Thursday, December 22, 2011
പീഡനത്തിന്റെ് പിന്നാമ്പുറങ്ങള്‍
പീഡനത്തിന്റെ് പിന്നാമ്പുറങ്ങള്‍
ഈയിടെ പീഡനകഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുകയാണ്. ചില മാധ്യമങ്ങളാകട്ടെ അതിനു പൊടിപ്പും തൊങ്ങലും വെച്ച് തുടര്ക്കഥകള്‍ മെനഞ്ഞു സമൂഹമനസാക്ഷിയെ ഇക്കിളിപ്പെടുത്തുന്നു. ഈയിടെ അധികം കേള്ക്കുന്നത് വിദ്യാലയങ്ങളിലെ പീഡനകഥകളാണ്. ഒരു പത്രം അത് തുടര്ക്കഥയാക്കി, ഒരു പ്രത്യേക മതത്തിന് അതിന്റെ പിതൃത്വം നല്കിയ ദിവസം ആ സമുദായത്തിലെ സാംസ്കാരിക മേലാളന്മാര്‍ അന്നത്തെ പത്രം ജനങ്ങളിലെത്താതിരിക്കാന്‍ കോപ്പികള്‍ ഒന്നിച്ചു വിഴുങ്ങിക്കളഞ്ഞു. അങ്ങിനെ, പീഡനം അവസാനിപ്പിക്കാനുള്ള ദൌത്യം ഭംഗിയായി നിറവേറ്റി.
പീഡനങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ കുത്തകയല്ലെന്നും അതൊരു ആഗോള പ്രതിഭാസമാണെന്നുമാണ് മതനേതൃത്വത്തിന്റെ വാദം. പീഡനം ഏറ്റവും കൂടുതല്‍ നടക്കുന്നതു ആഫ്രിക്കയിലാണെന്നും അതിനാല്‍ മതത്തെ അതില്‍ കൂട്ടിക്കുഴക്കരുതെന്നും, മതവിജ്ഞാനക്കുറവ് മാത്രമാണ്കാരണമാണെന്നും അവര്‍ വാശി പിടിക്കുന്നു. പിന്നെ, അമേരിക്കയിലും യൂറോപ്പിലും പീഡനങ്ങള്‍ കുറവായത്, അവിടെ വാദിയും പ്രതിയും തിരിച്ചറിയാത്തത് കൊണ്ടാണെന്നും, സ്വയം സമ്മതത്തോടെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നതിനാലാണെന്നും കണക്കുകള്‍ നിരത്തി അവര്‍ വാദിക്കുന്നു. പതിമൂന്നു വയസായ പെണ്കുട്ടികള്‍ വരെ അവിടെ ഗര്ഭം ധരിക്കുന്നുണ്ടല്ലോ എന്നാണു അവരുടെ ഗവേഷണ വിഭാഗം ആശ്വാസം കൊള്ളുന്നത്.പീഡിപ്പിക്കാത്ത ആണ്‍ പിള്ളേരെ നോക്കി, നീയൊക്കെ മീശയും വെച്ച് നടക്കുന്നതെന്തിനാണെന്നു പെണ്പിള്ളേര്‍ കളിയാക്കുമത്രേ!
സത്യത്തില്‍ മതവിജ്ഞാനക്കുറവ് തന്നെയാണോ വില്ലന്‍? എങ്കില്‍ നാം ഈ പീഡനങ്ങള്‍ പലതും അധികം കേട്ട് തുടങ്ങിയത് മതസങ്കേതങ്ങളില്‍ നിന്നായതെങ്ങിനെ എന്നൊന്നും ചോദിക്കരുത്. കേരളത്തില്‍ ഫ്ലാഷ് ന്യൂസുകള്‍ എത്ര ഒളിപ്പിച്ചു വെച്ചിട്ടും ലീക്കായത് പള്ളിമേടകളിലും, കോണ്‍വെന്റുകളില്‍ നിന്നും ളോഹകള്ക്കുള്ളില്‍ നിന്നാണ്. അല്ഫോനസയും, അഭയയും മുതല്‍ പല പേരുകളും നാം കേട്ടു. ആശ്രമങ്ങളില്‍ നിന്നും മന്ത്രധ്വനികള്ക്കികടയില്‍ തീയും പുകയും വന്നു. ഞങ്ങള്‍ പിന്നോക്കമാണെന്ന് കരുതി ഞങ്ങളെ അങ്ങിനെ ചെറുതാക്കെണ്ടെന്നു മദ്രസകളും വിളിച്ചു കൂവി.
കാമത്തിനു മതമില്ലെന്നും, അത് മാനസിക വൈകല്യത്തിന്റെ തെളിവുകളാണെന്നും, പീഡിപ്പിക്കുന്നവരില്‍ പലരും ചെറുപ്പത്തില്‍ പീഡനത്തിനിരയായവരാണെന്നും മനശാസ്ത്രഞ്ഞര്‍ സ്ഥാപിച്ചെടുത്തു. അതിനു ഈയിടെ മലപ്പുറത്തുകാരനായ ഒരു രക്ഷിതാവിന്റെ് മൊഴിയും അവര്‍ നിരത്തി. മകനെ പീഡിപ്പിച്ച അധ്യാപകനെതിരെ പരാതി നല്കാന്‍ ചെന്ന പിതാവ് ആദ്യം പറഞ്ഞത് പീഡനത്തിന്റെ തലമുറകള്‍ നീണ്ട കഥയിലൂടെ ഈ അദ്ധ്യാപകന്‍ ചെറുപ്പത്തില്‍ തന്നെയും പീഡിപ്പിച്ചിട്ടുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന തുടര്‍കഥയാണ്.
ഇപ്പോള്‍ പല യൂണിവേര്സിറ്റികളും പീഡനം ഒരു ഗവേഷണ വിഷയമായെടുത്തു, പീഡനത്തിന്റെ ചരിത്രം, പാശ്ചാത്തലം, മാനസിക ഘടകങ്ങള്‍, പ്രാദേശിക-കാലാവസ്ഥാ സ്വാധീനങ്ങള്‍, ലിംഗഭേദങ്ങള്‍, മതപഠനം, സാമ്പത്തികം, ഇരയുടെ പ്രായവ്യത്യാസങ്ങള്‍, വ്യവസായ വിപ്ലവം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ജാതി സ്വാധീനം, ഭക്ഷണ ശീലം, ആരോഗ്യപ്രശ്നങ്ങള്‍, പാരമ്പര്യം, വസ്ത്രധാരണം, പുരുഷമേധാവിത്വം, രാഷ്ട്രീയം, തീവ്രവാദം, ഗാന്ധിസം, പ്രതിവിധികള്‍ എന്നിങ്ങനെ തരം തിരിച്ച് പഠനം നടത്തുണ്ടത്രേ. പഠനം തീരുമ്പോള്‍ കാര്യങ്ങള്‍ ശരിയാകുമെന്ന് ഒരു പക്ഷം പറയുന്പോള്‍, മറുപക്ഷം ചോദിക്കുന്നത് അതെങ്ങിനെ, പഠനം നടത്തുന്നവരല്ലല്ലോ പീഡനം നടത്തുന്നത് എന്നാണ്. അതല്ല, പഠനം തീരുമ്പോള്‍ മറ്റെല്ലാ സാമൂഹ്യ പ്രശ്നങ്ങളും പഠനം നടത്തി പരിഹരിച്ചപോലെ, ഇതിനും ഒരു പരിഹാരമുണ്ടാകുമെന്നും, വേവലാതിപ്പെടെന്ടെന്നുമാണ് മറുകൂട്ടരുടെ പക്ഷം.
ചരിത്രകാരന്മാര്‍ പറയുന്നത്, സ്വവര്‍ഗ്ഗഭോഗം ഇവിടെ കുടിയേറിയതാണെന്നും, അത് കൊണ്ട് വന്നത് അറബികളാണെന്നുമാണ്.(ബി.ജെ.പിക്കാര്‍ സമ്മതിക്കില്ലെന്കിലും) ഉഷ്ണമേഖലയില്‍ നിന്ന് വരുന്ന അറബികള്‍ പൊതുവേ കാമാസക്തരാണെന്നും, മാസങ്ങള്‍ നീണ്ട കപ്പല്‍ യാത്രക്കിടയില്‍ നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ കൂടെ അതിനു തയ്യാറുള്ള പയ്യന്മാരെയും കൊണ്ട് നടന്നിരുന്നെന്നുമാണ്. വേശ്യാവൃത്തി കുറ്റകരവും, ആണ്‍കുട്ടികളാവുംപോള്‍ കുഴപ്പമില്ലെന്നും, മാത്രമല്ല അന്ന് കപ്പലില്‍ കൂടെ വരാന്‍ സ്ത്രീകളെ കിട്ടിയിരുന്നില്ലെന്നും വാദിക്കുന്നു. അന്ന് കപ്പലില്‍ സ്ത്രീകളെ കാണുമ്പോള്‍ അത് നിയമക്കുരുക്കില്‍ പെടുമെന്ന് അവര്‍ ഭയന്നു. പിന്നെ, ഗര്ഭം, പിതൃത്വം, അലസിപ്പിക്കല്‍, ഐസ് ക്രീം, ബേബി ഫുഡ്, പാമ്പേര്സു, എന്തെല്ലാം നൂലാമാലകള്‍. ആണ്‍കുട്ടികളാകുംപോള്‍ ജോലിക്കാരാണെന്നു പറഞ്ഞു നില്ക്കാം . ചരിത്രാതീത കാലം മുതല്‍ അറബികള്ക്കിടയില്‍ സ്വവര്‍ഗ്ഗഭോഗം ഉണ്ടായിരുന്നെന്നും ഇതിനു വഴിപ്പെടുന്ന കുട്ടികളെ/ആളുകളെ ‘കനീസ്’ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും അവര്‍ പറയുന്നു. അറബികള്‍ ചെയ്യുന്നതെന്തും അനുകരിക്കുകയും, അത് മതനിഷിദ്ധമല്ലെന്നു വിശ്വസിക്കുന്ന മാപ്പിളമാര്‍ അത് പകര്ത്തുകയും, അങ്ങിനെയാണ് മലബാറില്‍ അത് പടരാന്‍ ഇടയായതെന്നും, മലബാറില്‍ ഇത്തരം പയ്യന്മാരെ ‘കുണ്ടന്മാര്‍’ എന്നാണു വിളിക്കുന്നതെന്നും അവര്‍ സ്ഥാപിക്കുന്നു. ഒരു സിനിമയില്‍, ‘എന്റെ കുണ്ടന് ഒരു ബിരിയാണിയും, എനിക്ക് ഒരു കട്ടന്‍ ചായയും’ എന്ന് ഹോട്ടലില്‍ കയറി പറയുന്ന കഥാപാത്രത്തെ അവര്‍ കൂട്ട് പിടിക്കുന്നു. ഈ അറബി സ്വാധീനമാണത്രേ മദ്രസകളിലും, പള്ളികളിലും ഈ രോഗം പടരാന്‍ ഇടയാക്കിയത്. നൂറ്റാണ്ടുകളായി തുടരുന്ന ഈ പീഡനം പുറംലോകം അറിഞ്ഞിരുന്നില്ല. കാരണം ഇതിനു അധികം ഇരയാകുന്നത് പാവപ്പെട്ട കുട്ടികളാണ്. ഇന്ന് സ്ഥിതി മാറി. അന്നത്തെ അളവുകോല്‍ വെച്ചുള്ള പാവങ്ങള്‍ ഇന്ന് അപൂര്‍വ്വമാണ്. അതിനാല്‍, ഒരു മിഠായിയിലോ, നാലണയിലോ കാര്യങ്ങള്‍ ഒതുക്കാന്‍ പറ്റില്ല. ഇന്നുള്ള ഏകവഴി ചൂരലാണ്. സ്ഥാനത്തും അസ്ഥാനത്തുമുള്ള അധ്യാപന്റെ അടി ഭയന്നു ചില കുട്ടികള്‍ വഴിപ്പെടുന്നു. ചിലരാണെങ്കില്‍ ഒരു കൌമാരകൌതുകത്തിന്റെ പേരില്‍ സമ്മതിക്കുന്നു. അങ്ങിനെ സ്വയം സമ്മതിക്കുന്നവര്‍ കുറവായതിനാല്‍ ഗതികെട്ട് അധ്യാപകര്‍ അരുതാത്തിടത്ത് കേറിപ്പിടിച്ച് കുടുങ്ങുന്നു. പള്ളികളികളിലും, മദ്രസ്സകളിലും, മത പഠന കേന്ദ്രങ്ങളിലും ഈ സംഗതി കടന്നു വന്നതിന്റെി ചരിത്രം അങ്ങിനെയാണത്രേ.
