിമക്ക് ആണോ എന്ന് തോന്നി
പോകുന്നു. ഈ വിഷയത്തില്‍ നബിയും ഭാര്യയും തമ്മില്‍ വഴക്കായി. എന്നാല്‍ നബിക്ക്
അതിലേറെ വിഷമം ആയി. ഭാര്യക്ക് വേണ്ടി എന്തും ചെയ്യാന്‍ അയാള്‍ ഒരുക്കം ആയിരുന്നു.
അയാള്‍ ചോദിച്ചു, ഹജറിനെയും, ഇസ്മായിലെയും നാട് കടത്താണോ എന്ന്. വേണം എന്ന് സാറ വാശി
പിടിച്ചു. അങ്ങിനെ മനസില്ലാ മനസോടെ ഇസ്മായിലിനെയും ഹജറിനെയും അക്കാലത്ത് വിജനമായി
കിടന്നിരുന്ന മക്കയിലേക്ക് നാട് കടത്തി. എന്നാല്‍, മകനെ കാണാനും, ഹജരിന്റെ
സൌന്ദര്യത്തില്‍ ആകൃഷ്ടന്‍ ആയും ഇബ്രാഹിം പലപ്പോഴും മക്ക സന്ദര്‍ശിച്ചിരുന്നു. ഈ
വിവരം സാറ അറിഞ്ഞു. അവര്‍ വീണ്ടും വഴക്ക് കൂടി. സ്വന്തം വീട്ടിലേക്ക് തിരിച്ചു
പോകാന്‍ ഒരുങ്ങി. അത് ഇബ്രാഹിമിന് സഹിക്കാവുന്നതിലും അധികം ആയിരുന്നു. ഞാന്‍ എന്ത്
വേണം എങ്കിലും ചെയ്യാം എന്ന് ഇബ്രാഹിം പറഞ്ഞു. ഇസ്മായില്‍ ഉള്ളത് കൊണ്ടല്ലേ ഹജറിനെ
കാണാന്‍ പോകുന്നത്. അതില്ലാതെ ആയാല്‍ മതിയല്ലോ ! പിറ്റേന്നു സാറ പറഞ്ഞു. “ഞാന്‍
വാശി പിടിക്കുന്നത് വെറുതെ അല്ല, ഇസ്മായില്‍ ജീവിച്ചിരുന്നാല്‍ എന്‍റെ മരണം ഉടനെ ഉണ്ടാകും
എന്ന് ഞാന്‍ സ്വപ്നം കണ്ടു.. അതിനാല്‍ ഞാന്‍ വേണോ ഇസ്മായില്‍ വേണോ എന്ന് ഇപ്പോള്‍ തീരുമാനിക്കണം . ഞാന്‍
വേണമെങ്കില്‍ അവനെ നിങ്ങള്‍ കൊല്ലണം”
മനം നൊന്ത ഇബ്രാഹിം ഭാര്യയെ അനുസരിച്ച്. മക്കയില്‍
ചെന്ന് മകനെ അറഫ മലയില്‍ കൊണ്ട് പോയി വെട്ടി കൊല്ലാന്‍ തീരുമാനിച്ചു. ഇത് അറിഞ്ഞ
ഹജര്‍ മല മുകളിലേക്ക് ഓടി കയറി. “എല്ലാത്തിനും പ്രശ്നം ഞാന്‍ അല്ലെ ? എന്നെ കൊല്ലൂ
. അപ്പോള്‍ സാറയുടെ വിഷമവും തീരും., നിങ്ങള്‍ക്ക് കുട്ടിയെ കിട്ടുകയും ചെയ്യും “
അത് ശരിയാണ് എന്ന് ഇബ്രാഹിമിന് തോന്നി. അങ്ങിനെ
ഇബ്രാഹിം ഹജരിനെ വെട്ടി കൊന്ന് തിരികെ പോന്നു .
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്മായിലിനെ
കണ്ടു സാറ വീണ്ടും ഇളകി. അപ്പോള്‍ ഇബ്രാഹിം ഒരു കഥ പറഞ്ഞു :” ഞാന്‍ ഹജറിനെയും
ഇസ്മായിലിനെയും വെട്ടി കൊല്ലാന്‍ തുനിഞ്ഞത് ആണ്. ആദ്യം ഹജരിനെ കൊന്നു. പിന്നെ
ഇസ്മായിലിനെ വെട്ടാന്‍ വാള്‍ എടുത്തപ്പോള്‍ പടച്ചവന്‍ വിലക്കി. നീ അവനെ കൊന്നാല്‍
നിന്‍റെ പരമ്പര നശിക്കും എന്ന് പറഞ്ഞു. അങ്ങിനെ ഞാന്‍ ഹജറിനെ മാത്രം കൊന്നു “
സാറക്ക് വലിയ വിഷമം തോന്നിയില്ല. ഇനി ഹജര്‍
ഇല്ലല്ലോ. അതിനാല്‍ മക്കയില്‍ പോക്ക് ഉണ്ടാകില്ല.
