Friday, November 4, 2011

കള്ളപ്പണം

കള്ളപ്പണത്തെപറ്റി രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും വാചാലമാകുമ്പോള്‍ ഊറി ചിരിക്കുന്ന ഒരു കൂട്ടരുണ്ട്. അത് ഗള്ഫ്ഗ‌ മേഖലയിലെ ഇന്ത്യ ന്‍ വ്യവസായികളും, ചെറുതും വലുതുമായ ബിസിനസുകാരുമാണ്. കാരണം, അവരുടെ കാര്യം ആരും എവിടെയും പറയുന്നില്ല. സത്യത്തില്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചെന്നു പറയുന്നതിന്റെ എത്രയോ ഇരട്ടി കള്ളപ്പണമാണ് അവ ര്‍ സ്വന്തം സാമ്രാജ്യങ്ങ ള്‍ കെട്ടിപ്പൊക്കാ ന്‍ മുടക്കിയിരിക്കുന്നത്. അതിന്റെു കണക്ക്‌ ആരും ഇന്നേ വരെ അന്വേഷിച്ചിട്ടില്ല. അന്വേഷിക്കുകയുമില്ല. കാരണം, അവരൊക്കെ യഥാസമയം എല്ലാ പാര്ട്ടിപകള്ക്കും (ഇടതുപക്ഷമോഴികെ) സംഭാവന കൊടുക്കുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയമില്ലാത്തവരൊഴികെ മറ്റെല്ലാവരും പൊതുവേ എല്ലാവര്ക്കും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തി ല്‍ കറവപ്പശുക്ക ള്‍ ആണ്. രാഷ്ട്രീയമുള്ളവര്‍ അതത് പാര്ടിിക ള്ക്കെ് സംഭാവാന നല്കു് എന്നു മാത്രം. സംഭാവനയുടെ കാര്യത്തില്‍ വലുപ്പ ചെറുപ്പമില്ല. ചെറുതും വലുതുമായ എല്ലാ ബിസിനസുകാരും അവനവന്റെല കഴിവനുസരിച്ച് കയ്യയച് സംഭാവന കൊടുക്കും. അങ്ങിനെ ഗള്ഫി്ല്‍ നിന്ന് രാഷ്ട്രീയക്കാ ര്‍ സ്വരൂപിക്കുന്നത് കോടികളാണ്. ഇതിലധികവും നേതാക്കളുടെ സ്വന്തം കീശയിലേക്കാണ് പോകുന്നത്. അപ്പോള്‍ അവ ര്‍ എങ്ങിനെ ശബ്ദിക്കും? ഗള്ഫിന ല്‍ ചെറുതും വലുതുമായ ബിസിനസ് നടത്തുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. അവരില്‍ 99% പേരും മുത ല്‍ മുടക്കിയിരിക്കുന്നത് കള്ളപ്പണമാണ്. അവിടെ അധ്വാനിച്ച് പണം സമ്പാദിച്ച് ബിസിനസ് നടത്തുക എന്ന് പറഞ്ഞാല്‍ ഒട്ടും പ്രായോഗികമല്ല. കാരണം, അവിടെ ബിസിനസുള്ള ഒരു ശതമാനം പേര്ക്ക്അ പോലും ഒരു അഞ്ചോ പത്തോ വ ര്ഷംന ജോലി ചെയ്‌താ ല്പോ്ലും മുടക്കിയിരിക്കുന്നതിന്റെ അത്ര ഭീമായ തുക സ്വരൂപിക്കാന്‍ കഴിയില്ല. അവിടെ ഒരു പെട്ടിക്കട തുടങ്ങാന്‍ പോലും ലക്ഷങ്ങള്‍ മുടക്കണം. അപ്പോള്‍, അവ ര്‍ മുടക്കിയിരിക്കുന്ന ലക്ഷങ്ങളും കോടികളും എവിടെ നിന്ന് വന്നു? ഇവിടെ നിന്ന് നേരായ മാര്ഗഅത്തിലൂടെ റിസര്വ്ം‌ ബാങ്കിന്റെ് അംഗീകാരത്തോടെ കൊണ്ടുപോയതായി അറിവില്ല. അവിടെയാണെങ്കില്‍ ഇവിടെത്തെപ്പോലെതന്നെ, തക്കതായ ജാമ്യവും, ഈടും നല്കായതെ ഒരു രൂപപോലും ബാങ്കുക ള്‍ കടം നല്കിാല്ല. ഈ ബിസിനസ് തുടങ്ങുന്ന പാവങ്ങള്ക്ക്പ‌ ആര് ജാമ്യവും, ഈടും നല്കും്? എന്ത് ഈട് നല്കുംു? ബിസിനസ് തുടങ്ങിയിട്ടുള്ളവരില്‍ അധികവും കാ ല്കാിശ് കയ്യിലില്ലാതെ തുടക്കം കുറിച്ചതാണ്. അപ്പോള്‍, മുടക്കുമുതല്‍ എവിടെനിന്ന് വന്നു? അവിടെയാണ് നമ്മുടെ കുഴല്പ്പചണം രംഗപ്രവേശനം ചെയ്യുന്നത്. ഗള്ഫിാല്‍ ജോലി ചെയ്യുന്ന ഒട്ടു മിക്ക ആളുകളും നാട്ടിലേക്ക്‌ പണം അയക്കുന്നതിന് ആശ്രയിക്കുന്നത് ഹവാലെക്കാരെ ആണ്. അതിനു കാരണമുണ്ട്. ഹവാലക്കാര്‍ അയച്ച അന്നോ പിറ്റേന്നോ വീട്ടില്‍ പണം എത്തിക്കും. വീട്ടുകാര്ക്ക്്‌ ബാങ്കില്‍ പോകുകയോ, അവിടത്തെ ഫോര്മാലിട്ടികളില്‍ കുടുങ്ങി സമയം മിനക്കെടുകയോ വേണ്ട. ആരും അറിയാതെ ഉടനെ പണം വീട്ടിലെത്തും. അയക്കുന്ന ആള്ക്ക് ആ ണെന്കി ല്‍ സൌകര്യ പൂര്വംട തവണകളായി കൊടുത്താല്‍ മതി. അതും, ഹവാലക്കാര്‍ താമസ സ്ഥലത്ത്‌ വന്നു വാങ്ങിക്കൊള്ളും. അവിടെയും ബാങ്കില്‍ പോകാനോ, അതിനു വേണ്ടി സമയം കാണാനോ മിനക്കെടണ്ട. കയ്യില്‍ മുഴുവന്‍ പണം ഇല്ലെങ്കിലും നാട്ടില്‍ പണമെത്തും. അങ്ങിനെ ഹവാലക്കാര്‍ സ്വരൂപിക്കുന്ന പണം അവിടെത്തന്നെയുള്ള ബിസിനസുകാര്ക്കാണ് മറിച്ച് കൊടുക്കുന്നത്. അങ്ങിനെ ഹവാലക്കാര്‍ രണ്ടു കക്ഷികളില്‍ നിന്നും കമ്മീഷന്‍ പറ്റുന്നു. ഹവാലക്കാര്‍ നാട്ടിലുള്ള കക്ഷിക്ക് പണം കൊടുക്കണമല്ലോ. അവിടെന്ന് വാങ്ങിയ പണം അവിടെത്തന്നെ മറിച്ച് കൊടുത്തല്ലോ. അപ്പോള്‍ കക്ഷിക്ക്‌ എങ്ങിനെ പണം കൊടുക്കും. അവിടെയാണ് നാട്ടിലെ പൂത്ത പണമുള്ള കച്ചവടക്കാ ര്‍, ബിസിനസുകാര്‍, മന്ത്രിമാര്‍, എം.