ഇതേ ചരിത്രകാരന്മാര്‍ പള്ളികളെ കുറിച്ചു പറയുന്നത്, ലോഹയിടുന്ന പലരുടെയും മനസ്സില്‍ ആരുമറിയാതെ സുഖിക്കാനുള്ള സൗകര്യം കിട്ടുമെന്ന മോഹമാണ്. മാത്രമല്ല, ഈ പണിക്ക് തീരെ കൊള്ളാത്ത പലരും നിര്‍ബന്ധത്തിനു വഴങ്ങി വരുമ്പോള്‍ പള്ളി ശാസനകള്‍ പാലിക്കാന്‍ കഴിയുന്നില്ല. അതിനുള്ള വഴികള്‍ മുന്നില്‍ തുറന്നു കിട്ടുമ്പോള്‍ അവര്‍ അവസരം മുതലാക്കുന്നു. സഭക്ക് ചീത്തപ്പേരുണ്ടാകരുതെന്നു കരുതി എന്ത് നടന്നാലും മൂടിവെക്കാനുള്ള നേതൃത്വത്തിന്‍റെ സമീപനവും കാര്യങ്ങള്‍ എളുപ്പമാക്കുന്നു. പിന്നെ, നിയന്ത്രിക്കേണ്ടവര്‍ തന്നെ നിയന്ത്രണം വിടുമ്പോള്‍ ജൂനിയെര്സിനു വളമാകുന്നു. പല രീതികളും അവര്‍ സീനിയെര്സില്‍ നിന്ന് പഠിച്ചെടുക്കുന്നു. പല കേസുകളിലും, വഴങ്ങാത്ത ഇരയെ വഴങ്ങുമെന്ന തെറ്റിദ്ധാരണമൂലം കൈകാര്യം ചെയ്യുമ്പോഴാണ് കാര്യങ്ങള്‍ പിടികിട്ടാതാകുന്നത്. പിന്നെ, കേസായി, വഴക്കായി, വാര്ത്തയായി, നുണപരിശോധനയായി, കന്യകാത്വപരിശോധനയായി, പ്രാര്തനയായി, മെഴുകുതിരി കത്തിക്കലായി എന്ന് വേണ്ട നൂറുകൂട്ടം പൊല്ലാപ്പുകള്‍.
ആശ്രമങ്ങളുടെ കാര്യത്തിലും സ്ഥിതി ഏറെക്കുറെ സമാനമാണ്. ഒരു പണിയും ചെയ്യാതെ സുഖിച്ച് ജീവിക്കാനുള്ള ഒരു ഇടം എന്ന് കരുതിയാണത്രേ പലരും ആശ്രമത്തില്‍ എത്തുന്നത്. കൂട്ടത്തില്‍ നല്ല ഇരകളെ കാണുമ്പോള്‍ അവര്‍ ബ്രഹ്മചര്യം തല്ക്കാലം മറക്കുന്നു. പുറത്താരും അറിയില്ല എന്ന സുരക്ഷയും. എന്തെങ്കിലും പൊല്ലാപ്പ് വരുമ്പോഴാണ് സ്വാമിമാരുടെ തനി നിറം ആളുകള്‍ അറിയുന്നത്. ചില വിദ്വാന്മാര്‍ ഇതേ ലക്ഷ്യവുമായി സ്വന്തം ആശ്രമം തന്നെ ഉണ്ടാക്കികളയും. അതുപോലെ, സര്‍വ്വതന്ത്ര സ്വതന്ത്രമായ കാമപൂരണം എന്ന മുദ്രാവാക്യവുമായി ആശ്രമങ്ങള്‍ തുടങ്ങുന്ന രജനീഷുമാരും കുറവല്ല.
ചുരുക്കത്തില്‍, ലോകത്തൊന്നും കേള്ക്കാത്ത രൂപത്തില്‍ കേരളത്തില്‍ സംസ്കാരവും, നീതിയും ധര്മവും, സദാചാരവും പഠിപ്പിക്കേണ്ട മതകേന്ദ്രങ്ങള്‍ പീഡനകേന്ദ്രങ്ങളാകുന്ന കഥകളാണു നാം കേള്ക്കുന്നത്. രസമതല്ല, ഇത്തരം സംഭവങ്ങള്‍ നടന്നാല്‍, പ്രതിയെ രക്ഷിക്കുക, സ്ഥാപനത്തിന്‍റെ പേര് നിലനിര്ത്തുക എന്ന വിചിത്രമായ സമീപനമാണ് നാം കാണുന്നത്. പാലക്കാട് ഈയിടെ നടന്ന കേസില്‍ പ്രതിയെ രക്ഷിച്ചതും സ്ഥാപനമാണത്രേ! മാത്രമല്ല, പല വിദ്യാലയങ്ങളിലും രക്ഷാകര്ത്തൃ സമിതിക്ക് പ്രതികളെ രക്ഷിക്കാനാണ് തിടുക്കം. രാഷ്ട്രീയസ്വാധീനമുള്ള പല അധ്യാപകരും ആ വഴിക്കും കാര്യങ്ങള്‍ നീക്കി പോലീസ് കേസെടുക്കുക പോലും ചെയ്യാതെ രക്ഷപ്പെടുന്നു. ചിലരാകട്ടെ പണത്തിന്റെ സ്വാധീനത്തില്‍ വീഴുന്നു. മറ്റു ചിലര്‍, പെണ്‍ കുട്ടികള്‍ ഇടപെട്ട കേസുകളില്‍ കുട്ടികളുടെ ഭാവിയോര്ത്ത് മിണ്ടാതിരിക്കുന്നു. ഇതൊക്കെ പ്രതികള്ക്ക് വളമാകുന്നു. ഏറ്റവും രസകരമായ വസ്തുത, ഈയിടെ കണ്ടു തുടങ്ങിയ സദാചാര പോലീസ് ഈ ഒരു കേസിലും നാലയലത്ത് പോലും വന്നില്ല എന്നതാണ്. കാരണം, തങ്ങള്‍ വിശ്വസിക്കുന്ന പ്രതയശാസ്ത്രത്തിന്റെ വാക്താക്കളാണ് പല പ്രതികളും എന്ന് തന്നെ കാര്യം. അപ്പോള്‍, അവര്‍ സിംഹഗര്ജ്ജതനം നടത്തുന്ന സദാചാരത്തിന്റെ പൊള്ളത്തരം എത്ര ഭീബല്സ്മാണ്!
പീഡനക്കാര്‍ പഴഞ്ചന്മാരാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. ആധുനിക പീഡനോപാധികളാണ് പലരും ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണ്‍, അശ്ലീല സി.ഡി.കള്‍ മുതല്‍ ഇന്റര്നെറ്റ് വരെ ഉപയോഗിക്കുന്നു. കൌമാരകൌതുകത്തിന്റെ മാനസിക ബലഹീനത അവര്ക്ക് വളമാകുന്നു.
ഇവിടെ, അടര്ന്നു വീഴുന്നത് മതങ്ങളുടെ സദാചാര പോയ്മുഖങ്ങളാണ്. മതമാണ് എല്ലാത്തിനും പ്രതിവിധി എന്ന അവരുടെ നുണക്കഥകളാണ്. ലോകം നേരിടുന്ന സമലമാന രോഗങ്ങള്ക്കും ഒറ്റമൂലി മതമാണെന്ന പ്രഖ്യാപനങ്ങങ്ങളാണ്. സദാചാരത്തിന്റെയും, സംസ്കാരത്തിന്റെയും അപ്പോസ്തലന്മാരും, മൊത്തകച്ചവടക്കാരും തങ്ങളാണെന്ന നിറം പിടിപ്പിച്ചു പെരുപ്പിച്ച പച്ച നുണകളാണ്.
മതം ഒന്നിനും പ്രതിവിധിയല്ല എന്ന തിരിച്ചറിവാണ് ഈ സംഭവങ്ങള്‍ നല്കുന്ന ഗുണപാഠങ്ങള്‍. മനുഷ്യന്‍ നന്നാകാത്തിടത്തോളം മതങ്ങള്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. മനുഷ്യന്‍ നന്നായാല്‍, പിന്നെ അവിടെ മതങ്ങളുടെ സ്വര്ഗ്ഗവും നരകവും കാട്ടിയുള്ള വിരട്ടലിനു പ്രസക്തിയില്ല. മനുഷ്യനെന്നും മതത്തെയും, ദൈവത്തെയും പേടിച്ചിട്ടെയുളളു. ഭക്തിയും , വിശ്വാസവും കാപട്യമാണ്.ഈ പേടിയുടെ ഒരു ഉപോല്പ്പന്നം എന്ന് വേണം കരുതാന്‍. അത്കൊണ്ട്, കുഞ്ഞുങ്ങങ്ങളെ സ്കൂളിലും, മദ്രസ്സകളിലും, കോണ്‍വെന്റിലും അയക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കുട്ടികളെ ഒരു മതവും രക്ഷിക്കില്ല. നിങ്ങള്‍ സൂക്ഷിച്ചാല്‍ നിങ്ങള്ക്ക് നല്ലത്.
Friday, November 25, 2011
അടിയുടെ രാഷ്ട്രീയവും, മനശാസ്ത്രവും
അടിയുടെ രാഷ്ട്രീയവും, മനഃശാസ്ത്രവും
ലോകമെന്പാടുമുള്ള മാധ്യമങ്ങള്‍ ഒരു അടിയുടെ തിരക്കഥയെഴുതി ആഘോഷിക്കുകയാണ്. ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വവര്‍ക്ക് മുതല്‍ ടി.വി., പത്രമാധ്യമങ്ങള്‍ വരെ മത്സരത്തിലാണ്. ടി.വിക്കാര്‍ തമ്മിലാണ് ഇക്കാര്യത്തില്‍ വലിയ മല്സരം . തങ്ങളാണ് ഈ ദൃശ്യം ആദ്യം പ്രേക്ഷകര്ക്കെത്തിച്ചു കൊടുത്തതെന്ന് ഓരോ ചാനലുകാരും അവകാശവാദമുന്നയിച്ചു കഴിഞ്ഞു. പത്രക്കാരാവട്ടെ വായനക്കാരിലെത്താന്‍ നേരം വെളുക്കുന്നത് വരെ കാത്തിരിക്കണമല്ലോ എന്നോര്ത്ത്, ഈ രാവിനെന്തു നീളം എന്നും പറഞ്ഞു ഉറക്കമൊഴിച്ചിരിക്കുകയായിരുന്നു കഴിഞ്ഞ രാത്രിയില്‍. സോഷ്യല്‍ നെററ് വര്ക്ക്കളിലാകട്ടെ ആരാദ്യം പറയും എന്ന തള്ളലാണ്. ചിലര്‍ വിഡിയോ പോസ്റ്റ് ചെയ്തും, ചിലര്‍ കമണ്ട് കളെഴുതിയും തകര്ക്കു കയാണ്.
അങ്ങ് ദല്ഹിയിലാകട്ടെ, പ്രധാനമന്ത്രിസ്ഥാനം കിട്ടാത്തതുകൊണ്ട് പുതിയ പാര്ട്ടിയുണ്ടാക്കി പിണങ്ങിപ്പോയപ്പോള്‍ തന്നെ ഈ അടി കൊടുക്കേണ്ടതായിരുന്നു എന്നും, അതല്ല തിരിച്ചു വന്നു കസേരക്ക് വേണ്ടി മാഡത്തിനോട് കെഞ്ചിയപ്പോള്‍ ഇതൊരെണ്ണം കൊടുത്തിട്ട് മുന്നണിയില്‍ എടുത്താല്‍ മതിയായിരുന്നു എന്നും രണ്ടു പക്ഷത്താണ് കോണ്ഗ്രസ്സുകാര്‍. മറ്റു ചിലരാകട്ടെ, ഈ അടിയുടെ ചരിത്രപരവും, രാഷ്ട്രീയപരവുമായ പാശ്ചാത്തലത്തെക്കുറിച്ച് ചര്ച്ചിക്കുകയാണ്. അവരില്‍ ചിലര്‍ അടി ഇടത്തെ കവിളിനായതിനാല്‍ ഇതില്‍ ഇടതുപക്ഷ ഗൂഡാലോചയുണ്ടോ എന്നും സംശയിക്കുന്നു. ഒരു പക്ഷെ, 2013 ല്‍ രൂപം കൊള്ളുമെന്ന് പണ്ടെങ്ങോ മാര്‍ക്സു പറഞ്ഞ മൂന്നാം മുന്നണിയില്‍ പവാര്‍ ചേരില്ലെന്ന് പറഞ്ഞെന്നും, അതിനുള്ള പ്രതികാരമാണെന്നും പറയുന്നുണ്ട്. മറ്റൊരു കൂട്ടം വിദഗ്ദരുടെ അഭിപ്രായത്തില്‍, ഇടത് ഭാഗത്ത് അടിവന്നെന്നു കരുതി അതില്‍ ഇടതുപക്ഷത്തിന്‍റെ പങ്ക് സംശയിക്കേണ്ട, പവാറിന്റെ ഇടതു വശത്തു നിന്ന് വന്ന ഹര്‍വിന്ദരിനു ഇടതു ചെവിക്കെ അടിക്കാന്‍ കഴിയു എന്നാണു. വലതു വശത്ത് അടിക്കണമായിരുന്നെന്കില്‍ വലതു വശത്തു നിന്ന് വരേണ്ടേ എന്നാന്നു ചോദ്യം. പക്ഷെ, എന്തിനു മുന്കൂട്ടി ഹര്വിരന്ദ്ര്‍ ഇടതു വശത്തു നിന്നു എന്നു മറ്റേ കൂട്ടര്‍ തിരിച്ചും ചോദിക്കുന്നു.