ഇതാണ് ചരിത്രം. ഇതിനെ പലരും പല തരത്തില്‍
വ്യാഖ്യാനിച്ചു. ചിലര്‍ ദൈവം മകനെ ബലി കൊടുക്കാന്‍ പറഞ്ഞു. ഇബ്രാഹിം അനുസരിച്ച്.
വാള്‍ ഓങ്ങിയപ്പോള്‍ ദൈവം വിലക്കി. ഒരാടായാലും മതി എന്ന് പറഞ്ഞു എന്നൊക്കെ കഥ
ഉണ്ടാക്കി. ഇതിന്‍റെ പേരില്‍ ആണ് വിശ്വാസികള്‍ ഇബ്രാഹിമിനെ മഹത്വവല്‍ക്കരിക്കുന്നത്.
സത്യത്തി. ദൈവം അല്ല, അതിനപ്പുറം ആരെങ്കിലും വന്നു ആവശ്യപ്പെട്ടാല്‍ പോലും മകനെ
ബലി കഴിക്കില്ല എന്ന് ഇബ്രാഹിം പറഞ്ഞിരുന്നു എങ്കില്‍ പിതൃത്വത്തിന്റെ മഹത്വം
അദ്ദേഹം മുറുകെ പിടിച്ചു എന്ന് പറയാമായിരുന്നു. സ്വന്തം മകനെ വെട്ടി കൊല്ലാന്‍
പോലും മടിക്കാത്ത ആളെയാണ് വിശ്വാസികള്‍ മഹാന്‍ ആയി ചിത്രീകരിക്കുന്നത്. അത് മഹത്വം
അല്ല. ക്രൂരത ആണ്. അത് പിന്തുടര്‍ന്ന് ആണ് അന്യ മതസ്ഥരെ നിഷ്കാസനം ചെയ്തും ലോക
ഇസ്ലാമിക രാഷ്ട്രം കെട്ടി പടുക്കും എന്ന് പറഞ്ഞു തീവ്രവാദികള്‍ വരുന്നത്. അതായത്, ഇബ്രാഹിമിനെ
തീവ്രവാദത്തിന്റെ പിതാവ് എനാണ് വിളിക്കേണ്ടത്. അല്ലാതെ ത്യാഗത്തിന്റെ പര്യായം
ആയല്ല.
ഇബ്രാഹിമിന്‍റെ ക്രൂരതയുടെ കഥ വേറെയും ഉണ്ട്.
വിഗ്രഹാരാധനയില്‍ പ്രതിഷേധിച്ചു ചെറുപ്പത്തില്‍ തന്നെ ഇബ്രാഹിം സ്വന്തം
പിതാവിനെയും കുടുംബത്തെയും ഉപേക്ഷിച്ചു നാട് വിട്ട ആളാണ്. വിശ്വാസത്തിന്‍റെ പേരില്‍
പിതാവ്, മാതാവ്, കുടുംബം, മകന്‍ എന്നിവരെ എന്തും ചെയ്യാന്‍ മടി ഇല്ലാത്ത ഒരാള്‍
മഹാന്‍ ആകുന്നത് എങ്ങിനെ ?
ഇത്തരം അതിശയോക്തി കലര്‍ന്ന കഥകള്‍ കൊണ്ടാണ്
വിശ്വാസികള്‍ ഇബ്രാഹിമിനെ മഹത്വവല്‍ക്കരിക്കുന്നത്. കഥ വേറെയും ഉണ്ട്.
വിഗ്രഹാരാധനക്ക് എതിരെ പ്രചരണം നടത്തിയതിനു ബാബിലോണിയന്‍ രാജാവ് ഇബ്രാഹിമിനെ അഗ്നി
കുണ്ഡംത്തില്‍ ഇടാന്‍ വിധിച്ചു. ഇബ്രാഹിം സത്യം ആണെങ്കില്‍ അഗ്നി ശുദ്ധി
വരുത്തട്ടെ ! കഥയില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു എന്നും, സഹായം വേണോ എന്ന്
ചോദിച്ചപ്പോള്‍ വേണ്ട, എന്നെ രക്ഷിക്കാന്‍ എന്‍റെ ദൈവത്തിനെ കഴിയൂ എന്ന് പറഞ്ഞു.
