Friday, November 25, 2011

അടിയുടെ രാഷ്ട്രീയവും, മനശാസ്ത്രവും

അടിയുടെ രാഷ്ട്രീയവും, മനഃശാസ്ത്രവും ലോകമെന്പാടുമുള്ള മാധ്യമങ്ങള്‍ ഒരു അടിയുടെ തിരക്കഥയെഴുതി ആഘോഷിക്കുകയാണ്. ഫേസ് ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌വവര്‍ക്ക്‌ മുതല്‍ ടി.വി., പത്രമാധ്യമങ്ങള്‍ വരെ മത്സരത്തിലാണ്. ടി.വിക്കാര്‍ തമ്മിലാണ് ഇക്കാര്യത്തില്‍ വലിയ മല്സരം . തങ്ങളാണ് ഈ ദൃശ്യം ആദ്യം പ്രേക്ഷകര്ക്കെത്തിച്ചു കൊടുത്തതെന്ന് ഓരോ ചാനലുകാരും അവകാശവാദമുന്നയിച്ചു കഴിഞ്ഞു. പത്രക്കാരാവട്ടെ വായനക്കാരിലെത്താന്‍ നേരം വെളുക്കുന്നത് വരെ കാത്തിരിക്കണമല്ലോ എന്നോര്ത്ത്, ഈ രാവിനെന്തു നീളം എന്നും പറഞ്ഞു ഉറക്കമൊഴിച്ചിരിക്കുകയായിരുന്നു കഴിഞ്ഞ രാത്രിയില്‍. സോഷ്യല്‍ നെററ് വര്ക്ക്കളിലാകട്ടെ ആരാദ്യം പറയും എന്ന തള്ളലാണ്. ചിലര്‍ വിഡിയോ പോസ്റ്റ്‌ ചെയ്തും, ചിലര്‍ കമണ്ട് കളെഴുതിയും തകര്ക്കു കയാണ്. അങ്ങ് ദല്ഹിയിലാകട്ടെ, പ്രധാനമന്ത്രിസ്ഥാനം കിട്ടാത്തതുകൊണ്ട് പുതിയ പാര്ട്ടിയുണ്ടാക്കി പിണങ്ങിപ്പോയപ്പോള്‍ തന്നെ ഈ അടി കൊടുക്കേണ്ടതായിരുന്നു എന്നും, അതല്ല തിരിച്ചു വന്നു കസേരക്ക് വേണ്ടി മാഡത്തിനോട് കെഞ്ചിയപ്പോള്‍ ഇതൊരെണ്ണം കൊടുത്തിട്ട് മുന്നണിയില്‍ എടുത്താല്‍ മതിയായിരുന്നു എന്നും രണ്ടു പക്ഷത്താണ് കോണ്ഗ്രസ്സുകാര്‍. മറ്റു ചിലരാകട്ടെ, ഈ അടിയുടെ ചരിത്രപരവും, രാഷ്ട്രീയപരവുമായ പാശ്ചാത്തലത്തെക്കുറിച്ച് ചര്ച്ചിക്കുകയാണ്. അവരില്‍ ചിലര്‍ അടി ഇടത്തെ കവിളിനായതിനാല്‍ ഇതില്‍ ഇടതുപക്ഷ ഗൂഡാലോചയുണ്ടോ എന്നും സംശയിക്കുന്നു. ഒരു പക്ഷെ, 2013 ല്‍ രൂപം കൊള്ളുമെന്ന് പണ്ടെങ്ങോ മാര്‍ക്സു പറഞ്ഞ മൂന്നാം മുന്നണിയില്‍ പവാര്‍ ചേരില്ലെന്ന് പറഞ്ഞെന്നും, അതിനുള്ള പ്രതികാരമാണെന്നും പറയുന്നുണ്ട്. മറ്റൊരു കൂട്ടം വിദഗ്ദരുടെ അഭിപ്രായത്തില്‍, ഇടത്‌ ഭാഗത്ത്‌ അടിവന്നെന്നു കരുതി അതില്‍ ഇടതുപക്ഷത്തിന്‍റെ പങ്ക് സംശയിക്കേണ്ട, പവാറിന്റെ ഇടതു വശത്തു നിന്ന് വന്ന ഹര്‍വിന്ദരിനു ഇടതു ചെവിക്കെ അടിക്കാന്‍ കഴിയു എന്നാണു. വലതു വശത്ത് അടിക്കണമായിരുന്നെന്കില്‍ വലതു വശത്തു നിന്ന് വരേണ്ടേ എന്നാന്നു ചോദ്യം. പക്ഷെ, എന്തിനു മുന്കൂട്ടി ഹര്വിരന്ദ്ര്‍ ഇടതു വശത്തു നിന്നു എന്നു മറ്റേ കൂട്ടര്‍ തിരിച്ചും ചോദിക്കുന്നു. അടി ഒരു ആയോധന കലയാണെന്നും, അടിയില്‍ പല വകഭേദങ്ങളുന്ടെന്നും, ഇരുട്ടടി, നാടന്‍അടി, കളരിഅടി, മര്മഅടി, പോന്നീച്ചയടി, പിന്നടി, മുന്നടി, ചെകിടത്തടി, ചാടിയടി, നിന്നടി, കിടന്നടി, ഓടിയടി, ചരിഞ്ഞടി, ഇരട്ടയടി, ഒറ്റയടി,വടിയടി, കയ്യടി, കാലടി, സ്നേഹഅടി, ചുമ്മാതടി, ഉടന്‍ കൊല്ലിയടി , ഗുണ്ടാഅടി, പോലീസടി, പാര്സല്‍ അടി, തമ്മിലടി,പൊരിഞ്ഞഅടി എന്നിങ്ങനെ നൂറില്‍ പരം അടിയുന്ടെന്നാണ് കളരിയാശാന്മാരുടെ മതം. ഇത് ചോദിച്ചു വാങ്ങിയ അടിയാണെന്നും, അതല്ല ഒരു പബ്ലിസിററിക്കുവേണ്ടി പവാര്‍ തന്നെ ഏര്പ്പാടാക്കിയതാണെന്നും ഒരിക്കല്‍ നഷ്ടപ്പെട്ട പ്രധാനമന്ത്രി സ്ഥാനം തിരിച്ച് പിടിക്കാന്‍ പവാറിന്റെ പൊ ടിക്കയ്യാണെന്നും ചിലര്‍ പറയുന്നു. ഹര്‍വിന്ദറിനെ പോലീസിലെടുക്കണമെന്നും, ഇങ്ങിനെ രണ്ടെണ്ണം പൊട്ടിച്ചാല്‍ ഏതു കള്ളനും സത്യം പറയുമെന്നും പറയുണ്ട് ചില പോലീസ് മേധാവികള്‍. അയാള്ക്ക് ‌ വീരചക്രമോ, അര്ജു്ന്‍ അവാഡോ, കീര്ത്തി ചക്രമോ, പദ്മഭൂഷണോ കൊടുക്കണമെന്നും വാദിക്കുന്നവരും കുറവല്ല. ഇത് ഒരു പ്രതീകമാണെന്നും, അടിയാണ് എല്ലാത്തിനും പരിഹാരമെന്നും ചില സ്കൂള്‍ വാദ്യാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.അടിയുടെ സൈദ്ധാന്തികവും, ചരിത്രപരവും, സാര്‍വ്വലൌകികവുമായ മാനങ്ങള്‍ എന്ന വിഷയത്തില്‍ ഗവേഷണം നടത്താന്‍ ചില വിദ്യാര്ത്ഥികള്‍ ഒരുങ്ങിക്കഴിഞ്ഞു. മഹിളാസംഘടനകളും അടിയുടെ പ്രായോഗിക വശങ്ങളെപ്പറ്റി പഠിക്കാനും, ബോധവല്ക്കുരണം നടത്താനും തീരുമാനമെടുത്തു കഴിഞ്ഞു. അടി ഒരു അധ്യയന വിഷയമാക്കണമെന്നു അവര്ക്കൊപ്പം ചില ന്യൂനപക്ഷ സംഘടനകളും ആവശ്യപ്പെട്ടിരിക്കയാണ്. മഹാരാഷ്ട്രയിലെ പഞ്ചസാര ലോബിയാണ് ഇത് സ്പോണ്സര്‍ ചെയ്തിരിക്കുന്നതെന്നും കേള്ക്കുന്നുണ്ട്. ഏതെങ്കിലും ഭീകര സംഘടനക്ക് കൃത്യത്തില്‍ പങ്കുണ്ടോ എന്ന് സി.