അടി ഒരു ആയോധന കലയാണെന്നും, അടിയില്‍ പല വകഭേദങ്ങളുന്ടെന്നും, ഇരുട്ടടി, നാടന്‍അടി, കളരിഅടി, മര്മഅടി, പോന്നീച്ചയടി, പിന്നടി, മുന്നടി, ചെകിടത്തടി, ചാടിയടി, നിന്നടി, കിടന്നടി, ഓടിയടി, ചരിഞ്ഞടി, ഇരട്ടയടി, ഒറ്റയടി,വടിയടി, കയ്യടി, കാലടി, സ്നേഹഅടി, ചുമ്മാതടി, ഉടന്‍ കൊല്ലിയടി , ഗുണ്ടാഅടി, പോലീസടി, പാര്സല്‍ അടി, തമ്മിലടി,പൊരിഞ്ഞഅടി എന്നിങ്ങനെ നൂറില്‍ പരം അടിയുന്ടെന്നാണ് കളരിയാശാന്മാരുടെ മതം.
ഇത് ചോദിച്ചു വാങ്ങിയ അടിയാണെന്നും, അതല്ല ഒരു പബ്ലിസിററിക്കുവേണ്ടി പവാര്‍ തന്നെ ഏര്പ്പാടാക്കിയതാണെന്നും ഒരിക്കല്‍ നഷ്ടപ്പെട്ട പ്രധാനമന്ത്രി സ്ഥാനം തിരിച്ച് പിടിക്കാന്‍ പവാറിന്റെ പൊ ടിക്കയ്യാണെന്നും ചിലര്‍ പറയുന്നു.
ഹര്‍വിന്ദറിനെ പോലീസിലെടുക്കണമെന്നും, ഇങ്ങിനെ രണ്ടെണ്ണം പൊട്ടിച്ചാല്‍ ഏതു കള്ളനും സത്യം പറയുമെന്നും പറയുണ്ട് ചില പോലീസ് മേധാവികള്‍. അയാള്ക്ക് വീരചക്രമോ, അര്ജു്ന്‍ അവാഡോ, കീര്ത്തി ചക്രമോ, പദ്മഭൂഷണോ കൊടുക്കണമെന്നും വാദിക്കുന്നവരും കുറവല്ല. ഇത് ഒരു പ്രതീകമാണെന്നും, അടിയാണ് എല്ലാത്തിനും പരിഹാരമെന്നും ചില സ്കൂള്‍ വാദ്യാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.അടിയുടെ സൈദ്ധാന്തികവും, ചരിത്രപരവും, സാര്‍വ്വലൌകികവുമായ മാനങ്ങള്‍ എന്ന വിഷയത്തില്‍ ഗവേഷണം നടത്താന്‍ ചില വിദ്യാര്ത്ഥികള്‍ ഒരുങ്ങിക്കഴിഞ്ഞു. മഹിളാസംഘടനകളും അടിയുടെ പ്രായോഗിക വശങ്ങളെപ്പറ്റി പഠിക്കാനും, ബോധവല്ക്കുരണം നടത്താനും തീരുമാനമെടുത്തു കഴിഞ്ഞു. അടി ഒരു അധ്യയന വിഷയമാക്കണമെന്നു അവര്ക്കൊപ്പം ചില ന്യൂനപക്ഷ സംഘടനകളും ആവശ്യപ്പെട്ടിരിക്കയാണ്.
മഹാരാഷ്ട്രയിലെ പഞ്ചസാര ലോബിയാണ് ഇത് സ്പോണ്സര്‍ ചെയ്തിരിക്കുന്നതെന്നും കേള്ക്കുന്നുണ്ട്. ഏതെങ്കിലും ഭീകര സംഘടനക്ക് കൃത്യത്തില്‍ പങ്കുണ്ടോ എന്ന് സി.ബി.ഐ അന്വേഷിക്കുന്നുണ്ടത്രേ. ഏതെങ്കിലും വിദേശ ശക്തികളുടെ പങ്കുണ്ടോ എന്നന്വേഷിക്കാന്‍ ഒരു സംഘത്തെ അമേരിക്കയിലേക്ക് വിടുന്നെന്നും കേള്ക്കുന്നു. അവര്‍ ബീജിംഗ്, ടോക്യോ, ഫിലിപ്പൈന്‍, ന്യുസ്ലാണ്ട്, ലണ്ടന്‍, പാരീസ്, ബര്ലിന്‍, എത്യോപ്പിയ വഴി വാഷിങ്ങ്ട്ടനില്‍ എത്തുമ്പോഴേക്കും കാലമെടുക്കുമെന്നും ഒരു അന്വേഷണ കമ്മീഷനെ വെക്കണമെന്നുമാണ് ജോലിയൊന്നുമില്ലാതെ ചൊറിയും കുത്തിപിടിച്ചിരിക്കുന്ന മുന്ജമഡ്ജിമാരുടെ ആവശ്യം. അത് വേണ്ടാ, സി.ബി.ഐ യോ, എന്‍.ഐ.എ യോ ഇന്റെലിജെന്സ് ബ്യുറോയോ അന്വേഷിച്ചാല്‍ മതിയെന്നും കേള്ക്കുന്നുണ്ട്. എന്ഡോസള്ഫാന്‍ ദുരിതബാധി തര്ക്ക് ഈ അടി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു എന്നാണു ചില കാസര്ക്കോ ട് പ്രവാസികള്‍ പ്രതികരിച്ചത്. അടി ജനാധിപത്യ വിരുദ്ധമാണെന്നും അടി ഒന്നിനും ഒരു പരിഹാരമല്ലെന്നും, ഇങ്ങിനെ അടിക്കാന്‍ പോയാല്‍ പിന്നെ നമുക്ക് അടിക്കാനെ നേരം കാണു എന്നുമാണ് ചില ഗാന്ധിയന്മാരുടെ അഭിപ്രായം. അടിയല്ല വേണ്ടത്, ചെരുപ്പേറാണെന്നു ചിലര്‍ വാദിക്കുന്നു. അതിനു മറുപടിയായി, ഹര്വിന്ദര്‍ അത് തന്നെയാണ് ഉദ്ദേശിച്ചിരുന്നതെന്നും, പക്ഷെ അയാളുടെ ഷൂ രണ്ടു ദിവസം മുന്നേ ആയിരം രൂപയ്ക്കു വാങ്ങിയതാണെന്നും അതെറിഞ്ഞാല്‍ പോലീസുകാര്‍ തൊണ്ടിമുതലായി അതെടുത്ത് കൊണ്ട് പോകുമെന്നും പിന്നെ തിരിച്ചു കിട്ടില്ലെന്നും കരുതി അയാള്‍ അവസാന നിമിഷം മനം മാറിയതാണെന്നും കേള്ക്കുന്നു. കൈ കൊണ്ടടിച്ചാല്‍ കൈ തൊണ്ടിമുതലായി കൊണ്ടുപോകാന്‍ കഴിയില്ലല്ലോ. സിങ്ങാണെന്കിലും ബുദ്ധിയുണ്ട്. ആരാണ് സര്ദാകര്മാര്ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞത്? അങ്ങിനെയൊരു പ്രധാനമാന്ത്രിയുന്ടെന്നു കരുതി എല്ലാ സിങ്ങുമാരും അങ്ങിനെയാണോ? അടി വരാനുള്ള കാരണത്തെക്കുറിച്ചാണ് ജോല്സ്യന്മാര്‍ അന്വേഷിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങിനെ പോയാല്‍ ഇനിയും അടി വരുമെന്നും, പലരും കരുതിയിരിക്കണമെന്നും പ്രവചിക്കുന്നു. അടുത്തയടി പെട്രോളിയം മന്ത്രിക്കാണെന്നും, പിന്നെ ആഭ്യന്തരം , ടെലികോം, മാനവ വിഭവശേഷി, ധനമന്ത്രി എന്നിങ്ങനെ അലുവാലിയ വരെ അടി നീളുമത്രേ. (പവര്‍ മിനിസ്റ്റര്‍, ഇന്ടസ്ട്രി മിനിസ്റ്റര്‍, റയില്‍ മിനിസ്റ്റര്‍, ട്രാന്സ്പോര്ട്ട് മിനിസ്റ്റര്‍, പൊതുവിതരണം, പ്രവാസികാര്യം, വ്യോമയാനം എന്നിവര്ക്കുള്ള അടി സ്പോണ്സര്‍ ചെയ്യാന്‍ കേരളം ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്). ചുരുക്കത്തില്‍ 2012 ഒരു അടിവര്ഷാമായാണ് അവര്‍ പ്രവചിക്കുന്നത്. അതിനിടെ 2012 ലെ ജോതിഷം എഴുതിയവര്‍ സിംഗിനെ പ്രാകുകയാണ്. തങ്ങളുടെ പ്രവചനത്തില്‍ 2012 ഒരു അടിവര്ഷയമായി ചേര്ക്കാന്‍ കഴിഞ്ഞില്ലല്ലോ, ഈ അടി ഒരു രണ്ടു മാസം മുന്നേ ആയിക്കൂടായിരുന്നോ എന്നാണവരുടെ ഖേദം. അച്ചടി പൂര്ത്തിയാകാത്ത വാര്ഷി്ക പ്രവചനക്കാര്‍ ഇതുകൂടെ ചേര്ക്കാന്‍ അച്ചടി ഉടനെ നിര്‍ത്തിവെക്കാന്‍ നിദ്ദേശം നല്കിക്കഴിഞ്ഞു. എന്തായാലും, അധികാരികള്‍ ഒന്നോര്ക്കുക, വോട്ടു ചെയ്യാനും, സിന്ദാബാദ് വിളിക്കുന്പോള്‍ മുഷ്ടി ചുരുട്ടാനും, പറയുംപോലെ പൊക്കാനും മാത്രമുള്ളതല്ല കൈ. ഇത് മുന്കൂടി കണ്ടുകൊണ്ടായിരിക്കണം കോണ്ഗ്രസുകാര്‍ കൈപ്പത്തി ചിഹ്നമായി തിരഞ്ഞെടുത്തത്. ആ ദീര്ഘരവീക്ഷത്തെ നമിക്കണം. എന്തായാലും, വേവലാതി പൂണ്ടു കഴിയുന്ന കൊണ്ഗ്രസ്സുകാര്‍ക്ക് പുനര്ജീവന്‍ കിട്ടും. അടുത്ത തിരഞ്ഞെടുപ്പിന് കൈപ്പത്തിക്ക് വോട്ട് ഉറപ്പ്. എന്ന് കരുതി പെട്ടെന്നെങ്ങാനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടാ. കയ്യിലെ മഷിയൊന്നു ഉണങ്ങിക്കോട്ടെ.
Thursday, November 17, 2011
ജീവിതം
ജീവിതമെന്ന് വിളിക്കാന്‍ പരിമിതം,
തോരണം തൂക്കണം സുഖദുഃഖ പുഷ്പങ്ങള്‍
ഭാരവും പേറിയിഴയുന്നമര്‍ത്ത്യന്‍റെ
ഭാഗധേയത്തിന്‍റെ പേരല്ല ജീവിതം
സൌഭാഗ്യക്കൂമ്പാരസരണിതന്‍ ശയ്യയില്‍
സംഭോഗസായൂജ്യമല്ലിതു ജീവിതം
ഇല്ലായ്മയില്ലാത്ത, വല്ലായ്മയില്ലാത്ത
എല്ലാം തരുന്നൊരു നാള്‍വഴി ജീവിതം
എല്ലാര്‍ക്കുമേകുന്ന നാളിനായ് പൊരുതുന്ന
വല്ലഭാ നിന്നോടു കൈകോര്‍ക്കയാണു ഞാന്‍
സ്വര്ഗമങ്ങകലെയെന്നോതിക്കൊതിപ്പിക്കും
സ്വര്ഗധാതാക്കളോടാണെന്‍റെ ശണ്ഠകള്‍ !
Wednesday, November 9, 2011
ഉണക്കമീനും പൊടിയരിക്കഞ്ഞിയും
രംഗം ഒന്ന്
പണ്ടൊരു ജഡ്ജിയേമാന്‍ ഉണക്കമീന്‍ വാങ്ങാന്‍ കുശ്നിക്കാരന്‍ രാമനെ ചന്തക്കു വിട്ടു. മണി പന്ത്രണ്ടായിട്ടും രാമന്‍ വന്നില്ല. രാമന്‍ ഒരു പ്രകടനത്തില്‍ പെട്ടു. പെട്ടതല്ല, പ്രകടനം കണ്ടു ആവേശം മൂത്ത് രാമന്‍ നോക്കി നിന്നതാണ്. പക്ഷെ ജഡ്ജിയുടെ തെറിപൂരം കേള്‍ക്കാണ്ടിരിക്കാന്‍ പ്രകടനമായിരുന്നു, വഴി ബ്ലോക്കായിരുന്നു എന്ന് രാമന്‍ കള്ളം പറഞ്ഞു. ജഡ്ജിക്ക് ഹാലിളകി, മണി പന്ത്രണ്ടായി. സുപ്രധാനമായ പല വിധികളും വായിക്കേണ്ടതാണ്. പക്ഷെ, ഉണക്കമീനും ചമ്മന്തിയും കൂട്ടി പൊടിയരിക്കഞ്ഞി കുടിക്കാതെ കോടതിയില്‍ പോയിട്ടില്ല. വിധിയെഴുതാനും വാദം കേള്‍ക്കാനും ഒരു മൂഡ് വരില്ല. ഇപ്പോള്‍, പന്ത്രണ്ടായി. ഊണ് കഴിക്കാറായി. ഇനിയെങ്ങിനെ കഞ്ഞി കുടിക്കും? ജഡ്ജി കയ്യില്‍ കിട്ടിയ ചമ്മട്ടി രാമന്റെ മുതുകത്ത് ചാര്‍ത്തി അരിശം തീര്‍ത്തു . അന്ന് ഒരു കാര്യം മനസ്സില്‍ കണക്ക് കൂട്ടി. ഈ വഴിയോരത്തെ പ്രകടനവും, പൊതുയോഗവും നിര്‍ത്തിയിട്ടു തന്നെ കാര്യം. അറിയാവുന്ന നിയമ വിദഗ്ധരെയും ജഡ്ജിമാരെയും, വക്കീലന്മാരെയും, ഗുമസ്തരെയും, സാക്ഷിത്തോഴിലാളികളെയും വിളിച്ചു. ഈ പ്രകടനോം, പോതുയോഗോം അങ്ങട്ടു നിരോധിച്ചാലെന്താ? പക്ഷെ, ചോദിച്ചവരാരും അനുകൂലിച്ചില്ല. അത് പൌരാവകാശ ലംഘനമാകും. നിയമക്കുടുക്കില്‍ പെടും, ആളുകള്‍ കാരണം തിരക്കും. അപ്പോള്‍, രാമന്‍ ഉണക്കമീന്‍ വാങ്ങാന്‍ പോയിട്ട് വരാന്‍ വൈകി എന്ന് പറഞ്ഞാല്‍ ആളുകള്‍ ചിരിക്കില്ലേ? കളിയാക്കില്ലേ? നാണം കെടില്ലേ? ജഡ്ജി കൂട്ടുകാരുടെ വിവരക്കേടില്‍ മനം നൊന്തു, സങ്കടം സഹിക്കാതെ, എല്ലാവരെയും പ്രാകിപ്പറഞ്ഞു തല ചൊറിഞ്ഞു.
രംഗം രണ്ട്:
ജഡ്ജിയേമാന്‍റെ മാഡത്തിന്‍റെ ക്ലബ്ബി ല്‍ തെരഞ്ഞെടുപ്പ്. മാഡം പ്രസിഡണ്ട് പദവിക്ക് മത്സരിക്കുന്നു. അന്നും പാതയോരത്ത് പൊതുയോഗം. മാഡത്തിനു സമയത്തിനു ക്ലബ്ബില്‍ എത്താനായില്ല. മാഡം പുറത്ത്. ജഡ്ജിയേമാനു പൊതിരെ കിട്ടി. ജഡ്ജിയാണെന്ന് പറഞ്ഞു നടന്നിട്ടെന്തു കാര്യം? ഈ പൊതുയോഗം നിരോധിക്കാന്‍ കഴിയാത്ത എന്ത് ജഡ്ജി. ജഡ്ജിക്ക് അത്താഴം കൊടുക്കേണ്ടെന്ന് കുടുംബ കോടതി വിധി. അന്നും ജഡ്ജിയേമാന്‍ കിട്ടുന്നവരെയൊക്കെ വിളിച്ചു. അന്തിപ്പഷ്ണിയാണ്. പൊതുയോഗം നിരോധിക്കണം. മാഡം നാണം കെട്ടിരിക്കുന്നു. ജഡ്ജിയുടെ ഭാര്യയാണെന്ന മേല്‍വിലാസത്തിലാണ് മത്സരിച്ചത്. അടുത്ത കൊല്ലം പെന്ഷന്‍ പറ്റും . പിന്നെ മാഡത്തിനു ജഡ്ജിയുടെ ഭാര്യയെന്ന പേരുണ്ടാകുമോ? പ്രസിഡണ്ടാകാ ന്‍ പറ്റുമോ? ചതിയല്ലേ? ആരും സപ്പോര്ട്ട് ചെയ്തില്ല. മാഡം പ്രസിഡണ്ടായില്ലെന്കില്‍ ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്ന് വിവര ദോഷിക ള്‍ പറഞ്ഞത്രേ. അങ്ങിനെ ജഡ്ജിയേമാന്‍ പെന്‍ഷന്‍ പറ്റി.
രംഗം മൂന്ന്
ജഡ്ജി വേറെ പണിയൊന്നും ഇല്ലാത്തിനാല്‍ ഈവനിംഗ് വാക്കിനിറങ്ങി. ആരോഗ്യത്തിനു നല്ലതാണെന്ന് മാഡം പറഞ്ഞിട്ടുണ്ട്. സൌകര്യമായി മാഡത്തിനു സീരിയല്‍ കാണാനാണെന്ന് ഏമാനറിയാം. കുടുംബ വഴക്കൊഴിവാക്കാന്‍ ജഡ്ജി ആരോഗ്യം വര്ദ്ധി പ്പിച്ചു. അപ്പോഴാണു വീണ്ടും പാതയോരം. ജഡ്ജി വീട്ടിലെത്താന്‍ വൈകി. സീരിയല്‍ കഴിഞ്ഞു മാഡം കലി പൂണ്ടിരുന്നു. മനുഷ്യാ കോടതിയില്‍ ഒരു പെറ്റീഷന്‍ കൊടുക്ക്. നിരോധിക്കാന്‍. വല്ല്യ കൊമ്പത്തെ ജഡ്ജിയാണെന്ന് പറഞ്ഞു നടന്നിട്ടെന്തു കാര്യം. ഒരു വിധി പുറപ്പെടുവിക്കാന്‍ പറ്റിയോ? ആമ്പിള്ളോരെങ്കിലും വല്ലതും ചെയ്യട്ടെ. ജഡ്ജിയേമാന്‍ വീണ്ടും വിളിച്ചു. ഫലം തഥൈവ.
രംഗം നാല്
ജഡ്ജിയെമാന്റെ വീട്ടിലെ പട്ടിക്ക് വയറിളക്കം. മാഡം പട്ടിയെയും കൊണ്ട് ഡോക്ടറെ കാണാനിറങ്ങി. വീണ്ടും പൊതുയോഗം. പട്ടി മാടത്തിന്റെ അന്പതിനായിരം രൂപ വിലയുള്ള സാരിയില്‍ കാര്യം സാധിച്ചു. മാഡത്തിനു വീണ്ടും കലിയിളകി. ജഡ്ജിയേമാനെ വിളിച്ചു. എന്റെ് പട്ടിക്കെന്തെങ്കിലും പറ്റിയാല്‍ നിങ്ങളെ ഞാന്‍ കൊല്ലും. പൊതുയോഗം നിരോധിക്കാന്‍ പറ. എനിക്ക് ക്ലബ്ബില്‍ ഉടുക്കാന്‍ പറ്റിയ ഒരു സാരിയും ഞാന്‍ വരുന്നതിന്‍ മുന്‍പേ വാങ്ങി വെക്ക്. ആപ്പ ഊപ്പയൊന്നും വേണ്ടാ. കബ്ലിലുടുക്കാനുള്ളതാ. നമ്മുടെ സ്റ്റാറ്റ്സ്സിനൊത്ത, ചുരുങ്ങിതു ഒരു വൊണ്‍ ലാഖ് .ജഡ്ജിയേമാന്‍ വീണ്ടും വിളിച്ചു. ആരും ഗൌനിച്ചില്ല. ജഡ്ജിയേമാന്‍ മരണം കാത്തു കിടന്നു. മാഡത്തിന്‍റെ കൈ കൊണ്ടുള്ള ദയാവധം.
രംഗം അഞ്ച്
മാഡം കബ്ബില്‍ നിന്ന് വന്നപ്പോള്‍ ജഡ്ജിയേമാന്‍ തുള്ളിച്ചാടുന്നു. കൊച്ചു കുട്ടികളെപ്പോലെ. ബ്രേക്ക് ഡാന്‍സ് പോലെ, മൈക്കിള്‍ ജാക്സനെപ്പോലെ, ഭ്രാന്തനെപ്പോലെ, വെകിളി പിടിച്ചപോലെ.
മാഡം സന്തോഷിച്ചു. ഒരു ശല്ലൃം ഒഴിവായല്ലോ. പക്ഷെ, മാഡം പ്രതീക്ഷിക്കാതെ മാഡത്തിനെ ചുറ്റിഎടുത്ത് വീശിക്കൊണ്ട് ഏമാന്‍ തുള്ളിച്ചാടി. ഞാന്‍ ജയിച്ചെടി. നിന്‍റെ ചിരകാലാഭിലാഷം സാധിച്ചു തന്നെടി. മാഡം കരുതി പണ്ടെങ്ങോ ഒരു കോണ്ട്രാക്ടരുരടെ കേസ്സ് വന്നപ്പോള്‍ അമേരിക്കയില്‍ പോകാന്‍ കൊതി പറഞ്ഞിരുന്നു. അതെങ്ങാനും ശരിയായിക്കാണുമെന്നു കരുതി ചോദിച്ചു “എന്നാ പോകുന്നത്”
“പോകുന്നതോ” ഏമാന്‍റെ മറുചോദ്യം. അതല്ലെടി. പൊതുയോഗം നിരോധിച്ചു. നിന്‍റെ ചിരകാലാഭിലാഷം പൂവണിയുന്നു. ഒരു സീനയര്‍ ജഡ്ജ് പൊതുയോഗം നിരോധിച്ചു. സന്തോഷിക്കെടി, സന്തോഷിക്ക്. നമുക്കിന്നു പുറത്ത് പോയി ഡിന്നര്‍ കഴിക്കാം.
മാഡം: തനിയെ അങ്ങ് പോയാല്‍ മതി. ഇപ്പൊഴേ കണ്ടുള്ളൂ പൊതുയോഗം നിരോധിക്കാന്‍. നാളെ ഞങ്ങളുടെ ക്ലബ്ബിന്റെ അവകാശ സമരവും പൊതു സമ്മേളനവുമാ. എം.ജി റോഡില്‍. അതെങ്ങാനും നിരോധിക്കാന്‍ വന്നാല്‍......