ഉടനെ ദൈവം തീയിന്റെ ചൂട് തനുപാക്കി മാറ്റി എന്നും ആണ്. അതായത്, ഭാരതീയ
സംസ്കാരത്തില്‍ പറയുന്ന അതെ അഗ്നി ശുദ്ധി. ഭാരതീയം തെറ്റാണ്. അഗ്നി ശുദ്ധി ശരിയും
ആണെന്ന് പറയാതെ പറയുന്നു.
സത്യത്തില്‍ ഇബ്രാഹിം ഒരു മുസ്ലീം പോലും
ആയിരുന്നില്ല. ഇസ്ലാം മതം ഉടലെടുക്കുന്നതിനു ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക്
മുന്പ് ജീവിച്ചിരുന്ന ഇബ്രാഹിം നബിയുടെ പ്രവര്‍ത്തി എങ്ങിനെ ഇസ്ലാമിന്
അനുകരിക്കാന്‍ കഴിയും.അതിനാല്‍, ഇസ്മായിലിനെ ബലി കൊടുക്കാന്‍ കൊണ്ട് പോയതിന്റെ
പേരില്‍ ആഘോഷിക്കുന്ന ബലി പെരുന്നാള്‍ ഇസ്ലാമികം അല്ല. ഇസ്ലാമും, ഇബ്രാഹിമും
തമ്മില്‍ ഉള്ള ബന്ധം അദ്ദേഹം വിഗ്രഹാരാധന നിര്‍ത്തല്‍ ആക്കി എന്നത് മാത്രം ആണ്.
അദ്ദേഹം ഒരിക്കലും ഒരു മുസ്ലീം അല്ല. ഇസ്ലാമിന്‍റെ ജനനം മൊഹമ്മദ് നബിയുടെ
ധ്യാനത്തിലൂടെ കൈ വന്ന വെളിപാടിന് ശേഷം ആണ്. അതും അദ്ദേഹത്തിന്‍റെ ഇരുപത്തി ഒന്‍പതാം
വയസില്‍. അതായത് നബി പോലും തുടക്കത്തില്‍ മുസ്ലീം ആയിരുന്നില്ല. പിന്നെങ്ങിനെ
ഇബ്രാഹിം ഇസ്ലാം ആകും ?
സാസ്കാരികമായ പല സാമ്യതകളും ഇതില്‍ കാണാന്‍
കഴിയും. ഒന്നാമത് അഗ്നി ശുദ്ധി. രണ്ടാമത്, കൈകേകിയുടെ ചരിത്രം പോലെ വേറൊരു
ഭാര്യയില്‍ ജനിക്കുന്ന കുട്ടിയോട് ഉള്ള ശത്രുത ഇസ്മായിലിന്റെ കഥയിലും കാണാം.
അതുപോലെ, പന്തളം രാജാവും, അയ്യപ്പനും, പുലി പാലും എല്ലാം ഈ സാമ്യത ഓര്‍മ്മപ്പെടുത്തുന്നു.
കഥയില്‍ ഒരുപാട് ഇടത്ത് ദൈവത്തിന്‍റെ അശിരീരി
കേള്‍ക്കുന്നു. വിഗ്രഹത്തിനു, കണ്ണും, കാതും, വായും ഇല്ല എന്ന് പറഞ്ഞാണ് വിഗ്രഹം തച്ചുടക്കുന്നത്.
പടച്ചവനു രൂപം ഇല്ല എന്നും പറയുന്നു. രൂപം ഇല്ലാത്ത പടച്ചവന്‍ എങ്ങിനെയാണു അശിരീരി
ഉണ്ടാക്കുന്നത് ?
എന്തായാലും, വലിയ പെരുന്നാള്‍
ആഘോഷിക്കപ്പെടെണ്ടത് ജനലക്ഷങ്ങള്‍ ത്യാഗയാതന കളിലൂടെ നിര്‍വഹിക്കുന്ന ഹജ്ജ് കര്‍മ്മത്തിന്റെ
വിജയത്തില്‍ അവരോടൊപ്പം ആഹ്ലാദം പങ്ക് വെച്ചാകണം. അല്ലാതെ, മകനെ വെട്ടി കൊല്ലാന്‍
വാള്‍ എടുത്ത ദുഷ്ടനായ അച്ഛന്റെ പേരില്‍ ആകരുത്.