Sunday, March 23, 2014

എന്തുകൊണ്ട് സൈനബ?

എന്തുകൊണ്ട് സൈനബ?

apÉow s]¬Iê¯nsâ Gd\mS³ NmêXbmb ]n.sI.ssk\_ ASn¨aÀ¯s¸« bmYmØnXnI XShdbn \nìw kzmX{´y¯nsâ s]m³]pecnbnte¡v ]dìbcm³ sh¼p¶, amä¯nte¡v æXnç¶ ae_mdnsâ thdn« iÐvamWv. ]À±çÅnepw, Icn]pരണ്ട ­ ASp¡fIfnepw izmkw ap«p¶ apÉow h\nXIfpsS tamN\¯nsâ {]XoIamWv. ]pêjsâ ]ê]ê¯ iЯns\m¸w Xncn¨dnhnsâ arZpe`mhw Im«p¶ kv{XobpsS a[pckzcw IqSn tNêt¼mgmWv kaql¯nsâ kzcamæ¶Xv F¶ \ht_m[¯nsâ km£ys¸Sp¯emWv. kv{Xo Fìw ]pêjsâ ASnabpw, k´mt\måmZ\b{´hpw, Ima]qctWm]m[nbpw, Nhn«nbc¡s¸tSണ്ട­hfpw BsW¶ {]mIrX[mcWIfpsS s]mfns¨gp¯mWv. amä¯në th­ണ്ടി sImXnçIbpw, amdnNn´nçIbpw, AsXmsSm¸w aqey§sf apdpsI ]nSnçIbpw sN¿p¶ ae¸pd¯nsâ ]pXnb s]¬s]menabpsS hnceSbmfamWv. kv{Xo, `mcy F¶Xnep]cn ]pêjsâ AÀ²mwK\n BsW¶ ]pXnb Ime¯nsâ {]Xn[z\nbmWv.  kv{Xo aqIbpw, _[ncbpamhWsa¶ ]pêj[mÀãy¯nsâ shÃphnfnbmWv. AhÄ iÐanÃm¯hêsS iÐhpw, kzcanÃm¯hêsS \nehnfnbpamWv. AsX, ssk\_ Hê \mgnI¡ÃmWv. \msf, Ncn{XImc·mÀ ae¸pd¯nsâ Ncn{Xw tcJs¸Sp¯pt¼mÄ ssk\_¡v ap³]pw, ]n³]pw F¶mhpw ædn¨nSpI. ImcWw, ChnsS Béw, s]®qw hyXymkanÃmsX Hê kapZmbs¯bmsI \bn¨nê¶Xv bmYmØnXnIXbpsS CêfSªhgnIfneqsS ]nt¶m«v \S¶v AÔImc¯nsâ AKm[KÀ¯§fn A`ncan¡m\mbnêì! AsX, B iÐw, ae_mdnsâ ]pXnb iÐw, ae¸pd¯nsâ amdnb KÀÖ\w , Gd\mSnsâ s]¬s]êa, tIcf¯nsâ CSp§nb N{Ihmf§fn AÃ, adn¨v C´y³ ]mÀesaânsâ h³NpaêIfn BhWw {]Xn[z\nt¡­ണ്ടXv!   

F´psImണ്ടെ¶mÂ, hÀj§tfmfw Cu aÞes¯ {]Xn\n[oIcn¨nê¶ bmYmØnI ]pêj tIkcnIÄ kapZmb¯nsâ t]cn P\§sf BsI h©nçIbpw, kv{XoIÄ¡v th­ണ്ടി Hê hmçt]mepw D¨cnçIbpw sN¿m¯hÀ BWv. aX¯nsâbpw, hnip²{KÙ§fqsSbpw t]cn P\§sf hnImcw sImÅn¨v Ioi hoÀ¸n¨hÀ BWv. AhscÃmw C¶v kl{ktImSnIfpsS A[n]·mcmWv. Ahcn NneÀ sNäçSnepIfn \n¶v h¶hcmbnêì F¶v IqsS \mw a\Ênem¡Ww. AsX kabw, kapZmb¯në th­ണ്ടിsbm, A_eIÄ¡v th­ണ്ടിsbm Hìw sNbvXnÃ. AhÀ \S¸nem¡nb FÃm ]²XnIfpw  BtcmSpw tNmZn¡msX Xs¶ \nbamëkrXw In«nbhbmWv. aäv Fw.]n.amsc t]mse AhImi§Ä tNmZn¨v hm§nbXÃ.

AsX kabw A«nt¸dpt]mse, IgnhpÅ aämscbpw B Øm\§fn ISì hcm³ k½Xn¡msX ChÀ Øm\am\§Ä sI«n¸nSn¨p InSì. kv{XoIÄ¡v kwhcWw GÀs¸Sp¯nbn«pw, h\nX koäpIÄ HgnsI H¶nepw kv{XoIÄ¡v Ahkc§Ä sImSp¡msX IhÀs¶Sp¯p. kwhcW koäpIÄ Xs¶ \nhÀ¯ntISpsImണ്ടാണ്vkv{XoIÄ¡v sImSp¯Xv. F¶mÂ, FÃm {]h¯\§fnepw AhÀ ssI IS¯n, kv{Xo {]mXn\n[yw t\mçæ¯nbmçIbpw, kv{XoIÄ H¶nëw sImÅm¯hÄ BsWìw hê¯m³ {ian¨p.

ssk\_¡v FXnsc \nevç¶ Øm\mÀ°nbpsS Imcyw Xs¶ t\m¡q. AhêsS ]mÀ«nbnse _lp`qcn]£hpw, bq¯veoKv H¶S¦hpw Bhiys¸«n«pw AbmÄ amdm³ X¿mdmbnÃ. ]Icw, ]mW¡mSp X§fpsS Imep]nSn¨v koäv Dd¸n¡m³ BWv {ian¨Xv. AsX kabw, AbmÄ¡v \nhÀ¶v \n¡mt\m, ]cklmbanÃmsX \S¡ms\m IgnbnÃ. Hê cknI³ ]dªt]mse, bp\m\nbpw, Atem]Xnbpw, BbpÀthZhpw, tlmtaym]Xnbpw, BZnhmknNnInÕbpw, emU³ sshZyhpw Dsണ്ടെs¶bpÅp, AbmÄ ]qÀ® BtcmKyhm\mWs{X. jpKdpw, {]jdpw, HmÀ½çdhpw, XeId¡hpw, ss]Õpw, ap«pthZ\bpw, ssI hndbepw, \mhp ægbepw, Xnanchpw, _[ncXbpw Dsണ്ടെ­s¶bpÅq. BÄ ]cn]qÀ® BtcmKyhm\mWv. ae¸pdw H¶S¦w tNmZnçì, CbmÄ ]mÀesaân t]mbn«v F´v sN¿m³?

AXncn¡s«. hmÀ²Iys¯ ]cnlkn¡êXv. At±lw Ct¶hsc ]mÀesaân Fs´¦nepw Hê Bhiyw D¶bn¨n«psണ്ടോ ­? aÞe¯në thണ്ടി  Fs´¦nepw sNbvsXm? \mept]À¡v sXmgn sImSp¡mëÅ hà ]²Xnbpw aÞe¯n sImണ്ടു hcm³ Igotªm?  ChnsS hne¡bäw sIm­vണ്ട്  P\§Ä s]mdpXn ap«pì. Zn\w {]Xn km[\§fpsS hne IqSpì. s]t{Smfnëw, Uokenëw amk¯n c­vണ്ട് XhW hneIq«pì. ]mÀesaân Hc£cw an­ണ്ടിsbm? CsXms¡, BtKmf{]Xn`mkamWs{X. Bhs«. tIcf¯nepw, tI{µ¯nepw kÀ¡mÀ CsÃ? P\§Ä s]mdpXn ap«pt¼mÄ kÀ¡mÀ CSs]tSണ്ടെ ­? Hê a{´nIqSn Bb Ct±l¯n\v D¯chmZnXzansÃ?

Ct±lw hntZikla{´n Bbnêì. \nXmJm¯v t]mepÅ {]iv\§Ä h¶t¸mÄ sNdphnc A\¡nsbm? hnam\¡qen ASn¡Sn hÀ²n¸n¨t¸mÄ CSs]s«m? adp\m«n aebmfnIÄ IjvSs¸«t¸mÄ, A\ymbambn Pbnen AS¡s¸«t¸mÄ CSs]s«m? aÞew IªnæSn¨v t]mæ¶Xv Kൾഫ് v aebmfnIsfsIm­ണ്ടാsW¶v amk¯n c­vണ്ട്  XhW sI.Fw.kn.knbpsS k¡mc¯n ]s¦Sp¡m³ KÄ^nte¡v ]dç¶ Ct±l¯n\v Bsc¦nepw ]dªp sImSp¡sWm? KÄ^v \mSpIfn t]mbn `cWm[nImcnIÄ \evæ¶ cmPIob k¡mchpw, H«I _ncnbmWnbpw Ign¨v G¼¡w hn«p t]mcnIbÃmsX C´y¡mÀ¡v thണ്ടി F´p sNbvXp? Xptemw sNdnb cmPyamb ^nenss¸³ImÀ t\SnsbSp¯ BëIqey§Ä F¦nepw t\Snsbm? 

lÖvIÀ½w GsXmê apkÂamsâbpw ISabmWv. kz´w sNehn sNbvXmse AXv I_q BIq. Ct±lhpw FÃmhÀjhpw lÖv sN¿pì. AXpw kÀ¡mÀ NnehnÂ. At±l¯nsâ lÖv I_q Bæsam? am{XaÃ, GsXmê apk·msâbpw ISabmWv IgnhnÃm¯hsc lÖv sN¿m³ klmbnçI F¶Xv. F¶mÂ,tI{µ¯n lÖnsâ NmÀÖv In«nb DSs\ Ct±lw sNbvXXv aIsâbpw, aêaIsâbpw t]cn {SmhÂkv XpS§pIbpw lÖv tIzm« AhÀ¡v adn¨v sImSp¡bpw BWv. tIÊv HXp¡n XoÀ¯p. ]mÀesaân bp.]n.F ¡v FXnsc Hc£cw anണ്ട ­êXv F¶ hyhkvXbnÂ. F¶mÂ, AÃmlphnsâ tImSXnbn \n¶v CXn\v Cfhp In«ptam? ImcWw, CXv ]nSn¨v ]dntb¡mfpw, sImÅtb¡mfpw, sIme]mXIt¯¡mfpw Hê apkÂams\ kw_Ôn¨v henb æäasÃ? ImcWw, CXp hgn ]mhs¸« Bbnc¡W¡në Zo\nIfpsS lÖv bm{XbmWv apS§nbXv. AhÀ¡v ]Icw, ]Ww sImSp¯v IgnhpÅhÀ lÖv sNbvXp! F¶n«pw At±l¯nsâ ]mÀ«n thm«v tNmZnç¶Xv kapZmb¯ns\ D²cn¡m³ Ct±lw Xs¶ ]mÀesaân F¯Ww F¶mWv. 

At±l¯nsâ FXncmfnIÄ D¶bnç¶ Hê tNmZyap­vണ്ട് . ]e hntZicmPy§fnepw At±lw t]mbn AhnS§fnse DtZymKØêw, `cWm[nImcnIfpw Bb kv{XoIfpsS ssI ]nSn¨v æepç¶ ]S§Ä CâÀs\än kpe`amé. AXpt]mse, ]ecmPy§fnepw t]mbn aZyk¡mc¯n AS¡w Xebn sXm¸nbpw sh¨v ]s¦ടുçì F¶v. At±l¯nsâ ]mÀ«n Xncn¨v ssk\_sb hnaÀinç¶Xv AhÀ X«w C«n«nsömWv. DbÀ¶ hnZym`ymkapÅ Hê kv{Xo X«anSm¯Xv aZyk¡mc¯n ]s¦Spç¶Xnt\¡mfpw, ]ckv{XoIfpw ssI]nSn¨v æep¡n cknç¶Xnt\¡mfpw henb æäamtWm? 

ChnsS {]amZamb ]e tIkpIfpw Dണ്ടാbn. kcnXbpsS tIÊv AXn apJyw. B kv{Xo apJya{´nsb Iq«v ]nSn¨v tImSnIÄ X«nsbSp¯p. ]Icw B kv{Xosb ]eêw ]e hn[¯n D]tbmKn¨p. CsXms¡ കേട്ടിട്ട് v Ct±l¯nsâ ]mÀ«n I®S¨p. ImcWw A[nImcw \ãs¸Spw F¶ `b¯mÂ. \ne¼qcn cm[sb¶ Hê ]mhw kv{Xosb tIm¬{KÊpImÀ sIm¶v Nm¡n sI«n æf¯n Xmgv¯n. eoKp an­ണ്ടിbnÃ. A[nImcw \ãs¸Spw. tI{µ¯n e£w e£w tImSnIfptS AgnaXn \Sì. Ct±lw anണ്ടിnbnÃ. A[nImcw \ãs¸Spw F¶v IêXn. ]dbq, ChcmsWm ]mÀesaân t]mtIണ്ട­Xv? AsXm, Gd\mSnsâ s]¬Iê¯pw, {]Xo£bpw, BibhyàXbpw, BZÀi[ocXbpw DÅ ssk\_tbm? 