Saturday, November 5, 2011
കോണ്‍ഗ്രസും, അടിമകളും
ലോകത്ത് ഇത്രയേറെ അധഃപതിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടെങ്കില്‍ അത് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് മാത്രമാണ് . നൂറ്റാണ്ടിലധികം വരുന്ന മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തെ നയിക്കാന്‍ ഇന്ന് ആളില്ല. മഹാത്മാ ഗാന്ധിജിയും, പട്ടേലും, നെഹറുവും, ഗോഖലെയും, രാജേന്ദ്ര പ്രസാദും, ആസാദും, മാളവ്യയും, സരോജിനി നായിഡുവും, നവറോജിയും പോലുള്ള മഹാരഥന്മാര്‍ നയിച്ചിരുന്ന കോണ്ഗ്രസ്സിനെ നയിക്കാന്‍ ഇന്ന് ആളില്ല. ഈ അധപതനം സോണിയയുടെ കാലം മുതലോ അതിനു മുന്പോ തുടങ്ങി. സോണിയയുടെ കാലമായപ്പോഴേക്ക് ആ ഗതികേട് പാരമ്യത്തിലെത്തിയെന്നു മാത്രം. നെഹറു കുടുംബത്തിന്റെ പേരു പറഞ്ഞാലേ ജനങ്ങള്‍ വോട്ടു നല്കു് എന്ന ഗതികേട് കോണ്ഗ്രെസ്സിനെ ഇന്ദിരാ ഗാന്ധിയുടെ കാലം തൊട്ടേ വേട്ടയാടി തുടങ്ങി. അത് കൊണ്ടാണല്ലോ, നെഹറുവിന്റെ മകളെന്ന ഒറ്റ യോഗ്യതയുടെ പേരില്‍ ഇന്ദിര നേതൃസ്ഥാനത്തെത്തിയത്. അതിനു മുന്പുള്ള നേതാക്കള്‍ ജനഹൃദയങ്ങളില്‍ എത്തിയത് പാര്ട്ടി യുടെ പെരുമയും,ആദര്‍ശവും, വീക്ഷണവും നോക്കിയായിരുന്നു. ഇന്ദിരയുടെ കാലം വന്നതോടെ, അതെല്ലാം പൊയ് വാക്കാണെന്നു ജനം തിരിച്ചറിയാന്‍ തുടങ്ങി. അപ്പോള്‍, നെഹറുവിന്റെ പച്ചപ്പില്‍ പിടിച്ചു നില്ക്കാ നായി ശ്രമം. അങ്ങിനെയാണ് കോണ്ഗ്രസ് ഇന്ദിരയെ അവരോധിക്കുന്നത്. എന്നിട്ടും, അവര്ക്ക് അധികകാലം പിടിച്ചു നില്ക്കാ് ന്‍ ആയില്ല. ജനങ്ങള്‍ അവരെ തൂത്തെറിയുന്ന അവസ്ഥ വരെ ഉണ്ടായി. ഇനിയെന്ത് എന്ന് അന്തം വിട്ടു നില്ക്കു ന്ന അവസ്ഥയിലാണ് ഉര്‍വശിശാപം പോലെ ഇന്ദിരയുടെ കൊലപാതകം. കോളടിച്ച പോലെ കോണ്ഗ്രസ്സുകാര്‍ ആ മരണം സ്വകാര്യമായി ആഘോഷിക്കുകയും, അതുവരെ രാഷ്ട്രീയം അങ്ങാടി മരുന്നോ പച്ച മരുന്നോ എന്നറിയാത്ത രാജീവിനെപാവയാക്കി പയറ്റുകയും ചെയ്തു. പുറകില്‍ നിന്ന് റാവുപോലുള്ള രാജ്യദ്രോഹിക ള്‍ ചരട് വലിച്ചു. കോണ്ഗ്രസ്സിന് വീണ്ടും ലഡ്ഡു പൊട്ടിച്ചു കൊണ്ട് രാജീവ് വധവും വന്നു. ഈ ഇരട്ട രക്തസാക്ഷികളുടെ പേരില്‍ ഒരു അര നൂറ്റാണ്ട് കഴിഞ്ഞു കൂടാമെന്നായിരുന്നു കോണ്ഗ്രസ്സിന്റെ മനസ്സില്‍. പക്ഷെ, ജനം അങ്ങിനെ ചിന്തിച്ചില്ല. കോണ്ഗ്രസ് ഇല്ലത്ത് നിന്ന് പുറപ്പെട്ടു. അമ്മാനത്ത് എത്തിയതുമില്ല എന്ന ഗതികേടിലുമായി. തിരിച്ച് സോഷ്യലിസ്റ്റ് പാതയിലേക്ക് പോകാന്‍ പുതിയ നേതൃത്വം കൂട്ടാക്കിയില്ല. ബാഹ്യശക്തികളും, രാജ്യത്തെ വരേണ്യ വര്‍ഗവും, പുത്തന്‍ സാമ്പത്തിക നയത്തിന്റെ രുചിയറിഞ്ഞവരും, കോര്പോരെറ്റ് ദല്ലാളന്മാരും ഒരു തിരിച്ചു പോക്കിനെ നഖശിഖാന്തം എതിര്ത്തു. അവര്ക്കാ യി കൊണ്ഗ്ഗ്രസ്സിന്റെ കടിഞ്ഞാണ്‍. പക്ഷെ ഈ പുത്തന്‍ നയങ്ങളുമായി ജനങ്ങളെ നേരിടാന്‍ കോണ്ഗ്രസ്സിന് ധൈര്യമുണ്ടായിരുന്നില്ല. വീണ്ടും തുണയാകുക, നെഹറു പാരമ്പര്യം തന്നെ എന്ന് കരുതി ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ സോണിയയെ അവരോധിക്കുന്നു. കാരണം ജനങ്ങള്ക്ക് മുന്നില്‍ വെക്കാന്‍ ഒരു മുദ്രാവാക്യം അവര്ക്കി ല്ലായിരുന്നു. തികഞ്ഞ വലതു പക്ഷ സാമ്പത്തിക ശാസ്ത്രജ്ഞ ര്‍ നിരത്തിയ കുത്തക മുതലാളിത്ത നയങ്ങളും അതിന്റെ ഗുണഫലങ്ങളും കോണ്ഗ്രസ് ഏറ്റുപാടി. എതിര്ക്കാ ന്‍ ധൈര്യമില്ലാതെ, വെറും സംശയം പ്രകടിപ്പിച്ചവരോട് അവര്‍ പറഞ്ഞു. നിങ്ങള്‍ കാത്തിരിക്കു. പുതിയ നയങ്ങള്‍ രാജ്യത്തെ സമ്പത്ത് ഘടന പുഷ്ടിപ്പെടുത്തും. അപ്പോള്‍, അല്ലറ ചില്ലറ കൊടുത്താല്‍ തന്നെ പാവങ്ങള്ക്ക് ധാരാളമായി. അത് വിശ്വസിച്ച് സംശയം പ്രകിടിപ്പിച്ചവരും നിശബ്ദരായി. പക്ഷെ, പതിറ്റാണ്ട് കാലത്തെ ഭരണം കൊണ്ടും ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ ഒന്നും ഇട്ടില്ലെന്നു മാത്രമല്ല, അവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാനും തുടങ്ങി. എന്നാല്‍, പണ്ട് സംശയമെങ്കിലും പ്രകടിപ്പിച്ചവര്‍ എതിര്ക്കുമെന്ന് സാമാന്യജനം ആശിച്ചു. പക്ഷെ, അപ്പോഴേക്കും ചക്കരക്കുടത്തില്‍ കയ്യിട്ടു നക്കി അവരും പുതിയ സാമ്പത്തിക നയത്തിന്‍റെ ഗുണഭോക്താക്കളായി തീര്ന്നിരുന്നു. സോണിയയുമായി ചെന്നാല്‍ ജനങ്ങള്‍ കല്ലെറിയും എന്ന് നന്നായറിയാം. അതുകൊണ്ട് ചെക്കനെ പൊക്കിക്കൊണ്ട് വരികയാണത്രേ. ഇലക്ഷന് ഇനിയും രണ്ടു മൂന്ന് വര്ഷ്മുണ്ടല്ലോ. അപ്പോഴേക്കും, തലപ്പന്ത് കളിച്ച് നടക്കേണ്ട പയ്യനെ നെഹ്രുവീരസ്യവും പറഞ്ഞു പരുവപ്പെടുത്തി എടുക്കണം. (വയസ്സ് 42 ആയെന്ന് ശത്രുക്കള്‍ പറയുന്നു . കണ്ടാല്‍ തോന്നില്ല). അങ്ങിനെ വീണ്ടും കോണ്ഗ്രസ്സിന് ജനങ്ങളെ പറ്റിക്കാന്‍ പറ്റുമോ? പയ്യന്‍ പച്ചപിടച്ച് വരുമ്പോഴേക്കും ഉദാരവല്ക്കറരണത്തിന്റെ ദുരന്തഫലങ്ങള്‍ ജനങ്ങള്‍ ശരിക്കും അറിയാന്‍ തുടങ്ങും. അപ്പോള്‍, നെഹറു പാരമ്പര്യം പറഞ്ഞു രക്ഷപ്പെടാന്‍ പറ്റുമോ? ഇത് പറഞ്ഞു എത്ര തവണ ജനങ്ങളെ പറ്റിച്ചതാണ്. രാജ്യമെന്താ, നെഹ്‌റു കുടുമ്പത്തിന്റെ തറവാട്ടുസ്വത്താണോ? ഇതെന്താ അഭിനവ രാജവാഴ്ചയോ? ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ യോഗ്യരായവര്‍ ആരുമില്ലേ. രക്തസാക്ഷിത്വത്തിന്റെ കാര്യമാണെങ്കില്‍, ഇതുപോലെ രക്തസാക്ഷികളായ അനേകായിരം രാജാക്കന്മാരും, റാണിമാരും ഉള്ള നാടാണ് ഇന്ത്യ. പഴശിരാജയും, ഝാന്സിറാണിയും പോലെ ആയിരങ്ങള്‍. അവര്ക്കൊന്നും ഇല്ലാത്ത അവകാശം നെഹ്‌റു കുടുംബത്തിന് മാത്രമെങ്ങിനെ കിട്ടുന്നു ? ഇപ്പോള്‍ കോണ്ഗ്രസ്സിനകത്തുള്ള ഒരു നേതാവും കോണ്ഗ്രസ്സിനെ നയിക്കാന്‍ പറ്റാത്തവരാണോ? അങ്ങിനെയെങ്കില്‍ കോണ്ഗ്രസ് പിരിച്ചു വിടുകയല്ലേ നല്ലത്? പണ്ട് ഗാന്ധിജി പറഞ്ഞപോലെ? പഴയ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്ന് കോണ്ഗ്രസ്സിനെ ആരാണ് രക്ഷപ്പെടുത്തുക? എന്തുകൊണ്ടാണ് കോണ്ഗ്രസ് സോഷ്യലിസം ഉപേക്ഷിച്ചത്? ആര്ക്കുവേണ്ടിയാണ്? അവരുടെ ഉപദേശകരായ അമേരിക്കപോലും കാപ്പിറ്റലിസത്തിനെതിരെ തിരിഞ്ഞിരിക്കുന്ന വേളയില്‍ ആരാണ് കോണ്ഗ്രസ്സിനെ തിരുത്തുക? ഈ പോക്ക് എങ്ങോട്ടാണ്? ജനങ്ങള്‍ കയ്യൊഴിയുമ്പോള്‍ ഒരു രണ്ടാം അടിയന്തരാവസ്ഥയിലെക്കാണോ ഇന്ത്യ പോകുന്നത്? സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും നാം ലക്‌ഷ്യം കണ്ടില്ലെങ്കില്‍ എവിടെയോ എന്തൊക്കെയോ കുഴപ്പമുണ്ടെന്നല്ലേ കരുതേണ്ടത്? അതോ, ഇത് തന്നെയാണോ കോണ്ഗ്രസ് ആഗ്രഹിച്ചത്? കോര്‍പെരേറ്റ്കളും,കുത്തക മുതലാളികളും ലക്‌ഷ്യം കണ്ടു. അതായിരുന്നോ കോണ്ഗ്രസ്സിന്റെ ലക്‌ഷ്യം. എവിടെ പട്ടിണിയും ദാരിദ്ര്യവും മാറ്റാന്‍ കഴിഞ്ഞു? എവിടെ ജനങ്ങളുടെ ജീവിത നിലവാര മുയര്ന്നു്. പണ്ടൊരു കാര്യസ്ഥന്‍ എനിക്കും ഏമാനും കൂടെ നൂറ്റൊന്നു രൂപ ശമ്പള മുണ്ടെന്നു പറഞ്ഞു. കാര്യസ്ഥന്റെ ശമ്പളം ഒരു രൂപയും, എമാന്റെത് നൂറു രൂപയും. അതുപോലെയല്ലേ ജീവിത സൂചികയുടെ കണക്ക്? സര്ക്കാര്‍ പറയുന്നു ഇരുപത് രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ ദാരിദ്യ രേഖക്ക് മുകളിലാണെന്ന്. അങ്ങിനെയാണ് ബി.പി.എല്‍ കാരുടെ എണ്ണം കുറച്ച് ഇന്ത്യ ദാരിദ്രമല്ല എന്ന് പറയുന്നത്. ഇരുപത് രൂപക്ക് എങ്ങിനെയാണ് ഒരു കുടുംബം കഴിയുക? ഇതായിരുന്നോ, ഗാന്ധിജിയും നെഹ്രുവും സ്വപ്നം കണ്ട ഇന്ത്യ? കുത്തകള്ക്ക് വാരിക്കോരി കൊടുത്തതുകൊണ്ട് അവര്‍ തടിച്ച് കൊഴുത്തു. ശതകൊടീശ്വരന്മാര്‍ സഹസ്ര കോടീശ്വരന്‍മാരായി. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരര്‍ ഇന്ത്യക്കാരാണ്. കയ്യില്‍ മാജിക് സ്റ്റിക് ഒന്നും ഇല്ലെന്നു പറയുന്ന ഭരണാധികാരികള്‍ എന്ത് ജാലവിദ്യയാണ് ഇവര്ക്ക് ഉപദേശിച്ചു കൊടുത്തത്? ജാലവിദ്യയല്ല. അവര്ക്ക് വാരിക്കൊരിക്കൊടുത്തു. അക്കാര്യത്തില്‍ തികഞ്ഞ തികഞ്ഞ മുതലാളിത്ത രാജ്യമായ അമേരിക്കയെപ്പോലും നമ്മുടെ ഭരണാധികാരികള്‍ തോല്പ്പി ച്ചു. കാരണം, അമേരിക്കയില്‍ മുതലാളിമാര്‍ പടുകുഴിയില്‍ വീഴുമ്പോള്‍ ഇന്ത്യന്‍ മുതലാളിമാര്‍ തടിച്ചു കൊഴുക്കുന്നു. ഇതെങ്ങിനെ? കോണ്ഗ്രസ്സിലെ യുവാക്കളെങ്കിലും ചിന്തിക്കണം. കോണ്ഗ്രസ്സുകാരല്ലാത്ത, രാഷ്ട്രീയമില്ലെന്നു പറഞ്ഞു അഹങ്കരിക്കുന്ന ജനതയും ചിന്തിക്കണം? ഇങ്ങിനെ പോയാല്‍ മതിയോ? ഇങ്ങിനെ പോയാല്‍ എന്നാന്നു നമ്മുടെ സ്വപ്നങ്ങള്‍ പൂവണിയുക? എന്നാണു നാം കൊതിക്കുന്ന ലോകത്തിലെ പ്രബല ശക്തിയാകുക? അതോ എന്നും നമ്മള്‍ അടിമകളായി ജീവിച്ചാല്‍ മതിയോ? പണ്ട് നാട്ടുരാജാക്കന്മാരും, മഹാരാജാക്കന്മാരും നമ്മെ അടിമകളാക്കി. പിന്നെ മുഗളന്മാര്‍. അതിനു ശേഷം ബ്രിട്ടീഷുകാര്‍. ത്യാഗപൂര്ണകമായ സമരങ്ങളിലൂടെയും, ജീവത്യാഗങ്ങളിലൂടെയും നമുക്ക് സ്വാതന്ത്ര്യം കിട്ടി. നമ്മുടെ സ്വപ്‌നങ്ങള്‍ പൂവണിയുമെന്നാശിച്ചു. പക്ഷെ നാം അറിഞ്ഞില്ല നാം നെഹറു കുടുംബത്തിന്റെയും, കപട നേതാക്കളുടെയും അടിമകളാണെന്നു. നാം വീണ്ടും വഞ്ചിക്കപ്പെടുന്നു. പ്രലോഭനങ്ങള്‍ നല്കി നമ്മെ വിസ്മയിപ്പിച്ചു കൊണ്ട് വഞ്ചിക്കുന്നു. നാമെന്നും വഞ്ചിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണോ? ഉണരൂ ജനങ്ങളെ ഉണരൂ. നമ്മെ നയിക്കേണ്ടത് നെഹറു കുടുംബമല്ല, നാം തന്നെയാണ്. നമ്മള്‍ അടിമകളല്ല.