ബി.ഐ അന്വേഷിക്കുന്നുണ്ടത്രേ. ഏതെങ്കിലും വിദേശ ശക്തികളുടെ പങ്കുണ്ടോ എന്നന്വേഷിക്കാന്‍ ഒരു സംഘത്തെ അമേരിക്കയിലേക്ക് വിടുന്നെന്നും കേള്ക്കുന്നു. അവര്‍ ബീജിംഗ്, ടോക്യോ, ഫിലിപ്പൈന്‍, ന്യുസ്ലാണ്ട്, ലണ്ടന്‍, പാരീസ്‌, ബര്ലിന്‍, എത്യോപ്പിയ വഴി വാഷിങ്ങ്ട്ടനില്‍ എത്തുമ്പോഴേക്കും കാലമെടുക്കുമെന്നും ഒരു അന്വേഷണ കമ്മീഷനെ വെക്കണമെന്നുമാണ് ജോലിയൊന്നുമില്ലാതെ ചൊറിയും കുത്തിപിടിച്ചിരിക്കുന്ന മുന്ജമഡ്ജിമാരുടെ ആവശ്യം. അത് വേണ്ടാ, സി.ബി.ഐ യോ, എന്‍.ഐ.എ യോ ഇന്റെലിജെന്സ് ബ്യുറോയോ അന്വേഷിച്ചാല്‍ മതിയെന്നും കേള്ക്കുന്നുണ്ട്. എന്ഡോസള്ഫാന്‍ ദുരിതബാധി തര്ക്ക് ഈ അടി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു എന്നാണു ചില കാസര്ക്കോ ട്‌ പ്രവാസികള്‍ പ്രതികരിച്ചത്‌. അടി ജനാധിപത്യ വിരുദ്ധമാണെന്നും അടി ഒന്നിനും ഒരു പരിഹാരമല്ലെന്നും, ഇങ്ങിനെ അടിക്കാന്‍ പോയാല്‍ പിന്നെ നമുക്ക്‌ അടിക്കാനെ നേരം കാണു എന്നുമാണ് ചില ഗാന്ധിയന്മാരുടെ അഭിപ്രായം. അടിയല്ല വേണ്ടത്‌, ചെരുപ്പേറാണെന്നു ചിലര്‍ വാദിക്കുന്നു. അതിനു മറുപടിയായി, ഹര്വിന്ദര്‍ അത് തന്നെയാണ് ഉദ്ദേശിച്ചിരുന്നതെന്നും, പക്ഷെ അയാളുടെ ഷൂ രണ്ടു ദിവസം മുന്നേ ആയിരം രൂപയ്ക്കു വാങ്ങിയതാണെന്നും അതെറിഞ്ഞാല്‍ പോലീസുകാര്‍ തൊണ്ടിമുതലായി അതെടുത്ത് കൊണ്ട് പോകുമെന്നും പിന്നെ തിരിച്ചു കിട്ടില്ലെന്നും കരുതി അയാള്‍ അവസാന നിമിഷം മനം മാറിയതാണെന്നും കേള്ക്കുന്നു. കൈ കൊണ്ടടിച്ചാല്‍ കൈ തൊണ്ടിമുതലായി കൊണ്ടുപോകാന്‍ കഴിയില്ലല്ലോ. സിങ്ങാണെന്കിലും ബുദ്ധിയുണ്ട്. ആരാണ് സര്ദാകര്മാര്ക്ക്‌ ബുദ്ധിയില്ലെന്ന് പറഞ്ഞത്‌? അങ്ങിനെയൊരു