എല്‍.എ. മാര്‍, എം.പിമാര്‍, രാഷ്ട്രീയക്കാര്‍, ഊഹക്കച്ചവടക്കാ ര്‍, റിയല്‍ എസ്റ്റേറ്റ്‌, സ്വാശ്രയം, മണല്‍, കഞ്ചാവ്, കളള്രാ, വനകൊള്ള മുതലുള്ള സകലമാന മാഫിയകളും, ഇടനിലക്കാര്‍, ഉദ്യോഗസ്ഥ ര്‍ (ആര്‍.ടി.ഒ മാര്‍, പോലീസുകാര്‍, എക്സ്സൈകാര്‍, താലുക്കിലെയും, വില്ലേജ്‌ ഓഫീസിലെയും ഉദ്യോഗസ്ഥര്‍, എന്ജിോനീയര്മാി ര്‍ മുത ല്‍ കിമ്പളം കിട്ടുന്ന അണ്ഡകടാഹ സില്ബാന്തികളും)(കൈക്കൂലി കൊടുക്കുകയോ വാങ്ങുകയോ അതിനെക്കുറിച്ച് എഴുതുകയോ, മിണ്ടുകയോ ശിക്ഷാര്ഹയമാണ്) തിമാര്ത്താ ടുന്നത്. അവര്‍ നാട്ടിലുള്ള ഹവാല ഏജന്ടുമായി കച്ചവടം ഉറപ്പിക്കുന്നു. പുറത്തെടുക്കാന്‍ വയ്യാത്ത പണം ഒന്നുകി ല്‍ അവ ര്‍ വെളിപ്പിച്ചു കൊടുക്കുകയോ അല്ലെങ്കില്‍ നിശ്ചിത ആദായത്തി ല്‍ ഗള്ഫി ല്‍ ബിസിനസ്സിനു മുടക്കുകയോ ചെയ്യുന്നു. സുതാര്യതയും, വിശ്വാസതയുമാണ് ഇവരുടെ മേന്മ. അതുകൊണ്ട് കക്ഷികള്‍ ഒരു പേടിയും കൂടാതെ പണം കൈ മാറും. ഈ പണം നാട്ടിലേക്ക്‌ ഹുണ്ടി വഴി പണം അയച്ച ആളുടെ വീട്ടില്‍ ഏജന്റുമാ ര്‍ ഉടനടി എത്തിക്കുന്നു. ഇതാണ് ഇതിന്റെയ ഒരു രീതി. ഇക്കാര്യം അറിയാത്തതായി എഴുനൂറു കോടി തികക്കാന്‍ ഈയിടെ പിറന്ന കുഞ്ഞിനും, നമ്മുടെ അന്വേഷണ ഏജന്റുമാര്ക്കും , ഭരണാധികാരികള്ക്കും മാത്രമേ അറിയാത്തതുളളു. അങ്ങിനെയാണ് ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കി അമ്പതും, നൂറും വ്യാപാര ശ്രൃംഖലകളും, ഷോപ്പിംഗ്‌ മോളുകളും, ജുവല്ലരികളും,ഹൈപ്പര്‍ മാര്ക്ക റ്റുകളും, പണമിടപാടുസ്ഥാപനങ്ങളും, ഹോട്ടല്‍ ചെയ്നുകളും മറ്റും താരോദയം ചെയ്തത്. ഒട്ടും ഭിന്നമല്ലാത്ത കഥകള്‍ തന്നെയാണ് ചെറുകിട സംരംഭകര്ക്കും പറയാനുള്ളത്‌. നാട്ടിലുള്ള പാവങ്ങള്‍ പറയും അവനവിടെ ചെന്ന് അധ്വാനിച്ച് ഉണ്ടാക്കിയെടുത്തതാന്ന് ഇതൊക്കെയെന്നു. പത്രമാധ്യമങ്ങള്‍ ഫീച്ചറുകള്‍ എഴുതും- കഠിനാധ്വാനത്തിന്റെയും, സ്ഥിരോല്സാധഹത്തിന്റെയും മഹനീയ മാതൃകയിതാ, ഒരാള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് പടവുക ള്‍ കയറി ഉയരങ്ങളി ല്‍ ഉലാത്തുന്നെന്നു. അവര്ക്ക്റിയാത്തതല്ല യഥാര്ഥരകഥ. അതെഴുതിയാല്‍ വിചാരിച്ചത് തടയില്ല. അത്രതന്നെ. മുകളില്‍ എഴുതിയ പോലെ, ഇതില്‍ ഭീമമായ തുക മന്തിമാരുടെയും, രാഷ്ട്രീയക്കാരുടെയും വകയുണ്ട്. എന്നിട്ട്, നമ്മുടെ ഭരണാധികാരികള്‍ കള്ളപ്പണം കണ്ടു പിടിക്കാന്‍ ചന്ദ്രനിലേക്ക് ദൌത്യസേനയെ അയക്കുന്നു. സത്യത്തില്‍ അന്വേഷണ സംഘത്തെ അയക്കേണ്ടത് സൂര്യനിലേക്കാണ് (എന്നിട്ട് ആ തീ അങ്ങ് ഊതിക്കെടുത്തുക. പിന്നെ എന്തുമാകാമല്ലോ). ഒരൊറ്റ കാര്യത്തില്‍ നിന്ന് തന്നെ കാര്യം വ്യക്തമാക്കാം. കള്ളപ്പണത്തിന്റെയും, കള്ളക്കടത്തിന്റെയും പറുദീസയായ കാസര്ക്കോ ടുകാ രാണ് ഗള്ഫിള ല്‍ ബിസിനസ് രംഗത്ത്‌ മുന്പ്ന്തിയില്‍ എന്നറിയുമ്പോ ള്‍ കാര്യങ്ങളുടെ കിടപ്പ്‌ ഊഹിക്കാമല്ലോ (മറ്റു കാസര്ക്കോ ട്ടുകാ ര്‍ പൊറുക്കുക). ഗള്ഫ്ി‌ യുദ്ധത്തോടെ കുറ്റിയും പറിച്ച് കാ ല്‍ കാശില്ലാതെ രാക്കുരാമാനം ഓടിപ്പോന്ന പല വലിയ താപ്പാനകളും പൂര്വ്വാ ധികം ശക്തിയോടെ തിരിച്ചെത്തി. അതിനു ശേഷമാണ് ഇന്ന് കാണുന്ന സാമ്രാജ്യങ്ങള്‍ പണിതുയര്ത്തി യത്. അതിനവര്ക്ക്ു കൂട്ടായത് പുത്ത ന്‍ സാമ്പത്തിക നയങ്ങളും, ആഗോള വല്ക്കേരണവും. അന്ന് മുതലാണ് കള്ളപ്പണം ഇതുപോലെ കുമിഞ്ഞു കൂടാ ന്‍ തുടങ്ങിയത്. അതിനു നമുക്ക്‌ റാവുവിനോടും, സിംഗിനോടും നന്ദി പറയുക. തന്നാലായത് ചെയ്തു കൊടുത്ത പ്രണബിനോടും, ചിദംമ്പരാദികളോടും, അലുവാദികളോടും സ്തുതി അറിയിക്കുക. ചൈനയുമായി നമുക്ക്‌ രണ്ടാം സ്ഥാനത്തിന് മത്സരിക്കാം. ഒന്നാം സ്ഥാനം നമുക്കൊന്നും വിധിച്ചിട്ടുള്ളതല്ലല്ലോ. അത് ആണ്‍ പിള്ളേര്‍ കൊണ്ടുപോകട്ടെ. നമുക്ക്‌ സ്വന്തം കീശയെ കുറിച്ച് വേവലാതിപ്പെട്ടു കള്ളപ്പണപ്പിശാചിനെ ഓടിക്കാ ന്‍ മന്ത്രവാദം തുടങ്ങാം.

No comments:

Post a Comment