Wednesday, September 25, 2013

ചക്കരക്കുടം

ഹവാല, കള്ളക്കടത്ത് എന്നിവയൊക്കെ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. വിഷയം വീണ്ടും സജീവമായ സ്ഥിതിക്ക് ചില വസ്തുതകള്‍ വീണ്ടും രേഖപ്പെടുത്തട്ടെ. എങ്ങിനെയാണ് ഹവാല ഇടപാട് നടക്കുന്നത് എന്ന് അറിയാത്തവര്‍ക്ക് വേണ്ടിയും, അറിഞ്ഞിട്ടും, അറിയില്ല എന്ന് നടിക്കുന്നവര്‍ക്കും.

ഗള്‍ഫില്‍ ബിസിനസ്സുള്ള  99% ആളുകളും, പെട്ടിക്കടക്കാര്‍ മുതല്‍ കോടീശ്വരന്മാര്‍ വരെ മൂലധനം ഉണ്ടാക്കിയത് ഹവാലയിലൂടെയാണ്. കാരണം, നേരായ മാര്‍ഗ്ഗത്തിലൂടെ മൂലധനമിറക്കാന്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പണം അയക്കാന്‍ ഒക്കില്ല. മാത്രമല്ല, പരമദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നവരാണ് ഒരു സുപ്രഭാതത്തില്‍ കോടികളുടെ ആസ്തിയുമായി മുന്നില്‍ നില്‍ക്കുന്നത്.   അതിന് തുണയായത് ഹവാലക്കാര്‍ ആണ്. മൂലധനത്തിന്  രണ്ടു മാര്‍ഗ്ഗങ്ങള്‍ ബിസിനസ്സുകാര്‍  ഉപയോഗിക്കുന്നു. ഒന്നുകില്‍ , വീടും പറമ്പും, വീട്ടിലുള്ള ആഭരണങ്ങളും വില്‍ക്കുക. അങ്ങിനെ ചെയ്യാന്‍ ബഹുഭൂരിപക്ഷത്തിനും കഴിയില്ല. അവര്‍  നാട്ടിലുള്ള കള്ളപ്പണക്കാരില്‍ നിന്നും പണം സ്വരൂപിക്കും. ഇതു ചെയ്യുന്നത് ഹവാലക്കാര്‍ വഴി  ആണ്. അങ്ങിനെ സ്വരൂപിക്കുന്ന പണമാണ് ഹവാലക്കാര്‍ ഉപയോഗിക്കുന്നത്. ഗള്‍ഫില്‍ നിന്ന് പണം അയക്കുന്നവരില്‍ നിന്ന് ഹവാലക്കാര്‍   ബാങ്കിലേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് കറന്‍സി വാങ്ങുന്നു. തുല്യമായ തുക ഇന്ത്യന്‍ രൂപയില്‍ ഏജന്റ്റ്  വഴി വീട്ടില്‍ എത്തിക്കുന്നു . അങ്ങിനെ ഗള്‍ഫില്‍ കിട്ടുന്ന പണം അവര്‍ ഗള്‍ഫില്‍ മൂലധനം ആവശ്യമുള്ള കച്ചവടക്കാര്‍ക്ക് മറിച്ചു വില്‍ക്കുന്നു. അങ്ങിനെ, അവരില്‍ നിന്നും, നാട്ടില്‍ ഇടപാടുകാര്‍ക്ക് കൊടുക്കുന്നതില്‍ നിന്നും, അങ്ങിനെ രണ്ടു കൂട്ടരില്‍ നിന്നും ഹവാലക്കാര്‍ ലാഭം ഉണ്ടാക്കുന്നു. അതിനിടയില്‍ , ഗള്‍ഫില്‍ ആവശ്യക്കാര്‍ കുറഞ്ഞപ്പോള്‍ ഹവാലക്കാര്‍ പുതിയ സ്കീമുകള്‍ തുടങ്ങിയിരുന്നു. അതായത്, നാട്ടില്‍ പണമയക്കേണ്ടവര്‍ക്ക് തവണ വ്യവസ്ഥയില്‍ കൊടുക്കുന്ന സ്കീം.  അതായത്, തുക രണ്ടോ, മൂന്നോ തവണകളായി അടച്ച് തീര്‍ത്താല്‍ മതി. അതുമല്ല, താമസ സ്ഥലത്ത് വന്നു വാങ്ങിക്കൊള്ളും. ബാങ്കില്‍ പോകാനും മറ്റും ലീവെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇതു വലിയ ഉപകാരമായിരുന്നു.  

നാട്ടിലുള്ള കള്ളപ്പണം അങ്ങിനെ വെളുപ്പിക്കുന്നു. കള്ളപ്പണം കൊടുക്കുന്നവര്‍ക്ക് ഗള്‍ഫിലെ ബിസിനസ്സില്‍ പങ്കാളിത്തം നല്‍കുകയോ, ലാഭവിഹിതം കൊടുക്കുകയോ ചെയ്യും. അതിന് അവരുടെ ഏതെങ്കിലും ബന്ധുവോ, ബിനാമിയോ ഗള്‍ഫില്‍ എത്തണം. അയാളുടെ വരുമാനം എന്ന വ്യാജേന ബാങ്ക് വഴി ലാഭവിഹിതം വെള്ളപ്പണമായി  ഇവിടെ എത്തും. കിമ്പളം കിട്ടുന്ന ഉദ്യോഗസ്ഥര്‍ , നികുതി വെട്ടിക്കുന്ന ബിസിനസ്സുകാര്‍ , അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍  എന്നിവരൊക്കെ ഇങ്ങിനെ ഗള്‍ഫില്‍ പണം മുടക്കി ഹവാലയുടെ കണ്ണിയാകുന്നു. ഇവരിലധികം പേരും നിരവധി തവണ ഗള്‍ഫ് സന്ദര്‍ശിക്കുന്നതായി കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ , ആര്‍ . ടി. ഒ  ഉദ്യോഗസ്ഥര്‍ , മറ്റു കിമ്പളക്കാര്‍ , രാഷ്ട്രീയ നേതാക്കള്‍  എന്നിവരുടെയൊക്കെ പാസ്സ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇങ്ങിനെ ഹവാല വ്യാപകമായ കണ്ണികളുള്ള ഒരു വ്യവസായമായി വളര്‍ന്ന് പന്തലിച്ചു. 

ഗള്‍ഫിലും, ഇന്ത്യയിലും വന്‍കിട ബിസിനസ്സുള്ള പലരും ഇങ്ങിനെ പണം വെളിപ്പിക്കുന്നതില്‍ കണ്ണികളാണ്. പലരും ഇടനിലക്കാരെ ഒഴിവാക്കി സ്വന്തമായാണ് ഹവാല ഇടപാട് നടത്തുന്നത്.   നാട്ടില്‍ നികുതി വെട്ടിച്ചുണ്ടാക്കിയ പണം വെളുപ്പിക്കാന്‍..  കസ്റ്റമറില്‍ നിന്നും ഗള്‍ഫില്‍ പണം വാങ്ങുന്നു. പകരം നാട്ടിലെ കള്ളപ്പണം അവരുടെ വീട്ടില്‍ എത്തിക്കുന്നു. ഇങ്ങിനെ ഗള്‍ഫില്‍ കിട്ടുന്ന പണം ഒന്നുകില്‍ അവിടെ നിക്ഷേപിക്കുകയോ, അല്ലെങ്കില്‍ ബാങ്ക് വഴി നാട്ടിലയച്ച് നികുതി വെട്ടിപ്പിലൂടെ സമ്പാദിച്ച പണം വെളുപ്പിക്കുകയോ ചെയ്യുന്നു.    ഇതൊക്കെ അറിയുന്ന അധികാരികള്‍ കണ്ണടക്കുന്നു. കാരണം, അവരുടെ ഏത് ആവശ്യവും ഇവര്‍ നിറവേറ്റുന്നു. അതിനാല്‍ , അവര്‍ക്ക് പരമോന്നത ബഹുമതി തന്നെ കിട്ടുവാന്‍ ഇടയാകുന്നു. ചിലരെങ്കിലും, പണം മുടക്കി രാഷ്ട്രീയത്തില്‍ ചേക്കേറുന്നു.   

ഗള്‍ഫില്‍ സര്‍ക്കാര്‍ ജോലിയോ, തദ്ദേശീയര്‍ ഗാരണ്ടി നില്‍ക്കുകയോ ചെയ്തില്ലെങ്കില്‍ ബാങ്കുകള്‍ ചില്ലിക്കാശ് വായ്പ നല്‍കില്ല. പിന്നെ, അരക്കാശില്ലാതെ എങ്ങിനെയാണ് താഴ്ന്ന വരുമാനക്കാര്‍ വരെ ഗള്‍ഫില്‍ ബിസിനസ് തുടങ്ങിയത് എന്ന് അന്വേഷിക്കുമ്പോള്‍ കള്ളി വെളിച്ചത്താകും.

ഹവലാക്കാര്‍ക്ക് പല തരത്തില്‍ ഇതു വഴി ലാഭം കിട്ടും. വി.പി. സിംഗ് സ്വര്‍ണ്ണ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തിയതോടെ സ്വര്‍ണ്ണ കള്ളക്കടത്ത് നിലക്കുകയും അവരുടെ ആ വഴിക്കുള്ള വരുമാനം നിലക്കുകയും ചെയ്തു. എന്നാല്‍ , പുതിയ സര്‍ക്കാര്‍ നയം മൂലം കള്ളക്കടത്ത് വീണ്ടും സജീവമായിരിക്കുന്നു. അവരുടെ സ്വാധീനം മൂലമാണ് സര്‍ക്കാര്‍ നയം മാറ്റിയത് എന്നുവരെ കേള്‍വിയുണ്ട്.

കേരളത്തിലും, ഗള്‍ഫ് നാടുകളിലും സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ച് പൊങ്ങുകയാണ്. വര്‍ഷം പ്രതി നിരവധി ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ മാത്രം ലാഭം കിട്ടുന്ന ഒരു സംരംഭമാണോ സ്വര്‍ണ്ണക്കച്ചവടം എന്ന് ചോദിച്ചാല്‍ അല്ലാ, എന്നാണ് ഉത്തരം. പിന്നെങ്ങിനെ ഓരോ കടക്കാരും വര്ഷം പ്രതി നിരവധി ശാഖകള്‍ മത്സരിച്ച് തുടങ്ങുന്നു?  അതെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് കള്ളത്തരങ്ങള്‍ വെളിച്ചത്താകുക.  ഒന്നാമതായി, 24/22 കാരറ്റ് സ്വര്‍ണം എന്ന് പറഞ്ഞു കൊടുക്കുന്ന ഉരുപ്പടി ഒന്നും തന്നെ അതെ മൂല്യമുള്ളതല്ല. രണ്ടാമതായി, അവര്‍ ശേഖരിക്കുന്ന സ്വര്‍ണം നികുതി വെട്ടിച്ച് കള്ളക്കടത്ത് വഴി വരുന്നതാണ്. മൂന്നാമതായി, കസ്റ്റമറും ഇവരും തമ്മിലുള്ള ഒത്തുകളിയില്‍ പകുതി ഇടപാടിലും ബില്‍ കൊടുക്കുന്നില്ല. നാലാമതായി, തുച്ഛമായ പണിക്കൂലിയില്‍ പണിയുന്ന ആഭരണം അമിതമായ പണിക്കൂലിയില്‍ വില്‍ക്കുന്നു. അഞ്ചാമതായി, സ്വര്‍ണ്ണ സമ്പാദ്യം മുതലായ സ്കീമുകളില്‍ ഉപഭോക്താക്കളെ ചേര്‍ത്ത് അവരുടെ തന്നെ പണം കൊണ്ടാണ് വ്യാപാരികള്‍ കച്ചവടം നടത്തുന്നത്.  ഇതൊക്കെക്കൊണ്ടാണ് അവര്‍ അമിതലാഭം ഉണ്ടാക്കുകയും, തഴച്ച് വളരുകയും ചെയ്യുന്നത്. ഇതൊക്കെ പരിശോധിക്കാന്‍ ശരിയായ സംവിധാനങ്ങള്‍ നാട്ടിലുണ്ട്. അതൊക്കെ കണ്ണടക്കുന്നു. സ്വര്‍ണ്ണ വ്യാപാരികളില്‍ ബഹുഭൂരിപക്ഷവും കുറച്ച് കാലം മുന്‍പ് വളരെ താഴ്ന്ന നിലയില്‍ ജീവിച്ചവരായിരുന്നു . എങ്ങിനെയാണ് അവരുടെ കയ്യില്‍ അലാവുദ്ദീന്റെ അത്ഭുത വിളക്ക് വന്നു ചേര്‍ന്നത്? അത്രമാത്രം ലാഭം കൊയ്യാവുന്നതാണോ  വ്യാപാരം?  

ഇതൊക്കെ സുഗമമായി നടക്കുന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധം മൂലമാണ്. ഇങ്ങിനെ വഴിവിട്ടു സമ്പാദിക്കുന്നതില്‍ ഒരു പങ്ക് രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും കൈപറ്റുന്നു. കോഴിക്കോട്ടും, നെടുമ്പാശ്ശേരിയിലും  ലീഗിന്റെയും, നെടുമ്പാശ്ശേരിയിലും, തിരുവനന്തപുരത്തും കോണ്‍ഗ്രസ്സിന്റെയും നേതാക്കള്‍ ഇതിനു വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നു. ഈയിടെ പാസ്പോര്‍ട്ട് ഓഫീസടക്കം ഇത്തരം വഴിവിട്ട പ്രവര്‍ത്തനത്തിന് കൂട്ട് നിന്നത് കണ്ടതാണല്ലോ.   അതുപോലെ, ചില വന്‍കിടക്കാര്‍ക്ക് ചെന്നൈ, മുംബൈ, ഡല്‍ഹി എന്നീ എയര്പോര്‍ ട്ടുകളിലും പിടിപാടുണ്ട്. തമിഴ് നാട്ടിലെയും, കര്‍ണാടാകത്തിലെയും ഉന്നത രാഷ്ട്രീയക്കാര്‍ക്ക് ഗള്‍ഫില്‍ വ്യാപാരബന്ധമുണ്ട്. 
          
ഇപ്പോള്‍ പുറത്ത് വന്നത് നെടുമ്പാശ്ശേരിയിലെ കാര്യം മാത്രമാണ്. കോഴിക്കോടും, തിരുവനന്തപുരവും, ചെന്നൈയും  വരാന്‍ ഇരിക്കുന്നതെയുള്ളൂ. അതിനിടക്ക് കേസ് തേച്ച് മാച്ച് കളഞ്ഞില്ലെങ്കില്‍ അതും നമുക്ക് കേള്‍ക്കാം. അപ്പോള്‍ , ലീഗിന്റെയും മറ്റും കളി വെളിച്ചത്താകും.  

മലബാറില്‍ കൊച്ചു കുട്ടികള്‍ക്കടക്കം അറിയാം വേങ്ങര, കൊടുവള്ളി, കാസര്‍ക്കോട് എന്നീ സ്ഥലങ്ങളൊക്കെ കള്ളക്കടത്ത്, ഹവാല ഇടപാടുകലുടെ കേന്ദ്രങ്ങളാണെന്ന് . ഇതില്‍ ഇടപെടുന്നവര്‍ ഗള്‍ഫില്‍ പോയി ആറു മാസത്തിനകം കോടീശ്വരന്മാര്‍ ആകുന്നതും കോടികള്‍ മുടക്കി മണിമന്ദിരങ്ങള്‍ പണിയുന്നതും, കോടികള്‍ വിലയുള്ള ചലിക്കുന്ന കൊട്ടാരങ്ങളില്‍ ചെത്തി നടക്കുന്നതും പകല്‍ വെളിച്ചത്തിലാണ്.  അവര്‍ക്ക് ഗള്‍ഫില്‍ ഒരു ചെറിയ പെട്ടിക്കടയോ മറ്റോ പേരിന് മാത്രമേ കാണൂ . ഇതൊക്കെ നമ്മുടെ കണ്മുന്‍പില്‍ നടക്കുന്നു. കൂടാതെ, ഹവാല ഇടപാടും, കള്ളനോട്ടു വ്യാപാരവും, മനുഷ്യക്കടത്തും, മയക്കു മരുന്ന് ഇടപാടും നടക്കുന്നു. പക്ഷെ, അന്വേഷിക്കേണ്ടവര്‍ കണ്ണ് ചിമ്മുന്നു. അവര്‍ക്ക് നോട്ടം നൂറു രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ പ്യൂണിനെയാണ്.      

ഗള്‍ഫിന്റെ മറവിലാണ് നാട്ടില്‍ ഇത്തരം അഴിമതികള്‍ നടക്കുന്നത്. നാട്ടില്‍ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പേരിന് ഒരു തവണ ഗള്‍ഫില്‍ പോയിരിക്കും. അവര്‍ ഇവിടെ ചിലവഴിക്കുന്ന പണം ഗള്‍ഫില്‍ നിന്ന് സമ്പാദിച്ചത് ആണെന്ന്‍ വരുത്തുന്നു. ഇതൊക്കെ അന്വേഷിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടെങ്കിലെ നിയമം കൊണ്ട് കാര്യമുള്ളൂ. ഇവിടെ ആര്‍ഭാഡം കാണിക്കുന്നവരുടെ വരുമാന സ്രോതസ്സ് ഗള്‍ഫില്‍ അന്വേഷിക്കാന്‍ വ്യവസ്ഥ വേണം. എങ്കില്‍ , ഹവാലക്കാര്‍ക്കും മറ്റും ഇങ്ങിനെ വിലസി നടക്കാന്‍ കഴിയില്ല. ഇത് തെന്നിന്ത്യന്‍ കഥ. വടക്കേ ഇന്ത്യയിലെ വമ്പന്‍ സ്രാവുകള്‍ക്ക് യൂറോപ്പും, അമേരിക്കയുമാണ് പ്രിയം.  

ഇപ്പോള്‍ , പിടിച്ചിരിക്കുന്ന സ്വര്‍ണ്ണം കടത്തിയതിന്റെ ഒരംശം പോലും വരില്ല. കാരണം, അബദ്ധവശാല്‍ ഏല്പിച്ച് ഉറപ്പിച്ച ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരിക്കുമ്പോള്‍ പിടി വീഴുന്നവര്‍ മാത്രമാണിവര്‍ . അതായത്, സ്വന്തക്കാര്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ എത്ര  കടത്തി എന്നതിന് കണക്കുണ്ടോ ? മാത്രമല്ല, പരിശോധനയിലെ പാളിച്ചയും ഇവിടെ ചര്‍ച്ച ചെയ്യണം. പലരും പുറത്ത് കടന്ന ശേഷമോ, രഹസ്യ വിവരം മൂലമോ ആണ് പിടിക്കപ്പെടുന്നത്. അവിടെയാണ് പ്രശ്നം. ശരിയായ ചെക്കിംഗ് സംവിധാനം ഇല്ല. കുറ്റമറ്റ ചെക്കിംഗ് ആണ് ആവശ്യം. അതിനുള്ള സംവിധാനം ഒരുക്കണം. സ്വര്‍ണം മാത്രമല്ല, നിരോധിച്ച പല വസ്തുക്കളും ഇന്നത്തെ നിലയില്‍ കടത്താമല്ലോ. അത് ദേശസുരക്ഷയെ തന്നെ ബാധിക്കും. ദുബായി വഴിയാണ് തീവ്രവാദികള്‍ സ്പോടക വസ്തുക്കള്‍ കടത്തുന്നത് എന്നത് പരസ്യമായ രഹസ്യമാണല്ലോ. മാത്രമല്ല, ഗള്‍ഫ് ദാവൂദ് ഇബ്രാഹിം പോലുള്ള അധോലോക നായകരുടെ വിഹാരകേന്ദ്രമാണ്.
  
രഹസ്യ വിവരത്തിന്‍റെ രാഷ്ട്രീയവും പരിശോധിക്കണം. ലീഗുകാര്‍ കടത്തുമ്പോള്‍ കോണ്‍ഗ്രസ്സുകാരും, കോണ്‍ഗ്രസ്സുകാര്‍ കടത്തുമ്പോള്‍ ലീഗുകാരും ആണ് ഒറ്റുകാര്‍ .    ചുരുക്കമായേ മറ്റു ഒറ്റുകാര്‍ രംഗത്ത് കാണൂ. അത് പലപ്പോഴും കുടിപ്പകയും, ഇടപാടിലെ തര്‍ക്കവും മൂലവും ഉണ്ടാകുന്നതാണ്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഒത്തുകളിയും ഒറ്റിനു കാരണമാകാറുണ്ട്.

രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധം തുടരുന്നിടത്തോളം ഈ ഇടപാട് നിര്‍ത്തുക പ്രയാസം. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ഒരു റെയിഡ് നടന്നു. സ്ഥലത്തെ എസ്.ഐ. തന്നെയാണ് വിവരം ചോര്‍ത്തി നല്‍കിയത്. വിവരം കിട്ടാന്‍ വൈകിയതിനാല്‍ മറ്റെങ്ങും സ്വര്‍ണം ഒളിപ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം അടുത്തുള്ള പള്ളിയില്‍ ഒളിപ്പിച്ചു. രണ്ടായിരം കിലോ സ്വര്‍ണ്ണക്കട്ടികള്‍ . റൈഡിനു   വന്നവര്‍ കയ്യും വീശി മടങ്ങി. അതാണ്‌ നാട്ടിലെ സ്ഥിതി.   അന്ന് ഇന്ത്യയിലെ ബുള്ളിയന്‍ മാര്‍ക്കെറ്റ് എന്നാണ് പ്രായേണ ഒരു അങ്ങാടി മാത്രമായ വേങ്ങര അറിയപ്പെട്ടിരുന്നത്. വ്യാപാരികള്‍ , ബ്രോഷറുകള്‍ അടക്കം ഈ രീതിയില്‍ ആണ് ഇറക്കിയിരുന്നത്.  ഉദ്യോഗസ്ഥര്‍ക്ക് അറിയാം, കള്ളക്കടത്ത് കേന്ദ്രങ്ങള്‍ .     പക്ഷേ, പിടിക്കില്ല. നീതിബോധമുള്ള ഉദ്യോഗസ്ഥര്‍ പോലും അതിന് തുനിയില്ല. കാരണം, രാഷ്ട്രീയ ബന്ധം അവരുടെ ജീവിതം വഴിമുട്ടിക്കും.

അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ കേസും 'നിയമം നിയമത്തിന്‍റെ വഴിക്കെന്ന ' പൊതു തത്വത്തില്‍ മുങ്ങും. മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു ഫയാസിനെ ദുബായില്‍ കണ്ടിട്ടില്ല. സരിതയെ കണ്ടിട്ടില്ല, അറിയില്ല, വേദി പങ്കിട്ടിട്ടില്ല എന്ന് പണ്ട് പറഞ്ഞപോലെ.  അതിനാല്‍ , നിയമം നിയമത്തിന്‍റെ വഴിക്കല്ല, നിയമം അതിന്‍റെ പാട്ടിനു പോകും..!
               



Tuesday, September 4, 2012

വേണം, 'എമേര്‍ജിംഗ് കേരള' വേണം !



എമെര്‍ജിംഗ് കേരളയെ എതിര്‍ക്കുന്നവരില്‍ ചിലര്‍ കാണാതെ പോകുന്ന ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കട്ടെ. അടിവരയിട്ടു പറയേണ്ട വസ്തുത, അതിനെ എതിര്‍ക്കുന്നവരില്‍ ചിലരെ മാത്രം  ഉദ്ദേശിച്ചാണ്പറയാ ന്‍ പോകുന്നത്.

എമര്‍ജിംഗ് കേരള പോലുള്ള പദ്ധതികള്‍ വരുന്നില്ലെങ്കില്‍ കേരളം അടുത്ത പത്തു വര്‍ഷത്തിനകം വിനാശകരമായ ഒരു പതനത്തിലേക്ക് കൂപ്പ് കുത്തും എന്ന കാര്യം ഉറപ്പാണ്.

സാമൂഹ-സാംസ്കാരിക രംഗങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാളും വലിയ കുതിച്ചു ചാട്ടം നടത്തിയിട്ടുണ്ട്. അതിനു കാരണക്കാര്‍, ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ ആയിരുന്നെന്നും, മറിച്ച് കോണ്‍ഗ്രസ്‌ പോലുള്ള സംഘടനകള്‍ അക്കാലങ്ങളില്‍ പ്രതിലോമകാരികളുടെ കൂടെയായിരുന്നു നിലയുറപ്പിച്ചിരുന്നതെന്നുമുള്ള വസ്തുത നിഷേധിക്കാന്‍ കഴിയില്ല. ഇന്നിപ്പോള്‍ സാംസ്കാരിക വിപ്ലവത്തിന്‍റെ കാര്യം വരുമ്പോള്‍ ‘അതിന്‍റെ ആള് ഞമ്മളാ’ എന്നവര്‍ പറയുന്നുണ്ടെങ്കിലും സത്യം മറിച്ചാണ്.

എന്നാല്‍, സാമ്പത്തിക മുന്നേറ്റത്തിന്‍റെ കാര്യം വരുമ്പോള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇന്ന് കേരളം നേടിയ നേട്ടങ്ങളുടെ പിതൃത്വം അവകാശപ്പെടാന്‍ കഴിയില്ല.

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം, ഭരണ പരിഷ്കാരങ്ങള്‍ എന്നിവക്കൊക്കെ സാമ്പത്തിക രംഗത്തെ കുതിപ്പിന് ചെറിയ ചലനങ്ങള്‍ ഉണ്ടാക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഇന്ന് നാം കാണുന്ന എല്ലാ പുരോഗതിയുടെയും അടിത്തറ പെട്രോ ഡോളര്‍ ആണെന്നതാണ് സത്യം. കേരളത്തിലെ ജനസംഖ്യയില്‍ ആറിലൊരാള്‍ വിദേശത്താണെന്നത് അറിയുമ്പോള്‍ ആണ് നാം ഇന്ന് കാണുന്ന പുരോഗതിയുടെ പൊരുള്‍ അറിയുക. ഒരു ശരാശരി എന്‍.ആര്‍.ഐ യുടെ മാസവരുമാനം ഇവിടെ കിട്ടുന്നതിന്‍റെ പത്തിരട്ടിയാണെന്നും അറിയുക. ഈ പത്തിരട്ടിയില്‍ ഒരു ഭാഗം ജീവിതാവശ്യങ്ങള്‍ക്ക് ചിലവഴിച്ചാലും, ബാക്കി ഒന്‍പത് ഭാഗം വരുന്നത് കേരളത്തിലേക്കാണ്. അതായത്, കുഞ്ഞുകുട്ടി, വൃദ്ധന്മാരടങ്ങുന്ന കേരളത്തില്‍ ശേഷിക്കുന്ന ആറില്‍ അഞ്ച് പേര്‍ ഒന്നിച്ചു സമ്പാദിക്കുന്നത്തിന്റെ ഇരട്ടി തുക എന്‍.ആര്‍.ഐ സമ്പാദിക്കുന്നു. ഇവിടെ പറഞ്ഞപോലെ, ഈ ആറില്‍ അഞ്ചു പേരില്‍ കുഞ്ഞു കുട്ടികളും, വൃദ്ധന്മാരും, സ്ത്രീകളും, രോഗികളും, തൊഴില്‍രഹിതരും (രാഷ്ട്രീയ നേതാക്കളും ഇതില്‍ പെടും - കേരളത്തില്‍ അങ്ങിനെ ഏകദേശം ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ പല പാര്‍ട്ടികളിലും ആയി ഒരു തൊഴിലും എടുക്കാതെ ‘ജനസേവനം’ മാത്രം നടത്തി ‘അതിജീവനം’ നടത്തുന്നുണ്ടെന്നാണ് ഒരു ഏകദേശ കണക്ക്) എല്ലാം ചേരുമ്പോള്‍ അനുപാതം വീണ്ടും ഉയരും. അതായത്, മൊത്തം തദ്ദേശീയ വരുമാനത്തിന്‍റെ ഇരുപത് ഇരട്ടിയെങ്കിലും വരും. ഇനിയുമുണ്ട് ചില കണക്കുകള്‍ കൂടി. ഈ എന്‍.ആര്‍.ഐ കളില്‍ ഒരു ശതമാനം പേര്‍ ഭീമമായ വരുമാനം ഉള്ള ജോലി ചെയ്യുന്നവരും, വ്യാപാരികളും, വ്യവസായികളും പെടും. അതായത്, എന്‍.ആര്‍.ഐ അനുപാതം നാല്‍പതോ അന്‍പതോ ഇരട്ടി വരും! ഇത് അതിശയോക്തിപരമായ കണക്കല്ല. ആധികാരികമാണ്. എന്നിട്ട് ആ പണമൊക്കെ എവിടെ എന്നാണു ചോദ്യമെങ്കില്‍, അറിയുക, അതൊക്കെ പല വിദേശ രാജ്യങ്ങളിലും മുതല്‍മുടക്കായും, വിദേശ ബാങ്കുകളില്‍ നിക്ഷേപമായും കുടുങ്ങിക്കിടക്കുകയാണ്‌.

അതിലൊരു പങ്ക് ഇങ്ങോട്ട് ഒഴുകിയത് കൊണ്ടാണ് ഇവിടെ ജീവിത നിലവാരം കുതിച്ചുയര്‍ന്നത്‌.; കൂലി കൂടിയത്. സൌകര്യങ്ങള്‍ വര്‍ദ്ധിച്ചത്. മതസ്ഥാപനങ്ങളും, ആശുപത്രികളും കൂണുപോലെ മുളച്ചു പൊങ്ങിയത്. എന്തിനധികം- ചാനല്‍ പെരുമഴ തന്നെ ഉണ്ടായത്, ആഴ്ച തോറും സിനിമകള്‍ ഇറങ്ങുന്നത്. വാഹന പ്രളയമുണ്ടായത്. മാളുകളും, കോണ്‍ഗ്രീറ്റ്‌ കാടുകളും, വന്‍കിട കച്ചവട സ്ഥാപനങ്ങളും, എയര്‍ പോര്‍ട്ടുകളും , വിദ്യാഭ്യാസ സ്ഥാപനങ്ങളും, മണല്‍ മാഫിയയും, റിയല്‍ എസ്റ്റേറ്റ്‌ മാഫിയയും ഉണ്ടായത്. ഇടവഴികളൊക്കെ റോഡുകള്‍ ആയത്. പാടങ്ങളൊക്കെ കിടപ്പാടമായത്. മൊബൈല്‍ സാന്ദ്രത കൂടിയത്.

കാല്‍ നൂറ്റാണ്ടു മുന്‍പ് അമ്പതു രൂപ കൂലിയുണ്ടായിരുന്ന തൊഴിലാളിക്ക് ഇപ്പോള്‍ കൂലി അഞ്ഞൂറ് രൂപ. വിദഗ്ദ്ധ തൊഴിലാളിക്ക് എഴുപതില്‍ നിന്ന് എഴുനൂറ് ആയി. പത്തിരട്ടി വര്‍ദ്ധന. കുറ്റം പറയരുതല്ലോ, വിലക്കയറ്റവും അതിനൊപ്പമായി.

ഇനി ഇതിന്‍റെ മറുവശം കാണാന്‍ സമയമായിരിക്കുന്നു. ഈ പണമൊഴുക്ക് നില്‍ക്കാന്‍ പോകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി അതിന്‍റെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട്. പക്ഷെ, നാം അത് അറിയാതെ പോയതിനു സര്‍ക്കാരിനോട് നന്ദി പറയുക. കാരണം, വിദേശത്തെ തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധിയും നാം അറിയാതെ പോയത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഇടിവ് കാരണം കുറച്ചു വരുമാനം കിട്ടിയാലും കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍  എ ന്‍.ആര്‍.ഐ ക്ക് കഴിയുന്നു എന്നതാണ് . എന്നാല്‍, വിദേശത്തെ സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി മൂര്‍ച്ഛിക്കുകയും, സര്‍ക്കാരുകള്‍ തൊഴില്‍ രംഗത്ത് തദ്ദേശവല്‍ക്കരണം നിര്‍ബന്ധമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്‌. തല്‍ഫലമായി സമീപ ഭാവിയില്‍ എന്‍.ആര്‍.ഐ കളുടെ തിരിച്ചു വരവ് അനിവാര്യമായിരിക്കുന്നു. ഈ പ്രക്രിയ ഒരു പത്തു വര്‍ഷത്തിനകം പൂര്‍ണ്ണമാകും.

ഇത് മുന്‍പൊക്കെ പറഞ്ഞപോലുള്ള പ്രവചനങ്ങള്‍ അല്ല. വസ്തുതയാണ്. കൊട്ടിഘോഷിക്കപ്പെട്ട പല പദ്ധതികളും അവിടങ്ങളില്‍ സര്‍ക്കാറുകള്‍ പരണത്ത് വെച്ചു കഴിഞ്ഞു. അബുദാബിയും സൌദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന സിറ്റി പ്രോജക്റ്റ്‌, ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം (ബുര്‍ജ്‌ ഖലീഫയെ വെല്ലാന്‍))))(), ദുബായിയിലെ ഒരു ഡസനോളം വന്‍കിട പ്രോജക്ടുകള്‍ എന്നിവയൊക്കെ അലമാരയില്‍ വെച്ചു പൂട്ടി. സര്‍ക്കാറുകള്‍ തന്നെ കമ്മി ബജറ്റ് അവതരിപ്പിക്കുന്നു. നിര്‍മ്മാണമേഖല മരവിച്ചു നില്‍ക്കുന്നു. ദുബായില്‍ സ്തംഭനം വന്നപ്പോള്‍ അബുദാബിയിലേക്കും, സൌദിയിലേക്കും ഓടിയ നിര്‍മാണ മേഖല ഓടാന്‍ ഇടമില്ലാതെ അന്ധാളിച്ചു നില്‍ക്കുന്നു. വ്യാപാര-വ്യവസായ മേഖല പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നു. പല സ്ഥാപനങ്ങളും കളം മാറി ചവിട്ടുകയോ, രംഗം വിടുകയോ ചെയ്യുന്നു. ഇതാണ് ഗള്‍ഫിലെ മൊത്തം സ്ഥിതി. സര്‍ക്കാറുകള്‍ തന്നെ അഭിമാനത്തിന്‍റെയും , ഇമേജിന്‍റെയും പേരില്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നില്ല എങ്കില്‍ പോലും, തസ്തികള്‍ വെട്ടിക്കുറച്ചും, നിയമനം മരവിപ്പിച്ചും, പദ്ധതികള്‍ മാറ്റിവെച്ചും ചിലവ് ചുരുക്കല്‍ കര്‍ശനമായി നടപ്പാക്കുന്നു.

ഇങ്ങിനെ വരുമ്പോള്‍, തീര്‍ച്ചയായും ഒരു അഞ്ചു വര്‍ഷത്തിനുള്ളില്‍, ഏറിയാല്‍ ഒരു പത്തു വര്‍ഷത്തിനകം പുതിയ മേച്ചില്‍ പുറങ്ങള്‍ തെളിഞ്ഞു വരുന്നില്ലെങ്കില്‍ പ്രവാസിയുടെ തിരിച്ചു വരവ് അനിവാര്യമാണ്.

അപ്പോള്‍ നാം എന്ത് ചെയ്യും? അവരുടെ തിരിച്ചു വരവോടെ ഇങ്ങോട്ടുള്ള പണമൊഴുക്കും നിലക്കും. അങ്ങിനെയുള്ള ഒരു നാളിനെ കുറിച്ചു എല്ലാവരും ബോധവാന്മാര്‍ ആകാന്‍ സമയം വൈകി. ഈ വിഷയം ഒരുപാടു ചര്‍ച്ച ചെയ്തതാണെങ്കിലും ഇനിയും ഒരു പോംവഴി ആരും നിര്‍ദ്ദേശിച്ചിട്ടില്ല. അല്ലെങ്കില്‍, ഈ ആശങ്ക നാം കാര്യമായി എടുത്തിട്ടില്ല. അതിനുള്ള പ്രധാന കാരണം, ഇന്നു വരെ നിര്‍ലോഭം ഒഴുകിക്കൊണ്ടിരിക്കുന്ന പണത്തിന്‍റെ അന്ധാളിപ്പില്‍ നമുക്ക് സത്യം കാണാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍, ഈ പണത്തിനും, അതയക്കുന്നവര്‍ക്കും നാം പുല്ലു വിലയെ നല്‍കിയിട്ടുള്ളൂ. ഗള്‍ഫ്‌ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലും- അവന്‍ പണം അയക്കും എന്ന ശുഭാപ്തിവിശ്വാസം. അല്ലെങ്കില്‍ നെറികേട്- നന്ദികേട്‌!!! !!

ഈ വരുമാനത്തില്‍ വലിയൊരു പങ്ക് വിഴുങ്ങുന്ന രാഷ്ട്രീയ കക്ഷികള്‍ ഇനിയെങ്കിലും ചിന്തിക്കണം. ഒരു ചില്ലിക്കാശു പോലും ഗള്‍ഫില്‍ നിന്ന് സംഭാവനയായി വരില്ല. ഗള്‍ഫില്‍ നിന്ന് പണം വരാതെ തദ്ദേശീയര്‍ക്ക് അരക്കാശും തരാന്‍ കഴിയില്ല. മാത്രമല്ല, ഈ പണം വരാതെ അന്യസംസ്ഥാന തൊഴിലാളി ഇങ്ങോട്ട് വരില്ല. കയ്യിലും, കാലിലും ചെളി പുരളാന്‍ ഇഷ്ടപ്പെടാത്ത മലയാളി കുറഞ്ഞ കൂലിക്ക് പണി ചെയ്യില്ല. നാല്‍പതു രൂപ കൊടുത്ത് തക്കാളിയും, പച്ചമുളകും വാങ്ങാന്‍ കഴിയില്ല. പണം കുറച്ചു കൊടുത്താലും, കടം പറഞ്ഞാലും തമിഴനും, ആന്ധ്രക്കാരനും, കന്നടക്കാരനും സാധനം തരില്ല. നാം ചിന്തിച്ചേ മതിയാകു. ഇരുളടഞ്ഞ നാളെയാണ് വരാന്‍ പോകുന്നത്.

ഇത്തരുണത്തിലാണ് ‘എമെര്‍ജിംഗ് കേരള’യുടെ പ്രസക്തി കാണേണ്ടത്. നാം നമ്മുടെ കാലില്‍ നിന്ന്, നമ്മുടെ നാടും, വീടും വിടാതെ ജീവിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അതിന് സ്വന്തമായ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തണം. തൊഴില്‍ സാധ്യതകള്‍ ആരായണം. അങ്ങിനെ ചിന്തിക്കുമ്പോള്‍ എമെര്‍ജിംഗ് കേരള വരേണ്ടത് തന്നെയാണ്!

അതിനു തടസ്സം നില്‍ക്കുന്നത് രണ്ട് കൂട്ടരാണ്. ആദ്യത്തേത് പാരിസ്ഥിതിക തീവ്രവാദികള്‍... അവരുടെ വാദം നമ്മുടെ പ്രകൃതി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല, വരും തലമുറക്കും കൂടിയുള്ളതാണ്. ഈ ഭൂമി ഇതുപോലെ, ഒരു പോറലും ഏല്‍പ്പിക്കാതെ അവര്‍ക്ക് ഏല്‍പ്പിക്കണം. സുന്ദരമായ സ്വപ്നം! പക്ഷെ, നാം അനുഭവിച്ച സുഖഭോഗങ്ങളും, സൌകര്യങ്ങളും, സമ്പത്തും കൂടെ അവരെ ഏല്‍പ്പിക്കണ്ടേ? അതോ, മുടിയനായ കാരണവരെ പോലെ എല്ലാം തിന്നു തുലച്ചു വരും തലമുറയ്ക്ക് പിച്ചചട്ടിയും കൊടുത്ത് പ്രകൃതി രമണീയത ആസ്വദിച്ചു ബീഡിക്കുറ്റിയും വലിച്ചു പിച്ച തെണ്ടാന്‍ പറഞ്ഞാല്‍ മതിയോ? വരും തലമുറക്ക്‌ സുഖമായി ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കി വെക്കലല്ലേ ഒരു നല്ല കാരണവരുടെ കടമ? അതിനര്‍ത്ഥം, പ്രകൃതിയെ അപ്പാടെ നശിപ്പിക്കണം എന്നല്ല. അത് വേണ്ടുവോളം നാം ചെയ്തു വെച്ചിട്ടുണ്ടല്ലോ.

നമുക്ക് എണ്ണപ്പാടങ്ങളില്ല, ഖനികള്‍ ഇല്ല. ഫാക്ടറികള്‍ വരാനുള്ള വിദൂര സാധ്യതപോലും ഇല്ല.  ഉള്ളത് ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അഭിമാനിക്കാവുന്ന ഭൂമിയാണ്. അപ്പോള്‍ ഉള്ളത് കൊണ്ട് എങ്ങിനെ ജീവിക്കാം എന്ന് നാം പഠിക്കണം. കോടികള്‍ മറിയുന്ന രംഗമാണ് ടൂറിസം. അതിന് കേരളത്തില്‍ അനന്ത സാധ്യതകള്‍ ഉണ്ട്. ഇതിനര്‍ത്ഥം ഈ ഭൂമി റിസോര്‍ട്ട് മാഫിയക്ക് പണയം വെക്കണം എന്നല്ല. എന്നാല്‍, പ്രകൃതിക്ക് കോട്ടം വരാതെ, മാഫിയകള്‍ക്ക്‌ കീഴടങ്ങാതെ കോടികളുടെ വരുമാനം നമുക്ക് ഉണ്ടാക്കാന്‍ കഴിയും. അതിനുള്ള ആര്‍ജവവും, ആത്മാര്‍ത്ഥതയും വേണമെന്ന് മാത്രം.

മറ്റൊരു സാധ്യത നമ്മുടെ മിടുക്കന്മാരായ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ആണ്. വിദ്യ മാത്രമല്ല. വിദേശത്തു നിന്ന് തിരിച്ചെത്തുന്നവ ര്‍ പല മേഖലകളിലും പരിചയം സിദ്ധിച്ചവരാണ്.   ആ അനുഭവ സമ്പത്ത് ഒരു മുതല്‍ മുടക്കും കൂടാതെ നമുക്ക്‌ ഉപയോഗിക്കാന്‍ കഴിയും. അതിനു സര്‍ക്കാരിന് കൃത്യമായ ധാരണകളും, കാഴ്ചപ്പാടുകളും , പദ്ധതികളും വേണം. ഇവിടെ വലിയ പ്രശ്നം, കാര്യങ്ങള്‍ നിശ്ചയിക്കുന്നത് രാഷ്ട്രീയക്കാരാണ് എന്നതാണ്. വിദഗ്ദരായ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായി ചുരുങ്ങുന്നു. അവിദഗ്ദരായ നേതാക്കന്മാരുടെ ഇഷ്ടാനിഷ്ടങ്ങളും, സ്വാര്‍ത്ഥ താല്പര്യങ്ങളും ‘നയപരമായ തീരുമാനം’ എന്ന ഓമനപ്പേരില്‍ മേല്‍ക്കൈ നേടുന്നു. നേതാക്കള്‍ വേണ്ടെന്നല്ല. വക്കീലാണ് കേസ്‌ വാദിക്കേണ്ടത്; ജഡ്ജിയല്ല.

‘എമെര്‍ജിംഗ് കേരള’യെ എതിര്‍ക്കുന്ന രണ്ടാമത്തെ കൂട്ടര്‍ പ്രതിപക്ഷമാണ്. അവര്‍ക്ക് അതിനുള്ള കാരണങ്ങള്‍ ഉണ്ട്. കാരണം, ജിമ്മു കൊണ്ട് വന്ന് കേരളത്തെ കളിപ്പിച്ചവര്‍ ആണ് ഇതും കൊണ്ടുവരുന്നത്. രണ്ടാമതായി, സ്മാര്‍ട്ട് സിറ്റിക്ക് നൂറേക്കര്‍ ഭൂമി വെറുതെ കൊടുത്ത് അതിന്‍റെ കമ്മീഷന്‍ പിന്‍വാതിലൂടെ പിടുങ്ങാന്‍ നോക്കിയവര്‍. മെട്രോ പദ്ധതി ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കാതെ ദുബായില്‍ പദ്ധതി നടത്തി പണിയില്ലാതെ ചൊറിയും കുത്തിപ്പിടിച്ചു നില്‍ക്കുന്നവരെ ഏല്‍പ്പിച്ചു കോടികള്‍ തട്ടാ ന്‍ നോക്കിയവര്‍. .കരിമണല്‍ ഖനനത്തിലൂടെ കീശവീര്‍പ്പിക്കാന്‍ നോക്കിയവര്‍. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റ്‌കള്‍ ഏറ്റെടുക്കാതെ കേസ്സുക ള്‍ തോറ്റുകൊടുക്കുന്നവര്‍!  സര്‍വ്വകലാശാലയുടെ ഭൂമി തീറെഴുതുന്നവര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് വീതം വെക്കുന്നവര്‍. മൂന്നാമതായി, യു.ഡി.എഫിനെ കുറിച്ചു അവര്‍ പോലും നിഷേധിക്കാത്ത ഒരു കാര്യമുണ്ട്. അവരില്‍ അധികം നേതാക്കളും രാഷ്ട്രീയത്തിലൂടെ കോടികള്‍ സമ്പാദിച്ചവര്‍ ആണെന്ന കാര്യം! പല നേതാക്കളുടെയും പൂര്‍വാശ്രമ കഥകള്‍ അങ്ങാടിപ്പാട്ടാണല്ലോ. കഞ്ഞി കുടിക്കാന്‍ വകയില്ലാതെ രാഷ്ട്രീയത്തില്‍ വന്ന് കോടീശ്വരന്മാര്‍ ആയവര്‍ ആണ് അധികവും! അതുകൊണ്ട് തന്നെ പ്രതിപക്ഷം പച്ചവെള്ളം കാണുമ്പോഴും പേടിക്കും.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും, മുന്‍പ് പറഞ്ഞ കാരണങ്ങളാല്‍ നമുക്ക് ‘എമെര്‍ജിംഗ് കേരള’ കൂടിയേ തീരു. എന്നാല്‍ നാം കേള്‍ക്കുന്ന ഈ പദ്ധതി നാടിനു വല്ല ഗുണവും ചെയ്യുമോ, അതോ നേതാക്കളുടെ കീശ വീര്‍പ്പിക്കാനുള്ള കടലാസു പദ്ധതി മാത്രമാണോ എന്നതാണ് അറിയേണ്ടത്.

ജിമ്മിന്റെ പരാജയത്തിന് രണ്ട് കാരണങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഒന്നാമതായി വിദേശങ്ങളില്‍ എക്കണോമിക് ബൂസ്റ്റ്‌ നടക്കുന്ന കാലത്താണ് അത് തുടങ്ങിയത്. അന്ന് ബുദ്ധിയുള്ള ആരും അവിടം വിട്ടു കേരളത്തില്‍ നിക്ഷേപം നടത്തില്ലായിരുന്നു. അത് തുടങ്ങിയവര്‍ക്കും അക്കാര്യം അറിയാമായിരുന്നു. അവരും അത്രയെ ഉദ്ദേശിച്ചുള്ളൂ. വല്ലതും കീശയില്‍ തടഞ്ഞാല്‍ ആയി എന്ന ചിന്തയെ അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ജിമ്മു ശുഷ്കിച്ച് ഏതാനും സ്വര്‍ണക്കടകളും, റിസോര്‍ട്ടുകളും മാത്രമായി ചുരുങ്ങിയത്!

ഇന്ന് സ്ഥിതി അതല്ല. വിദേശത്ത്‌ പ്രതിസന്ധിയാണ്. നിക്ഷേപകര്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്ന കാലം. വിദേശങ്ങളില്‍ നിക്ഷേപമുള്ള സ്വദേശി നിക്ഷേപകരും അക്കൂട്ടത്തില്‍ ഉണ്ട്. ഈ അനുകൂല കാലാവസ്ഥ നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയണം. അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിന് ഉണ്ടോ എന്നതാണ് പ്രശ്നം. അല്ലാതെ, അടുത്ത അഞ്ചു വര്ഷം പ്രതിപക്ഷത്തു ഇരിക്കുമ്പോള്‍ കപ്പലണ്ടി കൊറിക്കാന്‍ ഏതാനും കോടികള്‍ തട്ടാനുള്ള അടവാണെങ്കില്‍ അത് ഈ നാട്ടിനോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം ആകും. കാരണം, ഇതിലും വലിയ അവസരം ഇനി ഉണ്ടാകില്ല. അനുകൂലമായ കാലാവസ്ഥ മറ്റേതെങ്കിലും നാട്ടില്‍ തെളിഞ്ഞു വന്നാല്‍ ഈ നിക്ഷേപകര്‍ ഒക്കെ അവിടേക്ക് ചേക്കേറും.
സര്‍ക്കാര്‍ പറയുന്നത് ഒരിഞ്ചു ഭൂമി പോലും വില്‍ക്കില്ല എന്നാണ്. ഇവിടെ വില്‍ക്കുന്നത് മാത്രമല്ല പ്രശ്നം. വില്‍ക്കുന്നത് അത്ര എളുപ്പവുമല്ല. അതിന് നൂറു കൂട്ടം നൂലാമാലകള്‍ ഉണ്ട്. പ്രത്യേകിച്ച് നിക്ഷേപകന്‍ വിദേശി ആകുമ്പോള്‍.

പ്രശ്നം, വയല്‍ നികത്തുമോ, വനഭൂമി കയ്യേറുമോ, പാരിസ്ഥിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ, ഭൂനിയമം അട്ടിമറിക്കുമോ, പ്രകൃതി സമ്പത്ത് കൊള്ളയടിക്കുമോ, കുടിയൊഴിപ്പിക്കുമോ,  സര്‍ക്കാരിന് ഹിഡന്‍ അജണ്ട ഉണ്ടോ, അഴിമതി നടക്കുമോ, നാട് കുട്ടിച്ചോര്‍ ആകുമോ,  എന്നൊക്കെയാണ്. പല രാജ്യങ്ങളും അനുവധിക്കാത്ത പല പദ്ധതികളും ഒരു നിബന്ധനകളും ഇല്ലെങ്കില്‍ ഇങ്ങോട്ടോഴുകും. നിരോധിക്കപ്പെട്ട മരുന്നുല്പാദനം വരെ. അതിന് വേണ്ടത്, പദ്ധതിയുടെ പൂര്‍ണ്ണ രൂപം സുതാര്യമാക്കുക എന്നതാണ്. എങ്കില്‍, നമുക്കും, ‘എമെര്‍ജിംഗ് കേരള’ യെ സ്വാഗതം ചെയ്യാം. !          
                                  

Saturday, March 10, 2012

ശ്വാനജന്മം!


(ഇത് കവിത ഒന്നുമല്ല;എനിക്ക് പറയാനുള്ളത് ഗദ്യത്തില്‍ പറഞ്ഞെന്നു മാത്രം;ക്ഷമിക്കുക)

ശ്വാനജന്മം  

ശെല്‍വരാജന്മാര്‍ പിറക്കുന്നു പൂജ്യമായ്‌
സംപൂജ്യരായ്‌ തീര്‍ത്ത്‌ പാര്‍ട്ടി വളര്‍ത്തുന്നു
ഒന്നുമില്ലായ്മയില്‍ നിന്നവര്‍ മേലോട്ട്
തിന്നു മുടിച്ചു വളര്‍ന്നു പന്തലിക്കുന്നു
പാര്ട്ടിയെക്കാളും വലുതായിയെന്നവര്‍
ചിന്തിച്ചു കൂട്ടിയപസ്വരം കൂട്ടുന്നു
പെറ്റമ്മ പോരെന്നു തോന്നും ചിലര്‍ക്കപ്പോള്‍
തന്തയാരെന്നുമറിയില്ലവര്‍ക്കപ്പോള്‍  
തന്തയോരാരെടാ, നീയെന്നു ഭല്‍സിച്ചു
തള്ളതന്‍ ചാരിത്ര്യ ശുദ്ധിയെ ശങ്കിച്ചു
പോകവേ കവലയില്‍ കാണുന്ന കങ്കാണിയെ
അച്ഛനെന്നോതി പുണര്‍ന്നു നമിക്കുന്നു   
പിന്നെ പരാതിതന്‍ ഭാണ്ഡമഴിക്കുന്നു
അമ്മ തരുന്നില്ല ചോറെനിക്ക്
ശണ്ഠയാണെപ്പോഴുമച്ഛനുമമ്മയും
സ്വൈര്യമെനിക്കില്ല വീട്ടിലൊരിക്കലും
അച്ഛനസൂയയാണമ്മക്കസൂയ
മക്കള്‍ക്കുയര്ച്ചയില്‍ കണ്ണ് തള്ളുന്നവര്‍
വേണമെനിക്കിനി സ്വൈര്യ, മുറങ്ങണം
പോരട്ടെ ഞാനെന്‍റെ പുതിയ പിതാവേ?
അപ്പോഴാ വാഗ്ദാന കെട്ടഴിക്കുന്നു
അഞ്ചരകോടിയും, മന്ത്രിക്കസേരയും
മദിര, മദിരാക്ഷി, ഭോജന ഭോഗവും
അന്തിയുറങ്ങീടുവാന്‍ മന്ത്രിമന്ദിരങ്ങളും
അതുകേട്ട് വിഭ്രാന്തികൂടിയവന്‍ ചൊല്ലി
ഞാനെത്ര കേമന്‍, വിലയെത്ര കോടികള്‍!
ഞാനിത്ര വൈകിയോ, എന്തിത്ര വൈകുവാന്‍!   
അതുമതിയെന്നവന്‍ കൊതിപൂണ്ടു നില്‍ക്കവേ
പഴയ സഖാക്കള്‍ കാര്‍ക്കിച്ചു തുപ്പുന്നു
കമ്പോള വസ്തുവായ്‌, കഴുതയായി കുതിരയായ്‌
എന്നിട്ട് മേനി നടിക്കുന്നു, ഞാനെത്ര കേമന്‍!
ഇല്ല പൊറുക്കില്ല ഞങ്ങള്‍ നിന്‍ ചെയ്തികള്‍
നെഞ്ചിന്‍റെ ഉള്ളിലെ ശബ്ദം നിലക്കിലും
നെഞ്ചോടു ചേര്‍ക്കുമീ പാര്‍ട്ടിയെ നിശ്ചയം
ഇല്ല ചതിക്കില്ല പ്രാണനായ്‌ സ്നേഹിക്കും
ചെങ്കൊടി വില്‍ക്കുവാന്‍ പോകില്ലൊരിക്കലും
ശ്വേതവര്‍ണത്തിന്‍ വിലയറിയാത്തൊരു
ശ്വാനജന്മം ശവംതീനി നീ വഴി മാറു
ശത്രുതന്‍ പൃഷ്ഠവും ചുംബിച്ചു നീ
ശിഷ്ടകാലം കഴിച്ചീടുക ശ്വാനനായ്‌
പോകട്ടെ ഞങ്ങളീ പാതയില്‍ ഒരുപാടു
ദൂരം നടക്കണം ലക്ഷ്യത്തിലെത്താന്‍!  
തളരില്ല, പിളരില്ല, താഴ്ന്നു കൊടുക്കില്ല
തലയെടുത്തീടിലും തോറ്റുകൊടുക്കില്ല!
  

Friday, March 9, 2012

ആയറാം, ഗായറാം രാഷ്ട്രീയം: ആരാണ് പ്രതിരോധത്തില്‍?

വലതു പക്ഷവും, മാധ്യമ സിണ്ടിക്കേട്ടും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയാണ് ശെല്‍വന്‍റെ രാജിയില്‍ കലാശിച്ചത് എന്നതിന് ഉത്തമ ഉദാഹരണമാണ് മാധ്യമങ്ങളുടെ "പിറവത്ത് ഇടത് പക്ഷം പ്രതിരോധത്തില്‍" എന്ന വാര്‍ത്തയില്‍ നിന്നും വായിച്ചെടുക്കാവുന്നത്.

"ഇടത് പക്ഷത്തിന് ഒരു എം.എല്‍.എ ജയിച്ചിട്ടു ഇടത് പക്ഷത്തു നില്‍ക്കുമോ എന്നതിന് എന്താണ് ഉറപ്പ്‌? പിന്നെ എന്തിനു ജയിപ്പിക്കണം" എന്ന് ജനങ്ങള്‍ ചോദിക്കും എന്നാണു മാധ്യമങ്ങള്‍ യു.ഡി.എഫിന് വേണ്ടി ചോദിക്കുന്നത്. അതിനര്‍ത്ഥം, അങ്ങിനെ ഒരു ചോദ്യം ഈ സിണ്ടിക്കേറ്റു ആദ്യമായി നിര്‍മിക്കുന്നു; അതനുസരിച്ച് തിരക്കഥ രചിക്കുന്നു എന്നല്ലേ മനസിലാക്കേണ്ടത്? അല്ലെങ്കില്‍, ശെല്‍വന്‍റെ രാജിയില്‍ ജനങ്ങള്‍ ഇങ്ങിനെ ഒരു ചോദ്യം ചോദിക്കുമോ? 

ജനങ്ങള്‍ ഇങ്ങിനെ ചോദിക്കണം എന്ന് ഇവര്‍ കല്‍പ്പിക്കുകയല്ലേ? ഇപ്പോള്‍ ശരിക്കും പ്രതിരോധത്തില്‍ ആയത് യു.ഡി.എഫു അല്ലെ? ഇങ്ങിനെ കുതിരക്കച്ചവടം നടത്തുന്ന ഒരു മുന്നണിക്ക് വോട്ടു ചെയ്യണോ എന്നാവില്ലേ ജനം ചോദിക്കുക? അതുമല്ല, ശെല്‍വന് മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയ സ്ഥിതിക്ക് അനൂപ് തഴയപ്പെടും എന്ന് ഉറപ്പല്ലേ? മന്ത്രിയാക്കാം എന്ന് ആര്യാടനും, മുഖ്യനും, ചെന്നിത്തലയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനും നല്‍കിയ ഉറപ്പ് നല്‍കി വഞ്ചിക്കുന്നതില്‍ പിറവത്തുകാര്‍ സന്തോഷിക്കുമോ?

മാത്രമല്ല, മന്ത്രിക്കുപ്പായവും തുന്നി അലി നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇനി അലിയും തഴയപ്പെടും എന്ന് ഉറപ്പല്ലേ? അലിക്കും, ലീഗിനും കൊടുത്ത വാക്കും തെറ്റിക്കും എന്ന് ഉറപ്പല്ലേ? വിശ്വാസ വഞ്ചന നടത്തുന്ന യു.ഡി.എഫിന് വോട്ടു ചെയ്യണോ എന്ന് ജനങ്ങള്‍ ചോദിക്കില്ലേ? ഈ ചോദ്യങ്ങള്‍ ഒന്നും കാണാതെ, 'എല്‍.ഡി.എഫു പ്രതിരോധത്തില്‍' എന്ന് പ്രചരിപ്പിക്കുന്നതിന്റെ പൊരുള്‍ എന്താണ്? ആരാണിവിടെ പ്രതിരോധത്തില്‍?

ഇവിടെ ലീഗും ഇടയുകയല്ലേ? അതുകൊണ്ടാണല്ലോ, "രാജി സിപിഎം ന്‍റെ ആഭ്യന്തര കാര്യം" എന്ന് പറഞ്ഞു കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞു മാറിയത്? സിപിഎം നെ അടിക്കാന്‍ കിട്ടുന്ന ഏതു വടിയും ഉപയോഗിക്കുന്ന കുഞ്ഞാലിക്കുട്ടിയെ ആണോ ഇന്നലെ കണ്ടത്? അതിനര്‍ത്ഥം, "എന്തും കൊടുത്തോ,മന്ത്രി സ്ഥാനം കൊടുക്കരുത്, അത് ഞങ്ങള്‍ക്ക് വാക്ക് തന്നതാണ്" എന്ന ലീഗിന്‍റെ വാദം ഉമ്മന്‍ചാണ്ടി ചെവിക്കൊണ്ടില്ല എന്നല്ലേ കുഞ്ഞാലിക്കുട്ടിയുടെ നീരസത്തിന്റെ അര്‍ത്ഥം?

അപ്പോള്‍, ആരാണ് യഥാര്‍ത്ഥത്തില്‍ പ്രതിരോധത്തില്‍ ആയത്? ഇതൊന്നും, കാണാതെ, 'സിപിഎം പ്രതിരോധത്തില്‍' 'സിപിഎം ഞെട്ടി' എന്നൊക്കെ  യു.ഡി.എഫും, മാധ്യമങ്ങളും ഇലക്ഷന്‍ കഴിയും വരെ പാടിക്കൊണ്ടിരിക്കും. അതിനു വേണ്ടി അവര്‍ രചിച്ച മുദ്രാവാക്യമാണിത്. പക്ഷെ, പിറവത്തെ വോട്ടര്‍മാര്‍ അത് വിശ്വസിക്കുമോ എന്നതാണ് പ്രശ്നം! ഈ മുദ്രാവാക്യവും തിരക്കഥയും പിറവത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഉപ്പ് തൊടാതെ വിഴുങ്ങുമോ? 'ആയ റാം, ഗയ റാം' രാഷ്ട്രീയം കേരളത്തില്‍ നടപ്പാക്കിയ ഉമ്മന്‍ചാണ്ടിക്ക് അവര്‍ മാപ്പ് നല്‍കുമോ? ഈ രാഷ്ട്രീയ ദുരാചാരം ജനങ്ങള്‍ പൊറുക്കുമോ?  ആരാണ് പ്രതിരോധത്തില്‍? 

ശെല്‍വരാജന്മാരുടെ രാഷ്ട്രീയം!

ശെല്‍വരാജിന്‍റെ രാജിയുടെ രാഷ്ട്രീയം സിപിഎം ശരിക്കും പഠിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടിയിലെ വിഭാഗീയത എന്ന ഓലപ്പാമ്പിനെ പിടിക്കാന്‍ വടിയും വെളിച്ചവുമായി നടക്കുന്നവര്‍, ഒരു ബൂഷ്വാ സമൂഹത്തില്‍ വളരുന്ന പാര്‍ട്ടിയില്‍ കടന്നു കൂടുന്ന പാര്‍ലമെന്ററി വ്യാമോഹം തകര്‍ക്കാന്‍ ശക്തമായ നടപടികള്‍ എടുക്കുകയാണ്. അത് തകര്‍ന്നാല്‍ വിഭാഗീയതയും തകരും. ആദ്യം തകര്‍ക്കേണ്ടത് പാര്‍ലമെന്ററി വ്യാമോഹമാണ്!

"എന്‍റെ നെഞ്ചിന്‍ കൂട് പിളര്‍ന്നു കരളെടുത്തു കഴിക്കൂ കാപാലിക,
തൊട്ടു പോകരുതെന്റെ പാര്‍ട്ടിയെ,  നിന്‍റെ കണ്ണും, കരളും  ഞാന്‍ പറിച്ചെടുക്കും!"

എന്നാക്രോശിക്കുന്ന വിപ്ലവകാരികളുടെ പാര്‍ട്ടിയില്‍ എങ്ങിനെ യൂദാസുമാര്‍ കടന്നു കൂടുന്നു എന്ന് പാര്‍ട്ടി തിരിച്ചറിയണം. അതിനു നടപടി എടുക്കുമ്പോള്‍ ഉണ്ടാകുന്ന താല്‍ക്കാലിക നഷ്ടത്തെ കരുതി സന്ധിയുടെ ഭാഷ പാര്‍ട്ടിയെ ഇത്തരം ഘട്ടത്തില്‍ പ്രതിസന്ധിയിലേ കൊണ്ടെത്തിക്കൂ. രാഘവനില്‍ നിന്നും, ഗൌരിയമ്മയില്‍ നിന്നും, അബ്ദുല്ലക്കുട്ടിയില്‍ നിന്നും, സിന്ധുവില്‍ നിന്നും മറ്റനേകം കുതികാല്‍ വെട്ടികളില്‍ നിന്നും പാഠം പഠിക്കുന്നില്ല എങ്കില്‍ പാര്‍ട്ടിയുടെ വിശകലന തന്ത്രത്തില്‍ എവിടെയോ പാളിച്ചകള്‍ പറ്റുന്നുണ്ട്.

സഖാക്കള്‍ തെറി വിളിക്കും എങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല. ഇനിയും തക്കം പാര്‍ത്ത് ഒട്ടേറെ പേര് പുറത്തു ചാടാന്‍ കാത്തു നില്‍പ്പുണ്ട്. അവര്‍ പുറത്തു പോകും മുന്‍പേ ചവിട്ടി പുറത്താക്കാനുള്ള ആര്‍ജവം പാര്‍ട്ടി കാണിക്കണം. എത്ര പേര്‍ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ചരട് വലികള്‍ നടത്തി എന്നും അന്വേഷിക്കണം. വലതു പക്ഷ മാധ്യമങ്ങള്‍ സത്യം പറയുമ്പോള്‍ അവര്‍ക്കെതിരെ ആക്രോശിച്ചിട്ടു കാര്യമില്ല. കാര്യം കഴുത പറഞ്ഞാലും കേള്‍ക്കണം എന്ന് പഴഞ്ചൊല്ലുണ്ട്. സ്ഥാനമോഹികളുടെ അഭയ കേന്ദ്രം ആകരുത് പാര്‍ട്ടി. വാര്‍ഡ്‌ മെമ്പര്‍ മുതല്‍ പി.ബി അംഗം ആകാന്‍ വരെ എന്തൊക്കെ കുതന്ത്രങ്ങള്‍ ചിലര്‍ പയറ്റി എന്ന് അന്വേഷിക്കണം. ഊതി കാച്ചിയ പൊന്നുപോലെ പാര്‍ട്ടി പത്തര മാറ്റായിരിക്കാന്‍ അതീവ ജാഗ്രത വേണം. നേതാവായി കഴിഞ്ഞാല്‍ പാര്‍ട്ടി അവരെ കണ്ണടച്ചു വിശ്വാസത്തില്‍ എടുക്കുന്നു. അവര്‍ക്ക്‌ ചുറ്റും ജാഗ്രതയുടെ നിരീക്ഷണം എടുത്തു മാറ്റുന്നു. അവര്‍ എങ്ങിനെ നേതാവായി, എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി, എന്ത് കൊണ്ട് എന്നൊന്നും നോട്ടമില്ല. ഇതൊരു പൊതു അപവാദമല്ല. ചിലരുടെ കാര്യത്തിലെങ്കിലും ഇത് സത്യമാണ്. അത് കൊണ്ട് പത്തര മാറ്റുള്ള നേതാക്കള്‍ വരെ മുക്ക് പണ്ടമാണോ എന്ന് സംശയിക്കാന്‍ ഇട വരുത്തുന്നത് കഷ്ടമാണ്. എന്നാല്‍, നേതൃത്വം ആത്മ പരിശോധന നടത്തണം; ഇവരില്‍ എത്ര പേര്‍ സ്ഥാനത്തിന് വേണ്ടി തന്ത്രങ്ങള്‍ മിനഞ്ഞില്ല എന്ന് തിരിച്ചറിയണം. അത് പോലെ അത്തരം നേതാക്കളെ വിമര്‍ശിച്ചു എന്ന കുറ്റത്തിന് എത്ര ആത്മാര്‍ഥതയുള്ള ചെറിയ നേതാക്കളെ ഇവര്‍ ഒതുക്കി എന്നും തിരിച്ചറിയണം.   

വേണ്ടത്, ഇന്ന് നിലവില്‍ ഉള്ള നേതാക്കളില്‍ മാറി മാറി ഒരു ഇരുപത്തിയഞ്ചു ശതമാനം പേര്‍ക്ക് സ്ഥാനമാനങ്ങള്‍ നിഷേധിക്കട്ടെ. അപ്പോള്‍ കാണാം ചിലരുടെ തനി നിറം. പാര്‍ട്ടിയുടെ നട്ടെല്ല് എന്ന് വീമ്പിളക്കിയവര്‍  നട്ടെല്ല് വളക്കുന്നത് അപ്പോള്‍ കാണാം. ഷോര്‍ണൂരും, ഒഞ്ചിയത്തും ഒക്കെ ഇത് കണ്ടതല്ലേ?   അത് പാര്‍ട്ടിയുടെ കുഴപ്പം കൊണ്ടല്ല. അവര്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ കുഴപ്പം കൊണ്ടാണ്. എന്നാല്‍, അത്തരക്കാരെ പാര്‍ട്ടിക്ക് വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റം പാര്‍ട്ടി കാണിച്ചാല്‍ അത് ഗുണമേ ചെയ്യൂ. അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകും. തെറ്റ് ചെയ്യുന്നവരെ തിരുത്തുക എന്ന മൃദുസമീപനം ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. തെറ്റ് ചെയ്യുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഇല്ല എന്ന സമീപനം ആണ് വേണ്ടത്.അല്ലാതെ തെറ്റ് തിരുത്താന്‍ ശ്രമിക്കുകയല്ല. എത്ര ശ്രമിച്ചാലും അവര്‍ നന്നാകില്ല. ആ ഒരു പഴുത് തെറ്റ് ചെയ്യാനുള്ള പ്രവണത കൂട്ടുകയെ ഉള്ളു. അവര്‍ പാര്‍ട്ടിയില്‍ വരുന്നത് സ്ഥാപിത താല്പ്പര്യങ്ങള്‍ക്കാണെന്നു തിരിച്ചറിയണം. അങ്ങിനെ ഒരു ശുദ്ധീകരണ പ്രക്രിയ നടത്തിയില്ലെങ്കില്‍ ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയിലെ എല്ലാ ജീര്‍ണതകളും സിപിഎം ലും കടന്നു കൂടും. അതിനു വലിയ വില നല്‍കേണ്ടി വരും. അവര്‍ കൊന്നു കൂട്ടുകയും, കുഴിച്ചു മൂടുകയും ചെയ്യുന്ന യഥാര്‍ത്ഥ വിപ്ലവകാരികളുടെ ജീവന്റെ വില പാര്‍ട്ടി നല്‍കേണ്ടി വരും.  


അതുപോലെ, ഉത്തരേന്ത്യന്‍ രാഷ്ട്രീയം കേരളത്തിലേക്ക് പറിച്ചു നടുന്ന ചാണ്ടിമാരെ പൊതു ജനമധ്യത്തില്‍ തുറന്നു കാണിക്കുകയും വേണം. ഈ പണം വന്നത് ഇറ്റാലിയന്‍ കപ്പല്‍ വഴിയോ, ടൂജി വഴിയോ എന്നും ജനം അറിയണം. ഉത്തരേന്ത്യയില്‍ തോറ്റു തുന്നം പാറിയ കോണ്‍ഗ്രസ്‌ ഉള്ള ഭരണം പോലും പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ എന്ത് കളിച്ചു എന്നും ജനം അറിയണം. അതിനൊപ്പം സിപിഐ യുടെ വയറിളക്കവും കൂട്ടിവായിക്കണം! 

Tuesday, February 7, 2012

മതത്തിന്‍റെ രാഷ്ട്രീയം- രാഷ്ട്രീയത്തിന്‍റെ മതം!


