Saturday, November 5, 2011
കോണ്‍ഗ്രസും, അടിമകളും
ലോകത്ത് ഇത്രയേറെ അധഃപതിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടെങ്കില്‍ അത് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് മാത്രമാണ് . നൂറ്റാണ്ടിലധികം വരുന്ന മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തെ നയിക്കാന്‍ ഇന്ന് ആളില്ല. മഹാത്മാ ഗാന്ധിജിയും, പട്ടേലും, നെഹറുവും, ഗോഖലെയും, രാജേന്ദ്ര പ്രസാദും, ആസാദും, മാളവ്യയും, സരോജിനി നായിഡുവും, നവറോജിയും പോലുള്ള മഹാരഥന്മാര്‍ നയിച്ചിരുന്ന കോണ്ഗ്രസ്സിനെ നയിക്കാന്‍ ഇന്ന് ആളില്ല. ഈ അധപതനം സോണിയയുടെ കാലം മുതലോ അതിനു മുന്പോ തുടങ്ങി. സോണിയയുടെ കാലമായപ്പോഴേക്ക് ആ ഗതികേട് പാരമ്യത്തിലെത്തിയെന്നു മാത്രം. നെഹറു കുടുംബത്തിന്റെ പേരു പറഞ്ഞാലേ ജനങ്ങള്‍ വോട്ടു നല്കു് എന്ന ഗതികേട് കോണ്ഗ്രെസ്സിനെ ഇന്ദിരാ ഗാന്ധിയുടെ കാലം തൊട്ടേ വേട്ടയാടി തുടങ്ങി. അത് കൊണ്ടാണല്ലോ, നെഹറുവിന്റെ മകളെന്ന ഒറ്റ യോഗ്യതയുടെ പേരില്‍ ഇന്ദിര നേതൃസ്ഥാനത്തെത്തിയത്. അതിനു മുന്പുള്ള നേതാക്കള്‍ ജനഹൃദയങ്ങളില്‍ എത്തിയത് പാര്ട്ടി യുടെ പെരുമയും,ആദര്‍ശവും, വീക്ഷണവും നോക്കിയായിരുന്നു. ഇന്ദിരയുടെ കാലം വന്നതോടെ, അതെല്ലാം പൊയ് വാക്കാണെന്നു ജനം തിരിച്ചറിയാന്‍ തുടങ്ങി. അപ്പോള്‍, നെഹറുവിന്റെ പച്ചപ്പില്‍ പിടിച്ചു നില്ക്കാ നായി ശ്രമം. അങ്ങിനെയാണ് കോണ്ഗ്രസ് ഇന്ദിരയെ അവരോധിക്കുന്നത്. എന്നിട്ടും, അവര്ക്ക് അധികകാലം പിടിച്ചു നില്ക്കാ് ന്‍ ആയില്ല. ജനങ്ങള്‍ അവരെ തൂത്തെറിയുന്ന അവസ്ഥ വരെ ഉണ്ടായി. ഇനിയെന്ത് എന്ന് അന്തം വിട്ടു നില്ക്കു ന്ന അവസ്ഥയിലാണ് ഉര്‍വശിശാപം പോലെ ഇന്ദിരയുടെ കൊലപാതകം. കോളടിച്ച പോലെ കോണ്ഗ്രസ്സുകാര്‍ ആ മരണം സ്വകാര്യമായി ആഘോഷിക്കുകയും, അതുവരെ രാഷ്ട്രീയം അങ്ങാടി മരുന്നോ പച്ച മരുന്നോ എന്നറിയാത്ത രാജീവിനെപാവയാക്കി പയറ്റുകയും ചെയ്തു. പുറകില്‍ നിന്ന് റാവുപോലുള്ള രാജ്യദ്രോഹിക ള്‍ ചരട് വലിച്ചു. കോണ്ഗ്രസ്സിന് വീണ്ടും ലഡ്ഡു പൊട്ടിച്ചു കൊണ്ട് രാജീവ് വധവും വന്നു. ഈ ഇരട്ട രക്തസാക്ഷികളുടെ പേരില്‍ ഒരു അര നൂറ്റാണ്ട് കഴിഞ്ഞു കൂടാമെന്നായിരുന്നു കോണ്ഗ്രസ്സിന്റെ മനസ്സില്‍. പക്ഷെ, ജനം അങ്ങിനെ ചിന്തിച്ചില്ല. കോണ്ഗ്രസ് ഇല്ലത്ത് നിന്ന് പുറപ്പെട്ടു. അമ്മാനത്ത് എത്തിയതുമില്ല എന്ന ഗതികേടിലുമായി. തിരിച്ച് സോഷ്യലിസ്റ്റ് പാതയിലേക്ക് പോകാന്‍ പുതിയ നേതൃത്വം കൂട്ടാക്കിയില്ല. ബാഹ്യശക്തികളും, രാജ്യത്തെ വരേണ്യ വര്‍ഗവും, പുത്തന്‍ സാമ്പത്തിക നയത്തിന്റെ രുചിയറിഞ്ഞവരും, കോര്പോരെറ്റ് ദല്ലാളന്മാരും ഒരു തിരിച്ചു പോക്കിനെ നഖശിഖാന്തം എതിര്ത്തു. അവര്ക്കാ യി കൊണ്ഗ്ഗ്രസ്സിന്റെ കടിഞ്ഞാണ്‍. പക്ഷെ ഈ പുത്തന്‍ നയങ്ങളുമായി ജനങ്ങളെ നേരിടാന്‍ കോണ്ഗ്രസ്സിന് ധൈര്യമുണ്ടായിരുന്നില്ല. വീണ്ടും തുണയാകുക, നെഹറു പാരമ്പര്യം തന്നെ എന്ന് കരുതി ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ സോണിയയെ അവരോധിക്കുന്നു. കാരണം ജനങ്ങള്ക്ക് മുന്നില്‍ വെക്കാന്‍ ഒരു മുദ്രാവാക്യം അവര്ക്കി ല്ലായിരുന്നു. തികഞ്ഞ വലതു പക്ഷ സാമ്പത്തിക ശാസ്ത്രജ്ഞ ര്‍ നിരത്തിയ കുത്തക മുതലാളിത്ത നയങ്ങളും അതിന്റെ ഗുണഫലങ്ങളും കോണ്ഗ്രസ് ഏറ്റുപാടി. എതിര്ക്കാ ന്‍ ധൈര്യമില്ലാതെ, വെറും സംശയം പ്രകടിപ്പിച്ചവരോട് അവര്‍ പറഞ്ഞു. നിങ്ങള്‍ കാത്തിരിക്കു. പുതിയ നയങ്ങള്‍ രാജ്യത്തെ സമ്പത്ത് ഘടന പുഷ്ടിപ്പെടുത്തും. അപ്പോള്‍, അല്ലറ ചില്ലറ കൊടുത്താല്‍ തന്നെ പാവങ്ങള്ക്ക് ധാരാളമായി. അത് വിശ്വസിച്ച് സംശയം പ്രകിടിപ്പിച്ചവരും നിശബ്ദരായി. പക്ഷെ, പതിറ്റാണ്ട് കാലത്തെ ഭരണം കൊണ്ടും ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ ഒന്നും ഇട്ടില്ലെന്നു മാത്രമല്ല, അവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാനും തുടങ്ങി. എന്നാല്‍, പണ്ട് സംശയമെങ്കിലും പ്രകടിപ്പിച്ചവര്‍ എതിര്ക്കുമെന്ന് സാമാന്യജനം ആശിച്ചു. പക്ഷെ, അപ്പോഴേക്കും ചക്കരക്കുടത്തില്‍ കയ്യിട്ടു നക്കി അവരും പുതിയ സാമ്പത്തിക നയത്തിന്‍റെ ഗുണഭോക്താക്കളായി തീര്ന്നിരുന്നു. സോണിയയുമായി ചെന്നാല്‍ ജനങ്ങള്‍ കല്ലെറിയും എന്ന് നന്നായറിയാം. അതുകൊണ്ട് ചെക്കനെ പൊക്കിക്കൊണ്ട് വരികയാണത്രേ. ഇലക്ഷന് ഇനിയും രണ്ടു മൂന്ന് വര്ഷ്മുണ്ടല്ലോ. അപ്പോഴേക്കും, തലപ്പന്ത് കളിച്ച് നടക്കേണ്ട പയ്യനെ നെഹ്രുവീരസ്യവും പറഞ്ഞു പരുവപ്പെടുത്തി എടുക്കണം. (വയസ്സ് 42 ആയെന്ന് ശത്രുക്കള്‍ പറയുന്നു . കണ്ടാല്‍ തോന്നില്ല). അങ്ങിനെ വീണ്ടും കോണ്ഗ്രസ്സിന് ജനങ്ങളെ പറ്റിക്കാന്‍ പറ്റുമോ? പയ്യന്‍ പച്ചപിടച്ച് വരുമ്പോഴേക്കും ഉദാരവല്ക്കറരണത്തിന്റെ ദുരന്തഫലങ്ങള്‍ ജനങ്ങള്‍ ശരിക്കും അറിയാന്‍ തുടങ്ങും. അപ്പോള്‍, നെഹറു പാരമ്പര്യം പറഞ്ഞു രക്ഷപ്പെടാന്‍ പറ്റുമോ? ഇത് പറഞ്ഞു എത്ര തവണ ജനങ്ങളെ പറ്റിച്ചതാണ്. രാജ്യമെന്താ, നെഹ്‌റു കുടുമ്പത്തിന്റെ തറവാട്ടുസ്വത്താണോ? ഇതെന്താ അഭിനവ രാജവാഴ്ചയോ? ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ യോഗ്യരായവര്‍ ആരുമില്ലേ. രക്തസാക്ഷിത്വത്തിന്റെ കാര്യമാണെങ്കില്‍, ഇതുപോലെ രക്തസാക്ഷികളായ അനേകായിരം രാജാക്കന്മാരും, റാണിമാരും ഉള്ള നാടാണ് ഇന്ത്യ. പഴശിരാജയും, ഝാന്സിറാണിയും പോലെ ആയിരങ്ങള്‍. അവര്ക്കൊന്നും ഇല്ലാത്ത അവകാശം നെഹ്‌റു കുടുംബത്തിന് മാത്രമെങ്ങിനെ കിട്ടുന്നു ? ഇപ്പോള്‍ കോണ്ഗ്രസ്സിനകത്തുള്ള ഒരു നേതാവും കോണ്ഗ്രസ്സിനെ നയിക്കാന്‍ പറ്റാത്തവരാണോ? അങ്ങിനെയെങ്കില്‍ കോണ്ഗ്രസ് പിരിച്ചു വിടുകയല്ലേ നല്ലത്? പണ്ട് ഗാന്ധിജി പറഞ്ഞപോലെ? പഴയ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്ന് കോണ്ഗ്രസ്സിനെ ആരാണ് രക്ഷപ്പെടുത്തുക? എന്തുകൊണ്ടാണ് കോണ്ഗ്രസ് സോഷ്യലിസം ഉപേക്ഷിച്ചത്? ആര്ക്കുവേണ്ടിയാണ്? അവരുടെ ഉപദേശകരായ അമേരിക്കപോലും കാപ്പിറ്റലിസത്തിനെതിരെ തിരിഞ്ഞിരിക്കുന്ന വേളയില്‍ ആരാണ് കോണ്ഗ്രസ്സിനെ തിരുത്തുക? ഈ പോക്ക് എങ്ങോട്ടാണ്? ജനങ്ങള്‍ കയ്യൊഴിയുമ്പോള്‍ ഒരു രണ്ടാം അടിയന്തരാവസ്ഥയിലെക്കാണോ ഇന്ത്യ പോകുന്നത്? സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും നാം ലക്‌ഷ്യം കണ്ടില്ലെങ്കില്‍ എവിടെയോ എന്തൊക്കെയോ കുഴപ്പമുണ്ടെന്നല്ലേ കരുതേണ്ടത്? അതോ, ഇത് തന്നെയാണോ കോണ്ഗ്രസ് ആഗ്രഹിച്ചത്? കോര്‍പെരേറ്റ്കളും,കുത്തക മുതലാളികളും ലക്‌ഷ്യം കണ്ടു. അതായിരുന്നോ കോണ്ഗ്രസ്സിന്റെ ലക്‌ഷ്യം. എവിടെ പട്ടിണിയും ദാരിദ്ര്യവും മാറ്റാന്‍ കഴിഞ്ഞു? എവിടെ ജനങ്ങളുടെ ജീവിത നിലവാര മുയര്ന്നു്. പണ്ടൊരു കാര്യസ്ഥന്‍ എനിക്കും ഏമാനും കൂടെ നൂറ്റൊന്നു രൂപ ശമ്പള മുണ്ടെന്നു പറഞ്ഞു. കാര്യസ്ഥന്റെ ശമ്പളം ഒരു രൂപയും, എമാന്റെത് നൂറു രൂപയും. അതുപോലെയല്ലേ ജീവിത സൂചികയുടെ കണക്ക്? സര്ക്കാര്‍ പറയുന്നു ഇരുപത് രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ ദാരിദ്യ രേഖക്ക് മുകളിലാണെന്ന്. അങ്ങിനെയാണ് ബി.