പ്രധാനമാന്ത്രിയുന്ടെന്നു കരുതി എല്ലാ സിങ്ങുമാരും അങ്ങിനെയാണോ? അടി വരാനുള്ള കാരണത്തെക്കുറിച്ചാണ് ജോല്സ്യന്മാര്‍ അന്വേഷിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങിനെ പോയാല്‍ ഇനിയും അടി വരുമെന്നും, പലരും കരുതിയിരിക്കണമെന്നും പ്രവചിക്കുന്നു. അടുത്തയടി പെട്രോളിയം മന്ത്രിക്കാണെന്നും, പിന്നെ ആഭ്യന്തരം , ടെലികോം, മാനവ വിഭവശേഷി, ധനമന്ത്രി എന്നിങ്ങനെ അലുവാലിയ വരെ അടി നീളുമത്രേ. (പവര്‍ മിനിസ്റ്റര്‍, ഇന്ടസ്ട്രി മിനിസ്റ്റര്‍, റയില്‍ മിനിസ്റ്റര്‍, ട്രാന്സ്പോര്ട്ട് മിനിസ്റ്റര്‍, പൊതുവിതരണം, പ്രവാസികാര്യം, വ്യോമയാനം എന്നിവര്ക്കുള്ള അടി സ്പോണ്സര്‍ ചെയ്യാന്‍ കേരളം ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്). ചുരുക്കത്തില്‍ 2012 ഒരു അടിവര്ഷാമായാണ് അവര്‍ പ്രവചിക്കുന്നത്. അതിനിടെ 2012 ലെ ജോതിഷം എഴുതിയവര്‍ സിംഗിനെ പ്രാകുകയാണ്. തങ്ങളുടെ പ്രവചനത്തില്‍ 2012 ഒരു അടിവര്ഷയമായി ചേര്ക്കാന്‍ കഴിഞ്ഞില്ലല്ലോ, ഈ അടി ഒരു രണ്ടു മാസം മുന്നേ ആയിക്കൂടായിരുന്നോ എന്നാണവരുടെ ഖേദം. അച്ചടി പൂര്ത്തിയാകാത്ത വാര്ഷി്ക പ്രവചനക്കാര്‍ ഇതുകൂടെ ചേര്ക്കാന്‍ അച്ചടി ഉടനെ നിര്‍ത്തിവെക്കാന്‍ നിദ്ദേശം നല്കിക്കഴിഞ്ഞു. എന്തായാലും, അധികാരികള്‍ ഒന്നോര്ക്കുക, വോട്ടു ചെയ്യാനും, സിന്ദാബാദ് വിളിക്കുന്പോള്‍ മുഷ്ടി ചുരുട്ടാനും, പറയുംപോലെ പൊക്കാനും മാത്രമുള്ളതല്ല കൈ. ഇത് മുന്കൂടി കണ്ടുകൊണ്ടായിരിക്കണം കോണ്ഗ്രസുകാര്‍ കൈപ്പത്തി ചിഹ്നമായി തിരഞ്ഞെടുത്തത്‌. ആ ദീര്ഘരവീക്ഷത്തെ നമിക്കണം. എന്തായാലും, വേവലാതി പൂണ്ടു കഴിയുന്ന കൊണ്ഗ്രസ്സുകാര്‍ക്ക് പുനര്ജീവന്‍ കിട്ടും. അടുത്ത തിരഞ്ഞെടുപ്പിന് കൈപ്പത്തിക്ക് വോട്ട് ഉറപ്പ്‌. എന്ന് കരുതി പെട്ടെന്നെങ്ങാനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടാ. കയ്യിലെ മഷിയൊന്നു ഉണങ്ങിക്കോട്ടെ.

No comments:

Post a Comment