Friday, November 4, 2011
കള്ളപ്പണം
കള്ളപ്പണത്തെപറ്റി രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും വാചാലമാകുമ്പോള്‍ ഊറി ചിരിക്കുന്ന ഒരു കൂട്ടരുണ്ട്. അത് ഗള്ഫ്ഗ മേഖലയിലെ ഇന്ത്യ ന്‍ വ്യവസായികളും, ചെറുതും വലുതുമായ ബിസിനസുകാരുമാണ്. കാരണം, അവരുടെ കാര്യം ആരും എവിടെയും പറയുന്നില്ല. സത്യത്തില്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചെന്നു പറയുന്നതിന്റെ എത്രയോ ഇരട്ടി കള്ളപ്പണമാണ് അവ ര്‍ സ്വന്തം സാമ്രാജ്യങ്ങ ള്‍ കെട്ടിപ്പൊക്കാ ന്‍ മുടക്കിയിരിക്കുന്നത്. അതിന്റെു കണക്ക് ആരും ഇന്നേ വരെ അന്വേഷിച്ചിട്ടില്ല. അന്വേഷിക്കുകയുമില്ല. കാരണം, അവരൊക്കെ യഥാസമയം എല്ലാ പാര്ട്ടിപകള്ക്കും (ഇടതുപക്ഷമോഴികെ) സംഭാവന കൊടുക്കുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയമില്ലാത്തവരൊഴികെ മറ്റെല്ലാവരും പൊതുവേ എല്ലാവര്ക്കും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തി ല്‍ കറവപ്പശുക്ക ള്‍ ആണ്. രാഷ്ട്രീയമുള്ളവര്‍ അതത് പാര്ടിിക ള്ക്കെ് സംഭാവാന നല്കു് എന്നു മാത്രം. സംഭാവനയുടെ കാര്യത്തില്‍ വലുപ്പ ചെറുപ്പമില്ല. ചെറുതും വലുതുമായ എല്ലാ ബിസിനസുകാരും അവനവന്റെല കഴിവനുസരിച്ച് കയ്യയച് സംഭാവന കൊടുക്കും. അങ്ങിനെ ഗള്ഫി്ല്‍ നിന്ന് രാഷ്ട്രീയക്കാ ര്‍ സ്വരൂപിക്കുന്നത് കോടികളാണ്. ഇതിലധികവും നേതാക്കളുടെ സ്വന്തം കീശയിലേക്കാണ് പോകുന്നത്. അപ്പോള്‍ അവ ര്‍ എങ്ങിനെ ശബ്ദിക്കും?
ഗള്ഫിന ല്‍ ചെറുതും വലുതുമായ ബിസിനസ് നടത്തുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. അവരില്‍ 99% പേരും മുത ല്‍ മുടക്കിയിരിക്കുന്നത് കള്ളപ്പണമാണ്. അവിടെ അധ്വാനിച്ച് പണം സമ്പാദിച്ച് ബിസിനസ് നടത്തുക എന്ന് പറഞ്ഞാല്‍ ഒട്ടും പ്രായോഗികമല്ല. കാരണം, അവിടെ ബിസിനസുള്ള ഒരു ശതമാനം പേര്ക്ക്അ പോലും ഒരു അഞ്ചോ പത്തോ വ ര്ഷംന ജോലി ചെയ്‌താ ല്പോ്ലും മുടക്കിയിരിക്കുന്നതിന്റെ അത്ര ഭീമായ തുക സ്വരൂപിക്കാന്‍ കഴിയില്ല. അവിടെ ഒരു പെട്ടിക്കട തുടങ്ങാന്‍ പോലും ലക്ഷങ്ങള്‍ മുടക്കണം. അപ്പോള്‍, അവ ര്‍ മുടക്കിയിരിക്കുന്ന ലക്ഷങ്ങളും കോടികളും എവിടെ നിന്ന് വന്നു? ഇവിടെ നിന്ന് നേരായ മാര്ഗഅത്തിലൂടെ റിസര്വ്ം ബാങ്കിന്റെ് അംഗീകാരത്തോടെ കൊണ്ടുപോയതായി അറിവില്ല. അവിടെയാണെങ്കില്‍ ഇവിടെത്തെപ്പോലെതന്നെ, തക്കതായ ജാമ്യവും, ഈടും നല്കായതെ ഒരു രൂപപോലും ബാങ്കുക ള്‍ കടം നല്കിാല്ല. ഈ ബിസിനസ് തുടങ്ങുന്ന പാവങ്ങള്ക്ക്പ ആര് ജാമ്യവും, ഈടും നല്കും്? എന്ത് ഈട് നല്കുംു? ബിസിനസ് തുടങ്ങിയിട്ടുള്ളവരില്‍ അധികവും കാ ല്കാിശ് കയ്യിലില്ലാതെ തുടക്കം കുറിച്ചതാണ്. അപ്പോള്‍, മുടക്കുമുതല്‍ എവിടെനിന്ന് വന്നു?
അവിടെയാണ് നമ്മുടെ കുഴല്പ്പചണം രംഗപ്രവേശനം ചെയ്യുന്നത്. ഗള്ഫിാല്‍ ജോലി ചെയ്യുന്ന ഒട്ടു മിക്ക ആളുകളും നാട്ടിലേക്ക് പണം അയക്കുന്നതിന് ആശ്രയിക്കുന്നത് ഹവാലെക്കാരെ ആണ്. അതിനു കാരണമുണ്ട്. ഹവാലക്കാര്‍ അയച്ച അന്നോ പിറ്റേന്നോ വീട്ടില്‍ പണം എത്തിക്കും. വീട്ടുകാര്ക്ക്് ബാങ്കില്‍ പോകുകയോ, അവിടത്തെ ഫോര്മാലിട്ടികളില്‍ കുടുങ്ങി സമയം മിനക്കെടുകയോ വേണ്ട. ആരും അറിയാതെ ഉടനെ പണം വീട്ടിലെത്തും. അയക്കുന്ന ആള്ക്ക് ആ ണെന്കി ല്‍ സൌകര്യ പൂര്വംട തവണകളായി കൊടുത്താല്‍ മതി. അതും, ഹവാലക്കാര്‍ താമസ സ്ഥലത്ത് വന്നു വാങ്ങിക്കൊള്ളും. അവിടെയും ബാങ്കില്‍ പോകാനോ, അതിനു വേണ്ടി സമയം കാണാനോ മിനക്കെടണ്ട. കയ്യില്‍ മുഴുവന്‍ പണം ഇല്ലെങ്കിലും നാട്ടില്‍ പണമെത്തും.
അങ്ങിനെ ഹവാലക്കാര്‍ സ്വരൂപിക്കുന്ന പണം അവിടെത്തന്നെയുള്ള ബിസിനസുകാര്ക്കാണ് മറിച്ച് കൊടുക്കുന്നത്. അങ്ങിനെ ഹവാലക്കാര്‍ രണ്ടു കക്ഷികളില്‍ നിന്നും കമ്മീഷന്‍ പറ്റുന്നു. ഹവാലക്കാര്‍ നാട്ടിലുള്ള കക്ഷിക്ക് പണം കൊടുക്കണമല്ലോ. അവിടെന്ന് വാങ്ങിയ പണം അവിടെത്തന്നെ മറിച്ച് കൊടുത്തല്ലോ. അപ്പോള്‍ കക്ഷിക്ക് എങ്ങിനെ പണം കൊടുക്കും. അവിടെയാണ് നാട്ടിലെ പൂത്ത പണമുള്ള കച്ചവടക്കാ ര്‍, ബിസിനസുകാര്‍, മന്ത്രിമാര്‍, എം.എല്‍.എ. മാര്‍, എം.പിമാര്‍, രാഷ്ട്രീയക്കാര്‍, ഊഹക്കച്ചവടക്കാ ര്‍, റിയല്‍ എസ്റ്റേറ്റ്, സ്വാശ്രയം, മണല്‍, കഞ്ചാവ്, കളള്രാ, വനകൊള്ള മുതലുള്ള സകലമാന മാഫിയകളും, ഇടനിലക്കാര്‍, ഉദ്യോഗസ്ഥ ര്‍ (ആര്‍.ടി.ഒ മാര്‍, പോലീസുകാര്‍, എക്സ്സൈകാര്‍, താലുക്കിലെയും, വില്ലേജ് ഓഫീസിലെയും ഉദ്യോഗസ്ഥര്‍, എന്ജിോനീയര്മാി ര്‍ മുത ല്‍ കിമ്പളം കിട്ടുന്ന അണ്ഡകടാഹ സില്ബാന്തികളും)(കൈക്കൂലി കൊടുക്കുകയോ വാങ്ങുകയോ അതിനെക്കുറിച്ച് എഴുതുകയോ, മിണ്ടുകയോ ശിക്ഷാര്ഹയമാണ്) തിമാര്ത്താ ടുന്നത്. അവര്‍ നാട്ടിലുള്ള ഹവാല ഏജന്ടുമായി കച്ചവടം ഉറപ്പിക്കുന്നു. പുറത്തെടുക്കാന്‍ വയ്യാത്ത പണം ഒന്നുകി ല്‍ അവ ര്‍ വെളിപ്പിച്ചു കൊടുക്കുകയോ അല്ലെങ്കില്‍ നിശ്ചിത ആദായത്തി ല്‍ ഗള്ഫി ല്‍ ബിസിനസ്സിനു മുടക്കുകയോ ചെയ്യുന്നു. സുതാര്യതയും, വിശ്വാസതയുമാണ് ഇവരുടെ മേന്മ. അതുകൊണ്ട് കക്ഷികള്‍ ഒരു പേടിയും കൂടാതെ പണം കൈ മാറും. ഈ പണം നാട്ടിലേക്ക് ഹുണ്ടി വഴി പണം അയച്ച ആളുടെ വീട്ടില്‍ ഏജന്റുമാ ര്‍ ഉടനടി എത്തിക്കുന്നു. ഇതാണ് ഇതിന്റെയ ഒരു രീതി. ഇക്കാര്യം അറിയാത്തതായി എഴുനൂറു കോടി തികക്കാന്‍ ഈയിടെ പിറന്ന കുഞ്ഞിനും, നമ്മുടെ അന്വേഷണ ഏജന്റുമാര്ക്കും , ഭരണാധികാരികള്ക്കും മാത്രമേ അറിയാത്തതുളളു.
അങ്ങിനെയാണ് ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കി അമ്പതും, നൂറും വ്യാപാര ശ്രൃംഖലകളും, ഷോപ്പിംഗ് മോളുകളും, ജുവല്ലരികളും,ഹൈപ്പര്‍ മാര്ക്ക റ്റുകളും, പണമിടപാടുസ്ഥാപനങ്ങളും, ഹോട്ടല്‍ ചെയ്നുകളും മറ്റും താരോദയം ചെയ്തത്. ഒട്ടും ഭിന്നമല്ലാത്ത കഥകള്‍ തന്നെയാണ് ചെറുകിട സംരംഭകര്ക്കും പറയാനുള്ളത്. നാട്ടിലുള്ള പാവങ്ങള്‍ പറയും അവനവിടെ ചെന്ന് അധ്വാനിച്ച് ഉണ്ടാക്കിയെടുത്തതാന്ന് ഇതൊക്കെയെന്നു. പത്രമാധ്യമങ്ങള്‍ ഫീച്ചറുകള്‍ എഴുതും- കഠിനാധ്വാനത്തിന്റെയും, സ്ഥിരോല്സാധഹത്തിന്റെയും മഹനീയ മാതൃകയിതാ, ഒരാള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് പടവുക ള്‍ കയറി ഉയരങ്ങളി ല്‍ ഉലാത്തുന്നെന്നു. അവര്ക്ക്റിയാത്തതല്ല യഥാര്ഥരകഥ. അതെഴുതിയാല്‍ വിചാരിച്ചത് തടയില്ല. അത്രതന്നെ.