പി.എല്‍ കാരുടെ എണ്ണം കുറച്ച് ഇന്ത്യ ദാരിദ്രമല്ല എന്ന് പറയുന്നത്. ഇരുപത് രൂപക്ക് എങ്ങിനെയാണ് ഒരു കുടുംബം കഴിയുക? ഇതായിരുന്നോ, ഗാന്ധിജിയും നെഹ്രുവും സ്വപ്നം കണ്ട ഇന്ത്യ? കുത്തകള്ക്ക് വാരിക്കോരി കൊടുത്തതുകൊണ്ട് അവര്‍ തടിച്ച് കൊഴുത്തു. ശതകൊടീശ്വരന്മാര്‍ സഹസ്ര കോടീശ്വരന്‍മാരായി. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരര്‍ ഇന്ത്യക്കാരാണ്. കയ്യില്‍ മാജിക് സ്റ്റിക് ഒന്നും ഇല്ലെന്നു പറയുന്ന ഭരണാധികാരികള്‍ എന്ത് ജാലവിദ്യയാണ് ഇവര്ക്ക് ഉപദേശിച്ചു കൊടുത്തത്? ജാലവിദ്യയല്ല. അവര്ക്ക് വാരിക്കൊരിക്കൊടുത്തു. അക്കാര്യത്തില്‍ തികഞ്ഞ തികഞ്ഞ മുതലാളിത്ത രാജ്യമായ അമേരിക്കയെപ്പോലും നമ്മുടെ ഭരണാധികാരികള്‍ തോല്പ്പി ച്ചു. കാരണം, അമേരിക്കയില്‍ മുതലാളിമാര്‍ പടുകുഴിയില്‍ വീഴുമ്പോള്‍ ഇന്ത്യന്‍ മുതലാളിമാര്‍ തടിച്ചു കൊഴുക്കുന്നു. ഇതെങ്ങിനെ? കോണ്ഗ്രസ്സിലെ യുവാക്കളെങ്കിലും ചിന്തിക്കണം. കോണ്ഗ്രസ്സുകാരല്ലാത്ത, രാഷ്ട്രീയമില്ലെന്നു പറഞ്ഞു അഹങ്കരിക്കുന്ന ജനതയും ചിന്തിക്കണം? ഇങ്ങിനെ പോയാല്‍ മതിയോ? ഇങ്ങിനെ പോയാല്‍ എന്നാന്നു നമ്മുടെ സ്വപ്നങ്ങള്‍ പൂവണിയുക? എന്നാണു നാം കൊതിക്കുന്ന ലോകത്തിലെ പ്രബല ശക്തിയാകുക? അതോ എന്നും നമ്മള്‍ അടിമകളായി ജീവിച്ചാല്‍ മതിയോ? പണ്ട് നാട്ടുരാജാക്കന്മാരും, മഹാരാജാക്കന്മാരും നമ്മെ അടിമകളാക്കി. പിന്നെ മുഗളന്മാര്‍. അതിനു ശേഷം ബ്രിട്ടീഷുകാര്‍. ത്യാഗപൂര്ണകമായ സമരങ്ങളിലൂടെയും, ജീവത്യാഗങ്ങളിലൂടെയും നമുക്ക് സ്വാതന്ത്ര്യം കിട്ടി. നമ്മുടെ സ്വപ്‌നങ്ങള്‍ പൂവണിയുമെന്നാശിച്ചു. പക്ഷെ നാം അറിഞ്ഞില്ല നാം നെഹറു കുടുംബത്തിന്റെയും, കപട നേതാക്കളുടെയും അടിമകളാണെന്നു. നാം വീണ്ടും വഞ്ചിക്കപ്പെടുന്നു. പ്രലോഭനങ്ങള്‍ നല്കി നമ്മെ വിസ്മയിപ്പിച്ചു കൊണ്ട് വഞ്ചിക്കുന്നു. നാമെന്നും വഞ്ചിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണോ? ഉണരൂ ജനങ്ങളെ ഉണരൂ. നമ്മെ നയിക്കേണ്ടത് നെഹറു കുടുംബമല്ല, നാം തന്നെയാണ്. നമ്മള്‍ അടിമകളല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment