Thursday, November 17, 2011

ജീവിതം

ജീവിതമെന്ന് വിളിക്കാന്‍ പരിമിതം, തോരണം തൂക്കണം സുഖദുഃഖ പുഷ്പങ്ങള്‍ ഭാരവും പേറിയിഴയുന്നമര്‍ത്ത്യന്‍റെ ഭാഗധേയത്തിന്‍റെ പേരല്ല ജീവിതം സൌഭാഗ്യക്കൂമ്പാരസരണിതന്‍ ശയ്യയില്‍ സംഭോഗസായൂജ്യമല്ലിതു ജീവിതം ഇല്ലായ്മയില്ലാത്ത, വല്ലായ്മയില്ലാത്ത എല്ലാം തരുന്നൊരു നാള്‍വഴി ജീവിതം എല്ലാര്‍ക്കുമേകുന്ന നാളിനായ്‌ പൊരുതുന്ന വല്ലഭാ നിന്നോടു കൈകോര്‍ക്കയാണു ഞാന്‍ സ്വര്ഗമങ്ങകലെയെന്നോതിക്കൊതിപ്പിക്കും സ്വര്ഗധാതാക്കളോടാണെന്‍റെ ശണ്ഠകള്‍ !

No comments:

Post a Comment