മുകളില്‍ എഴുതിയ പോലെ, ഇതില്‍ ഭീമമായ തുക മന്തിമാരുടെയും, രാഷ്ട്രീയക്കാരുടെയും വകയുണ്ട്. എന്നിട്ട്, നമ്മുടെ ഭരണാധികാരികള്‍ കള്ളപ്പണം കണ്ടു പിടിക്കാന്‍ ചന്ദ്രനിലേക്ക് ദൌത്യസേനയെ അയക്കുന്നു. സത്യത്തില്‍ അന്വേഷണ സംഘത്തെ അയക്കേണ്ടത് സൂര്യനിലേക്കാണ് (എന്നിട്ട് ആ തീ അങ്ങ് ഊതിക്കെടുത്തുക. പിന്നെ എന്തുമാകാമല്ലോ).
ഒരൊറ്റ കാര്യത്തില്‍ നിന്ന് തന്നെ കാര്യം വ്യക്തമാക്കാം. കള്ളപ്പണത്തിന്റെയും, കള്ളക്കടത്തിന്റെയും പറുദീസയായ കാസര്ക്കോ ടുകാ രാണ് ഗള്ഫിള ല്‍ ബിസിനസ് രംഗത്ത് മുന്പ്ന്തിയില്‍ എന്നറിയുമ്പോ ള്‍ കാര്യങ്ങളുടെ കിടപ്പ് ഊഹിക്കാമല്ലോ (മറ്റു കാസര്ക്കോ ട്ടുകാ ര്‍ പൊറുക്കുക).
ഗള്ഫ്ി യുദ്ധത്തോടെ കുറ്റിയും പറിച്ച് കാ ല്‍ കാശില്ലാതെ രാക്കുരാമാനം ഓടിപ്പോന്ന പല വലിയ താപ്പാനകളും പൂര്വ്വാ ധികം ശക്തിയോടെ തിരിച്ചെത്തി. അതിനു ശേഷമാണ് ഇന്ന് കാണുന്ന സാമ്രാജ്യങ്ങള്‍ പണിതുയര്ത്തി യത്. അതിനവര്ക്ക്ു കൂട്ടായത് പുത്ത ന്‍ സാമ്പത്തിക നയങ്ങളും, ആഗോള വല്ക്കേരണവും. അന്ന് മുതലാണ് കള്ളപ്പണം ഇതുപോലെ കുമിഞ്ഞു കൂടാ ന്‍ തുടങ്ങിയത്. അതിനു നമുക്ക് റാവുവിനോടും, സിംഗിനോടും നന്ദി പറയുക. തന്നാലായത് ചെയ്തു കൊടുത്ത പ്രണബിനോടും, ചിദംമ്പരാദികളോടും, അലുവാദികളോടും സ്തുതി അറിയിക്കുക. ചൈനയുമായി നമുക്ക് രണ്ടാം സ്ഥാനത്തിന് മത്സരിക്കാം. ഒന്നാം സ്ഥാനം നമുക്കൊന്നും വിധിച്ചിട്ടുള്ളതല്ലല്ലോ. അത് ആണ്‍ പിള്ളേര്‍ കൊണ്ടുപോകട്ടെ. നമുക്ക് സ്വന്തം കീശയെ കുറിച്ച് വേവലാതിപ്പെട്ടു കള്ളപ്പണപ്പിശാചിനെ ഓടിക്കാ ന്‍ മന്ത്രവാദം തുടങ്ങാം.
Tuesday, November 1, 2011
അധികാരമുണ്ടെങ്കിലാനപ്പോക്കം
അധികാരമുണ്ടെങ്കിലാനപ്പൊക്കം
അതിസാരമായിടാം വായിലൂടെ,
അറിയില്ല, നാലാളുകേട്ടാലാരും
പറയില്ല, മോശമെന്നാരുമൊട്ടും
അഭിഷേകമായിടാം, തെറിപൂരമാകാം
അതിരില്ല, കേള്ക്കു വാനായിര ങ്ങള്‍
ചെറുതെന്നോ വലുതെന്നോ നോക്കേണ്ടാരും
ഒരു നുകം വെച്ചിട്ടുഴുതു പോകാം
അധികാരമുന്ടെങ്കിലാര്ക്കു മെന്തും
പറയുവാനധികാരമുണ്ട് പിന്നെ
വായയില്വിന്നത് കോതക്ക് പാട്ട്
കോതക്കുകൂട്ടിനോ കോരപ്പട
മാധ്യമാക്കോമരമായിര ങ്ങള്‍
ചാനല്‍ കുടകളോ നൂറായിരം
ചര്ച്ചാനിരീക്ഷണമത്ഭുത ങ്ങള്‍
വ്യാഖ്യാന വ്യായാമ കോലാഹലം
പിന്നെയമേദ്യമമൃത മാക്കും
പട്ടിയെ കുട്ടിയായ് വാഴ്ത്തിപ്പുകഴ്ത്തും
കട്ടുമുടിപ്പതു കാണില്ലാരും
കൂട്ടുകാരെല്ലാരും പങ്കിട്ടെടുക്കും
പൊട്ടരായ് നമ്മള്‍ ജനമിരിക്കും
മറ്റൊരു ഊഴവും കാത്തുകൊണ്ട്
പറ്റില്ല പിഴയിനിയെന്നു ചൊ ല്ലാന്‍
പറ്റുമോ നമ്മള്‍ ക്കതാണ് ചോദ്യം!
അതിസാരമായിടാം വായിലൂടെ,
അറിയില്ല, നാലാളുകേട്ടാലാരും
പറയില്ല, മോശമെന്നാരുമൊട്ടും
അഭിഷേകമായിടാം, തെറിപൂരമാകാം
അതിരില്ല, കേള്ക്കു വാനായിര ങ്ങള്‍
ചെറുതെന്നോ വലുതെന്നോ നോക്കേണ്ടാരും
ഒരു നുകം വെച്ചിട്ടുഴുതു പോകാം
അധികാരമുന്ടെങ്കിലാര്ക്കു മെന്തും
പറയുവാനധികാരമുണ്ട് പിന്നെ
വായയില്വിന്നത് കോതക്ക് പാട്ട്
കോതക്കുകൂട്ടിനോ കോരപ്പട
മാധ്യമാക്കോമരമായിര ങ്ങള്‍
ചാനല്‍ കുടകളോ നൂറായിരം
ചര്ച്ചാനിരീക്ഷണമത്ഭുത ങ്ങള്‍
വ്യാഖ്യാന വ്യായാമ കോലാഹലം
പിന്നെയമേദ്യമമൃത മാക്കും
പട്ടിയെ കുട്ടിയായ് വാഴ്ത്തിപ്പുകഴ്ത്തും
കട്ടുമുടിപ്പതു കാണില്ലാരും
കൂട്ടുകാരെല്ലാരും പങ്കിട്ടെടുക്കും
പൊട്ടരായ് നമ്മള്‍ ജനമിരിക്കും
മറ്റൊരു ഊഴവും കാത്തുകൊണ്ട്
പറ്റില്ല പിഴയിനിയെന്നു ചൊ ല്ലാന്‍
പറ്റുമോ നമ്മള്‍ ക്കതാണ് ചോദ്യം!
തെറിപൂരം ബഹുദൂരം
സി.പി.എം. ഉം ഇടതുപക്ഷവും മാത്രമല്ല, കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഒന്നടങ്കം സ്നേഹിക്കുന്ന വന്ദ്യ വയോധികനായ വി.എസിനെ തെറി വിളിക്കുക വഴി മന്ത്രി ഗണേശനും, ചീഫ് വിപ്പ് (ചീപ്പ് വിഴുപ്പാണോ?) പി.സി. ജോര്‍ജും ജനങ്ങളെ വെല്ലു വിളിക്കുകയാണ്. അതുപോലെ, അതിനെ നിവൃര്‍ത്തിയില്ലാതെ അപലപിച്ച മാതൃഭൂമിയും, മനോരമയും, ദീപികയും അതിലേറെ നെറികേടാണ് കാണിച്ചിരിക്കുന്നത്. മൂവരും, ഇത് വി.എസ്. അര്‍ഹിക്കുന്നതാണെന്ന് പറയാതെ പറയുകയാണ്. അത് വഴി ഇവര്‍ കേരളീയ സംസ്കാരത്തിനെതിരെ കൊഞ്ഞനം കുത്തുകയാണ്. വി.എസും ഇതുപോലെ അസഭ്യം പറഞ്ഞിട്ടില്ലേ എന്നാണു ചോദ്യം. പോഴന്‍, ഒരുത്തി, തള്ളച്ചി എന്നൊക്കെ വി.എസും വിളിച്ചില്ലേ എന്നാണ് ചോദ്യം. അതിനൊക്കെ വി.എസ് ഖേദം പ്രകടിപ്പിച്ചോ എന്ന് വിലപിക്കുന്നു. ഈ വാക്കുകളൊക്കെ കളിയായിട്ടുപോലും മലയാളത്തില്‍ ആരും ഉപയോഗിക്കാറില്ലെന്നാണ് പുതിയ കണ്ടുപിടുത്തം. ഒരു മുതുമുത്തച്ചന്‍ തികച്ചും നിരുപദ്രകരമായ ഈ പദപ്രയോഗങ്ങള്‍ നടത്തിയതും സഭ്യതയുടെ അതിര് ലംഘിച്ചുള്ള ഇന്നത്തെ വിവാദവും ഒരേ ത്രാസിലിട്ടു തൂക്കണമത്രേ. വി.എസിന് കാമാഭ്രാന്താണത്രേ. ഞരന്പുരോഗമാണത്രേ. ഈ ആഭാസം പറയാന്‍ തക്ക എന്ത് പ്രകോപനമാണ് വി.എസ് ചെയ്തത്? രാഷ്ട്രീയ പ്രതിയോഗിയായതോ? തങ്ങളെ ആരും വിമര്‍ശിക്കരുതെന്നോ?അതോ തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതര്‍ആണെന്നോ?പഴയ മാടമ്പി സംസ്കാരത്തിന്റെ ഓര്‍മപ്പെടുത്തലോ? മാത്രമല്ല, കഥാപാത്രങ്ങള്‍ ഉപയോഗിച്ച നികൃഷ്ടമായ വാക്കുകള്‍ ഉപയോഗിക്കേണ്ടിവന്ന സാഹചര്യത്തെ മനശാസ്ത്ര വൈദഗ്ധ്യത്തോടെ മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്നു. ചുരുക്കത്തില്‍, നില്‍ക്കകള്ളിയില്ലാതെ ചെപ്പടി വിദ്യ കാണിക്കുന്ന ഈ മാധ്യമങ്ങളാണ് വി.എസിനെ നാണം കെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍, യു.ഡി.എഫിനെ വെള്ള പൂശി ജനരോഷത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള വൃഥാവ്യായാമമാണ് ഈ പത്രങ്ങള്‍ നടത്തുന്നത്? അവര്‍ പറയാതെ പറയുന്നത്, വി.എസിനെ തെറി പറഞ്ഞാല്‍ തെറ്റില്ലെന്നാണ്. ഇവിടെ ആരും ചോദിക്കില്ലെന്നാണ്. തങ്ങള്‍ പറയുന്നതേ ലോകം വിശ്വസിക്കു എന്നാണു. മറിച്ച് ഈ പ്രയോഗങ്ങള്‍ യു.ഡി.എഫിലെ ഏതെങ്കിലും ഒരു നാലാംകിട നേതാവിനെ കുറിച്ചായിരുന്നെങ്കിലോ? എന്തായിരുക്കും പുകില്‍. ചാനല്‍ വിശാരധന്മാരും, കൂലിയെഴുത്തുകാരും പുരപ്പുറത്ത് കയറില്ലായിരുന്നോ. മാപ്പ് പറഞ്ഞതോടെ പ്രശ്നം തീര്‍ന്നത്രേ. ഇവര്‍ സത്യസന്ധരും, നീതിമാന്മാരുമായിരുന്നെന്കില്‍ ഗണേഷിനും , ജോര്‍ജിനുമെതിരെ എന്തെങ്കിലും ചെറിയ നടപടിയെങ്കിലും എടുക്കണമെന്ന് വെറുതെയെങ്കിലും പറഞ്ഞു വെക്കുമായിരുന്നു. അതിനര്‍ത്ഥം, ഇവര്‍ ജനങ്ങളെ പറ്റിക്കുകയും, പ്രതികളെ രക്ഷപ്പെടുത്തുകയുമാണ്. കൊള്ളക്കാര്‍ കള്ളന്‍, കള്ളന്‍ എന്ന് വലിയ വായില്‍ ഒച്ചയെടുത്ത് യഥാര്‍ത്ഥ കള്ളന്മാരെ ജനക്കൂട്ടത്തില്‍ നിന്നും രക്ഷിച്ചു കൊണ്ടോടുന്നത് പോലെയാണ് ഇത്. ഈ വിദ്യ ഏറ്റു എന്ന് കരുതരുത്. പുറത്ത് ജനം കാവലുണ്ട്.
വാളകത്ത് അദ്ധ്യാപകന്‍ കള്ളവെടി വെക്കാന്‍ പോയെന്നും, വാച്ച് ആന്‍റ് വാഡിന്റെ മാറത്ത് പ്രയോഗം നടത്തിയെന്നും, എ.കെ. ബാലന്‍ കീഴുജാതിക്കാരനാണെന്നും - എന്തൊക്കെയാണ് മനോരമയും, മാതൃഭൂമിയും, അവരുടെ ടി.വി.ക്കാരും, യു.ഡി.എഫും രക്ഷിക്കുമെന്ന് കരുതി പറഞ്ഞു കൂട്ടിയത്? കൂട്ടത്തില്‍ ജോര്‍ജ് ഒരു സത്യം കൂടെ പറഞ്ഞു. ലേഡി ഡോക്ടറെ താനാണ് വിളിച്ചതെന്ന്. അവിടെയാണ് തിരക്കഥ പൊളിയുന്നത്. സൂത്രധാരന്‍ ആരെന്നു പുറത്താകുന്നതും. ഒരു പാവം പെണ്‍കുട്ടിയെ ബലിയാടാക്കി രാഷ്ട്രീയ ഗൂഡാലോചന നടത്തിയ ഈ നരാധമന്മാരെ വെറുതെ വിടാനാണു മാധ്യമങ്ങള്‍ ആഹ്വാനം നല്‍കുന്നത്. ഇത്രത്തോളം തരം താഴുമെന്നറിയാതെ ഇരയായ ആ പെണ്‍കുട്ടി സ്പീക്കര്‍ക്ക് പരാതി കൊടുക്കുമ്പോള്‍ എല്ലാം പുറത്തു വരും. ഭാവിയെക്കുറിച് ഓര്‍ത്തെങ്കിലും അവര്‍ സത്യം പറയുമായിരിക്കും. അതോ ഭീഷണിയും, പ്രലോഭനങ്ങളും വരുമോ എന്നറിയില്ല. അതോടൊപ്പം മനസ്സില്‍ അല്പം നന്മ ബാക്കിയുള്ളതിനാല്‍ ചങ്ക് പൊട്ടിയ രാജേഷിനെ കളിയാക്കുകയായിരുന്നു മാധ്യമ ഭീകരര്‍. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനു കരഞ്ഞു? അതാണ് ചോദ്യം? തെറ്റ് ചെയ്യുന്ന ഒരാളെക്കാളും ഒരു തെറ്റും ചെയ്യാത്ത ആള്‍ ആരോപിതനാകുമ്പോള്‍ സങ്കടപ്പെടുമെന്ന് ഈ മനശാസ്ത്ര വിശാരധന്മാര്‍ക്ക് അറിയാത്തതല്ലല്ലോ; പറയാത്തതല്ലേ?
പിണറായിയും സഭാദ്ധ്യക്ഷനെ നികൃഷ്ടന്‍ എന്ന് വിളിച്ചില്ലേ എന്ന് ചോദിക്കുന്നു. എപ്പോഴാണ് വിളിച്ചത്? മരണപ്പെട്ട ഒരു സഖാവിന്റെ ശവമടക്കും മുന്‍പേ യു.ഡി.എഫിന് വേണ്ടി രാഷ്ടീയ ലക്ഷ്യത്തോടെ നികൃഷ്ടമായ പ്രചരണം അഴിച്ചു വിട്ടപ്പോഴല്ലേ പിണറായി ആ വാക്കുപയോഗിച്ചത്? സഭ ഒന്നടങ്കം ളോഹ മടക്കി കുത്തി തെരുവിലിറങ്ങി രാഷ്ട്രീയം കളിച്ചപ്പോള്‍ കണ്ണടക്കണമായിരിന്നോ? തങ്ങളുടെ കര്‍മമണ്ഡല ത്തിനപ്പുറം കടന്നു നികൃഷ്ട രാഷ്ട്രീയം കളിച്ചവരെ പ്രതിയോഗി എന്ത് ഓമനപ്പേരിട്ട് വിളിക്കണം?
പല കാര്യങ്ങളും പുറംലോകം ഇനിയും അറിയേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് വി.എസ് കാമാഭ്രാന്തനും, ഞരന്പ് രോഗിയുമാനെന്നു പറയാന്‍ ഗണേഷിന് തോന്നിയത്? വല്ല തെളിവും? പുറത്ത് പറയാന്‍ പറ്റാത്ത വല്ല അരമനരഹസ്യവുമുണ്ടോ? കുടുംബവുമായി ബന്ധപ്പെട്ട്? ഇത്രയൊക്കെ പറഞ്ഞിട്ട് പെട്ടെന്ന്‍ കൈ കഴുകിയത് അത് പറഞ്ഞാല്‍ ഗണേഷും നാറും എന്ന് കരുതിയാണോ? കൊയിലാണ്ടിക്കാര്‍ ഗണേഷിനെക്കുറിച്ച് പറയുന്നപോലെ വല്ലതും? പറയു സാര്‍. സുരേഷ് ഗോപി സ്റ്റൈലില്‍. അതോ പറഞ്ഞാല്‍ ഗണേഷിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുവോ? എങ്കിലും പറ. ഇത്രയൊക്കെ നാറിയില്ലേ, ഇതില്‍ കൂടുതല്‍ എന്ത് നാറാന്‍? ഞങ്ങളൊക്കെ ആരാധിക്കുന്ന വി.എസിന്റെ തനിനിറം ഞങ്ങളും കാണട്ടെ.
ഒരു പത്രം പറയുന്നു ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഊണും ഉറക്കവുമില്ലാതെ പാട് പെടുന്ന ഉമ്മന്‍ ചാണ്ടിക്ക് ഈ സംഭവം ക്ഷീണമുണ്ടാക്കി എന്ന്. എന്താണാവോ ഊണും ഉറക്കവുമില്ലാതെ ഉമ്മന്‍ ചാണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്? ഐസ് ക്രീം കേസിലെ അന്വേഷനോദ്യോഗസ്തരെ ഒന്നടങ്കം സ്ഥലം മാറ്റിയതോ? പാമോലിന്‍ കേസ് അട്ടിമറിക്കാന്‍ ജഡ്ജിയെ ഓടിച്ചതോ? എ.ജി.ക്കു മുകളില്‍ പാര്ശ്വവര്‍ത്തിയെ പ്രതിഷ്ടിച്ചതോ? ടായ്ടാനിയം കേസ് ഒതുക്കാന്‍ നോക്കുന്നതോ? മറ്റു മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകളില്‍ വെള്ളം ചേര്‍ക്കാന്‍ നോക്കുന്നതിനോ? ബാലകൃഷ്ണ പിള്ളക്ക് ജയിലിനു പകരം പഞ്ച നക്ഷത്ര സൗകര്യം കൊടുത്തതോ? പിള്ള ഫോണ്‍ ഉപയോഗിക്കുന്നെന്ന ഐ.ജി യുടെ റിപ്പോര്‍ട്ട് മുക്കിയതോ? വാളകം കേസ് അട്ടി മറിക്കുന്നതോ? ഒരു മണ്ടന്‍ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ കോളേജില്‍ റാങ്ക് ലിസ്റ് നോക്കാതെ അഡ്മിഷന്‍ കൊടുത്തതോ?(മുഖ്യമന്തി വിചാരിച്ചാല്‍ ഏതു പ്ലസ് ടു കാരനും എന്‍ജിനീയറും, ഡോക്ടറും ഒക്കെ ആകാമെന്നോ? അങ്ങിനെയാണെങ്കില്‍ എന്ട്രന്‍സ് ഒന്നും എഴുതാതെ വല്ല സ്വാശ്രയയിലും ചേര്‍ന്ന് എസ്.എഫ.ഐ ക്കാര്‍ റാഗ് ചെയ്തു എന്ന് പറഞ്ഞാല്‍ ഡോക്ടറും എന്‍ജിനീയറും ആകാമല്ലോ, ഒന്നും പഠിക്കാതെ. കൂട്ടത്തില്‍ ഒരു തമാശ കൂടെ. ഒരു പ്രാദേശിക ലീഗ് നേതാവ് പറഞ്ഞതാണ്. നിര്‍മല്‍ മാധവന് കുഞ്ഞാപ്പ ആദ്യം മലപ്പുറത്ത് സീറ്റ് കൊടുക്കാമെന്നു പറഞ്ഞത്, നിര്‍മല മാധവന്‍ ആണെന്ന് കരുതിയാണത്രേ. പെണ്ണല്ലേ, ന്നാ പറ്റൂലാ എന്ന്!) സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറതോക്കൊഴിച്ച ഒരു പോലീസുകാരനു സംരക്ഷണം കൊടുക്കുന്നതോ? മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ ഏതു പോലീസുകാരനും ആരെയും വെടിവേക്കാം എന്ന കീഴ്വഴക്കം സൃഷ്‌ടിച്ചതിനോ? റിപ്പോര്‍ട്ട് പോലും വാങ്ങാതെ കാസര്‍ക്കോട് കമീഷനെ തുരത്തിയതിനോ? കേവലം ഒരു വാധ്യാരായ ഒരാളെ കോഴിക്കോട് സര്‍വകലാശാലയുടെ വീസിയാക്കുംപോള്‍ കണ്ണടച്ച്, പ്രതിഷേധവും നിയമക്കുരുക്കും വന്നപ്പോള്‍ മറ്റൊരു പര്ശ്വവര്‍ത്തിയെ ആ ഉന്നത സ്ഥാനത്ത് തള്ളിക്കയറ്റിയപ്പോള്‍ മിണ്ടാതിരുന്നതിനോ?കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥരെയും, പോലീസുകാരെയും, അധ്യാപകരെയും തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിനോ? മണല്‍ മാഫിയക്കും, ഗുണ്ടാസംഘങ്ങള്‍ക്കും നിര്‍ബാധം വിലസാന്‍ അവസരം നല്‍കുന്നതിനോ?(യു.ഡി.എഫ. അധികാരത്തില്‍ വന്നിട്ട് ഏതെങ്കിലും കുഴല്‍പ്പണക്കേസു പിടിച്ചോ? അവരൊക്കെ രാജ്യം വിട്ടോ? എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ നിത്യവും പിടുത്തമായിരുന്നല്ലോ) സ്വാശ്രയ മാനേജുമെന്റിന് വിടുപണി ചെയ്തു കൊടുത്തതിനോ? (ഇക്കൊല്ലം ഇങ്ങനെ പോകട്ടെ, അടുത്ത കൊല്ലം അങ്ങനെ പോകട്ടെ, പിന്നീട് പോണപോലെ പോകട്ടെ എന്നാണല്ലോ ഫോര്‍മുല) പ്രൈവറ്റ് സ്കൂളുകളെ കയറൂരി വിട്ടതിനോ? റിയല്‍ എസ്റെറ്റ് മാഫിയയുമായും, വനം കൊള്ളക്കാരുമായും ഒത്തു കളിക്കുന്നതിനോ? ഭൂനിയമത്തില്‍ മായം ചേര്‍ക്കാന്‍ നോക്കുന്നതിനോ? ചോദിച്ചതില്‍ കൂടുതല്‍ ബസുടമകള്‍ക്ക് ആനുകൂല്യം നല്‍കിയതിനോ? കറന്റിന് സര്‍ചാര്‍ജ് കൊണ്ടുവന്നതിനോ? ഭരണത്തില്‍ കയറിയ പിറ്റേന്ന് തന്നെ പവര്‍ കട്ട് അടിച്ചുഎല്പ്പിച്ചതിനോ? പെരുന്നാള്‍ ചന്തയും, ഓണച്ചന്തയും നിര്‍ത്തലാക്കിയതിനോ? ഒരു രൂപക്ക് അരിയെന്നു പറഞ്ഞു പറ്റിച്ചതിനോ? അഞ്ചു വര്‍ഷം കൊണ്ട് എല്‍.ഡി.എഫ് ചിലവഴിച്ചതിന്റെ അഞ്ചിരട്ടി അഞ്ചു മാസം കൊണ്ട് മുടക്കി ദിവസേന പത്രത്തില്‍ പരസ്യം നല്‍കി പെട്ടിക്കട ഉല്‍ഘാടനം പോലും കോടികള്‍ ധൂര്‍ത്തടിച്ച് മാമാങ്കമാക്കുന്നതിനോ? എട്ടു കാലി മമ്മൂഞ്ഞ് പോലെ എല്‍.ഡി.എഫിന്റെ നേട്ടങ്ങളൊക്കെ ഇതിന്‍റെ ആള്‍ ഞമ്മളാ എന്ന് പറഞ്ഞു ഞെളിയുന്നതിനോ? നൂറിന കര്‍മമെന്നു പറഞ്ഞു പറ്റിച്ചതിനോ? എന്താണ് സാര്‍ ഉറക്കമൊഴിച്ചിരുന്ന് ചെയ്യുന്നത്? ദയവായി താങ്കള്‍ ഒന്ന് കിടന്നുറങ്ങു സാര്‍. എന്നാല്‍ മനസമാധാനത്തോടെ ഞങ്ങള്‍ക്കും ഉറങ്ങാമല്ലോ.
Subscribe to:
Posts (Atom)