യേശുവും, സിപിഎമ്മും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഈയിടെ രൂപം കൊണ്ട പ്രബലമായ ചര്ച്ച തുടങ്ങുന്നതിനു മുന്പേ പ്രൊ.നൈനാന്‍ കോശി അതില്‍ അടങ്ങിയ രാഷ്ട്രീയ വശങ്ങളെ കുറിച്ച് വളരെ ദീര്ഘ വീക്ഷണത്തോടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിശദീകരിക്കുന്നുണ്ട്. ഈ വിഷയം ചര്ച്ചീയാകുന്നതിനു വളരെ മുന്പാണ് അദ്ദേഹം പ്രതികരിച്ചത് എന്നത് വളരെ കൌതുകം ഉളവാക്കുന്നതാണ്. ശീത സമരത്തിലെ രാഷ്ട്രീയത്തെ പറ്റിയാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. അതും കേവലമായ അഭിപ്രായത്തിന് പുറമേ അമേരിക്കന്‍ രാഷ്ട്രീയത്തെ പറ്റി നടന്ന ഗഹനമായ പഠനങ്ങളുടെ പിന്ബലത്തോടെയാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌. അതില്‍ അദ്ദേഹം സ്ഥാപിക്കുന്നത് ശീതസമര കാലത്ത് തന്നെ അമേരിക്ക മതത്തെ രാഷ്ട്രീയവുമായി കൂടിക്കലര്ത്താനും അത് വഴി സഭയുടെ, പ്രത്യേകിച്ച് വത്തിക്കാന്റെ് പരിപൂര്ണ പിന്തുണ റഷ്യയെ കീഴടക്കാന്‍ സമാഹരിച്ചിരുന്നു എന്നുമാണ്. മാത്രമല്ല, സഭയുടെ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടല്‍ ഇന്നേ വരെ ആരും അത്ര ഗൌരവത്തില്‍ എടുത്തിട്ടില്ലെന്നും, ഈയിടെയാണ് അങ്ങിനെയുള്ള പഠനങ്ങള്‍ വന്നതെന്നും അദ്ദേഹം ഉദാഹരണ സഹിതം സമര്ഥിക്കുന്നു. ദൈവഭയമുള്ളവരും, ഇല്ലാത്തവരും തമ്മിലുള്ള ഒരു സാര്വ്വദേശീയ സംഘട്ടനമായി ശീതസമരത്തെ മാറ്റിയെടുക്കുന്നതില്‍ അമേരിക്കാന്‍ സാമ്രാജ്യത്വം വിജയിച്ചു എന്നാണു അദ്ദേഹം അടിവരയിട്ടു പറയുന്നത്. ഹാരി ട്രൂമാന്‍, ജോണ്‍ ഫോസ്ടര്‍ , ഐസന്‍ ഹോവര്‍, ജിമ്മി കാര്ട്ടര്, റൊണാള്ഡ് റീഗന്‍ തുടങ്ങിയവരുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. മാത്രമല്ല, സഭക്ക് അക്കാലത്ത് പ്രത്യക്ഷ രാഷ്ട്രീയം ഇല്ലായിരുന്നെന്നും ഇവരിലൂടെയാണ് ക്രമേണ സഭ രാഷ്ട്രീയത്തിലേക്ക് വരുന്നതെന്ന് വാദിക്കുന്നു. ഇവിടെ അന്നുവരെ അമേരിക്കയില്‍ നിലനിന്നിരുന്ന, അല്ലെങ്കില്‍ ഇന്നും ഉണ്ടെന്നു നാമൊക്കെ വിശ്വസിക്കുന്ന മതേതര മൂല്യങ്ങളെ കാറ്റില്‍ പറത്തി തികച്ചും ആത്മീയ വാദത്തിലെക്കും അതുവഴി, നമ്മുടെ സമരം ദൈവ വിശ്വാസത്തിനും, അതില്ലാത്ത സോവിയറ്റ്‌ യൂണിയനോട് ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതിലും, അതിനായി സഭയുടെ പിന്തുണ നേടുന്നത്തിലും ട്രൂമാനെ പോലുള്ള ‘ഫാള്സ്മാന്‍’ മാര്‍ വിജയിച്ചു എന്നാണു ലേഖകന്‍ സ്ഥാപിക്കുന്നത്. മാത്രമല്ല, റീഗന്റെ കാലത്ത്‌ അത് വിജയം കണ്ടു എന്നും ലേഖകന്‍ സ്ഥാപിക്കുന്നു. “ഭരണവും, സമ്പത്ത്‌ ക്രമവും മുതല്‍ ജനാധിപത്യവും നീതിന്യായവും വരെയും കലയും, സംസ്കാരവും ഉള്പെടെ എല്ലാ മാനങ്ങളിലും രണ്ടു വ്യവസ്ഥിതികള്‍ പൊരുതിയ കിടമല്സരമായിരുന്ന ശീതസമരത്തില്‍ ധാര്മികഔന്നത്യവും കുത്തകയും മതത്തിനുണ്ടെന്നും അമേരിക്ക സ്ഥാപിച്ചെടുത്തു”. ശീതസമരത്തിന്റെ പ്രമാണ രേഖയായ എന്‍.എസ്.സി. റിപ്പോര്ട്ട് നന്മയും, തിന്മയും തമ്മിലുള്ള യുദ്ധമായാണ് ശീത സമരത്തെ കണ്ടത്.മനുഷ്യന്റെ ആധ്യാത്മിക ഊര്ജത്തെ ഉണര്ത്തിക്കൊണ്ട് അതിലൂടെ കമ്യൂണിസത്തെ പ്രതിരോദിക്കാനാണ് അത് ആഹ്വാനം ചെയ്തത്. ട്രുമാന്‍ ഭരണകൂടത്തിനു കമ്മ്യൂണിസമെന്ന "വൈറസിനു" എതിരെ നല്കാനുണ്ടായിരുന്ന പ്രതിരോധം മത വിശ്വാസമായിരുന്നു.രാഷ്ട്രത്തിന്റെ നയപര ലക്ഷ്യങ്ങല്ക്കായി മതത്തിന്റെ ശക്തി ട്രുമാന്‍ ഉപയോഗിച്ച്. ശീതസമരത്തെ ട്രുമാന്‍ ഒരു കുരിശു യുദ്ധമാക്കി. അമേരിക്കന്‍ താല്പര്യം ദൈവഹിതവും മറുകക്ഷി ദൈവ നിഷേധവുമാക്കി ജനകോടികളുടെ മനസ്സില്‍ വളര്ത്തിയെടുത്തു. കമ്മ്യൂണിസത്തിന് എതിരെ ഒരു സാര്വ്വക ദേശീയ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ ട്രുമാന്‍ വിജയിച്ചു. ഈ സഖ്യത്തില്‍ പ്രമുഖ സ്ഥാനം മതനേതാക്കല്ക്കായിരുന്നു. അവരുടെ പൊതുശത്രു കമ്മ്യൂണിസ്റ്റുകള്‍ ആയി. പ്രചാരണത്തിലും, മനശാസ്ത്ര യുദ്ധത്തിലും മതത്തിന്റെ പങ്കു ട്രുമാന്‍ തിരിച്ചറിഞ്ഞു. മതനേതാക്കള്‍ പിന്തുണ നല്കിയാല്‍ അത് ദുഷ്ട ശക്തികള്ക്കെ തിരെയുള്ള യുദ്ധമായി വ്യാഖ്യാനിക്കുക എളുപ്പമായിരുന്നു. ഇതായിരുന്നു മതനേതാക്കളെ കൈക്കലാക്കാന്‍ ട്രുമാനെ പ്രേരിപ്പിച്ച ഘടകം. അതിനായി ട്രുമാന്‍ ആദ്യമായി സമീപിച്ചത് വത്തിക്കാനെയായിരുന്നു. തീവ്ര കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്‍ ആയിരുന്ന പയസ്‌ പന്ത്രണ്ടാമന് പോപ്പിന്റെ ഭരണത്തില്‍ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പ്രത്യയശാസ്ത്രം പ്രാബല്യം നേടിയിരുന്നു. ഇത് ട്രുമാന്റെ ജോലി ലളിതമാക്കി. അതുകൊണ്ട് തന്നെ, രണ്ടായിരം വര്ഷമായി സഭ തിന്മക്കെതിരെയുള്ള നടത്തുന്ന പോരാട്ടത്തിന്റെ തുടര്ച്ചയായാണ് കമ്മ്യൂണിസത്തിനു എതിരെയുള്ള യുദ്ധമെന്നു ട്രുമാനും, സഭയും വിളംബരം ചെയ്തു. In God We Trust എന്ന് യു.എസ് നാണയങ്ങളിലും, കറന്സിയിലും മുദ്രണം ചെയ്യാനും അത് ഔദ്യോഗിക മുദ്രാവാക്യം ആക്കാനും നിര്ദ്ദേശം നല്കിയതും സഭയാണ്. ട്രുമാനു ശേഷം ഐസാന്‍ ഹോവരും ഈ പാത പിന്തുടര്ന്നു . വിയറ്റ്നാം യുദ്ധത്തില്‍ പോലും ഈ തന്ത്രം അവര്‍ പിന്തുടര്ന്നു . തുടര്ന്ന് വന്ന റൊണാള്ഡ റീഗനും കമ്മ്യൂണിസത്തിന് എതിരെയുള്ള യുദ്ധം വിശുദ്ധ യുദ്ധമായാണ് കണ്ടത്. സോവിയറ്റ് യൂണിയനെ നിയന്ത്രിക്കുന്ന "ധാര്മി്കമായ ഒരു പ്രമാണവും" ഇല്ലെന്നു അമേരിക്കന്‍ പ്രതിനിധി 1953 ല്‍ പാക്സ്ഥാനില്‍ വെച്ച് പ്രഖ്യാപിക്കുന്നു. അതുകൊണ്ട് ഈ ധര്മസമരത്തില്‍ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രമായ പാകിസ്താനും പിന്തുണ നല്ക്ണം എന്ന് പറയുന്നു. അതുപോലെ, 1985ല്‍ മുജാഹിദ്ദീന്‍ നേതാക്കള്‍ റീഗനെ സന്ദര്ശിക്കുകയും, സോവിയറ്റ്‌ യൂണിയനെ തകര്ക്കാന്‍ സഖ്യത്തില്‍ ഏര്പ്പെടുകയും ചെയ്തു. അവരെ റീഗന്‍ വിശേചിപ്പിച്ചത് “സ്വാതന്ത്ര്യത്തിന്റെ മൂല്യം ഉയര്ത്തി പിടിച്ച അമേരിക്കയുടെ സ്ഥാപകനേതാക്കളോടാണ്"!. എന്നാല്‍ അവരുടെ നേതാവായിരുന്ന ബിന്‍ ലാദനെതിരെ 2001 മുതല്‍ ഭീകര വിരുദ്ധ യുദ്ധം നടത്തേണ്ടി വന്നതു ദൈവത്തിന്റെ പരീക്ഷണമായാണോ സഭ കാണുക എന്ന് ചരിത്രം ആവശ്യപ്പെടുന്ന വലിയ ഉത്തരമാണ്. വിദേശ നയത്തെ കുറിച്ചുള്ള ഒരു പ്രഭാഷണത്തില്‍ 1952 ല്‍ അമേരിക്കന്‍ പ്രതിനിധി പൗലോസ്‌ അപ്പോസ്തലനെ ഉദ്ദരിച്ചാണ് പ്രസംഗം തുടങ്ങിയത്. കത്തോലിക്ക സഭയുടെ നോട്ടര്‍ഹാം സര്‍വ്വകലാശാലയില്‍ റീഗന്‍ ഉയര്ത്തി കാട്ടിയത് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ കമ്മുനിസത്തെ കുറിച്ചുള്ള വിമര്ശനങ്ങളായിരുന്നു. അതുപോലെ 1983ല്‍ റീഗന്‍ National School of Evangels ചെയ്ത പ്രസംഗത്തില്‍ സോവിയറ്റ്‌ യൂനിയനെ ദുഷ്ട സാമ്രാജ്യം എന്നാണു വിശേഷിപ്പിച്ചത്. അമേരിക്കയെ യേശുക്രിസ്തുവിന്‍റെ ക്യാമ്പില്‍ പ്രതിഷ്ടിക്കുക വഴി സോവിയറ്റ്‌ യൂണിയന്മായുള്ള ചര്ച്ചകള്‍ റീഗന്‍ അസാധ്യമാക്കി എന്നാണു ഷ്ളിസര്ജയന്‍ എന്ന രാഷ്ട്രീയ നിരൂപകന്‍ വിലയിരുത്തിയത്. ട്രുമാനും, ജോണ്‍ പോള്‍ രണ്ടാമനും കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ്‌ ഭരണ കൂടങ്ങളെ ശിഥിലമാക്കാന്‍ കൈകോര്ത്തു . ജിമ്മി കാര്ട്ടര്‍ ഒഴിച്ചുള്ള എല്ലാവരും ഇതേ നയം തന്നെയാണ് സ്വീകരിച്ചത്. അത് കൊണ്ട് തന്നെ സഭക്ക് കാര്ട്ടര്‍ അനഭിമതനും ആയിരുന്നു. ട്രുമാന്റെ കാലാത്താണ് അമേരിക്ക ജപ്പാനുമായുള്ള ഉടമ്പടി ഉണ്ടാകുന്നത്. അതില്‍ നെഹ്‌റു ഒപ്പ് വെച്ചില്ല. കാരണം ചൈനയെയും, സോവിയറ്റ് യൂണിയനെയും അതില്‍ ചേര്ക്കാതിരുന്നത് കൊണ്ട്. അപ്പോള്‍ അമേരിക്കന്‍ പ്രതിനിധി ഇന്ത്യന്‍ പ്രതിനിധി വിജയലക്ഷ്മി പണ്ഡിറ്റ്നോട് പറഞ്ഞത്, ഈ ഉടമ്പടിയുടെ ഓരോ ഘട്ടത്തിലും ഞാന്‍ പ്രാര്ഥി്ക്കുകയായിരുന്നു എന്നാണു. അത് കേട്ട് അന്തം വിട്ട വിജയല്ക്ഷി ഒന്നും മിണ്ടിയില്ല. കാരണം നയതന്ത്ര കാര്യങ്ങളില്‍ പ്രാര്ത്ഥനയുടെ സ്ഥാനം അവര്‍ ആദ്യമായി കേള്ക്കുകയായിരുന്നു. അതെ സമയം, ഇറാഖിനെതിരെയുള്ള യുദ്ധം ദൈവത്തിന്‍റെ ഉപദേശം കേട്ടാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട്‌ പറഞ്ഞപ്പോള്‍ “നാം ഒരേ ഭാഷ സംസാരിക്കുന്നു” എന്ന് പറഞ്ഞ് അടിമതത്വത്തിനു അടിവരയിടുന്ന നമ്മുടെ പ്രധാനമന്ത്രിയെയും ലേഖകന്‍ താരതമ്യം ചെയ്യുന്നുണ്ട്. പല സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലും രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന വിമത സംഘടകള്ക്കു് സി.ഐ.എ ധനസഹായം എത്തിച്ചിരുന്നത് വത്തിക്കാനിലൂടെ ആയിരുന്നെന്നു തെളിവുകള്‍ സഹിതം ലേഖകന്‍ സമര്ത്തിക്കുമ്പോള്‍ കേരളത്തിലെ വിമോചന സമരവും ഓര്മയില്‍ വരികയാണ്. അന്ന് കേരളത്തില്‍ സമരത്തില്‍ മുന്പ്ന്തിയില്‍ നിന്നിരുന്നത് സഭയായിരുന്നെന്നും കൂട്ടിവായിക്കുമ്പോള്‍ മുകളില്‍ ഉദ്ധരിച്ച കാര്യങ്ങള്‍ കൂടുതല്‍ തെളിമയോടെ വായിച്ചെടുക്കാന്‍ കഴിയും. ഇന്നും കേരളത്തില്‍ സഭക്ക് കമ്മ്യൂണിസത്തോടുള്ള സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ വത്തിക്കാനുമായി നേരിട്ട് ബന്ധം ഇല്ലാത്ത ചില സഭകള്‍ അവരുടെ കേരളീയവും, ദേശീയവും, സാര്വ്വദേശീയവുമായ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ കമ്മ്യൂണിസം വെറുക്കപ്പെടേണ്ട ഒരു പ്രത്യശാസ്ത്രമല്ല എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കത്തോലിക്കരടക്കമുള്ള മറുപക്ഷം കമ്മ്യൂണിസ്റ്റു വിരുദ്ധത ഒരു ജീവിത ലക്ഷ്യമായി തന്നെ ആഘോഷിക്കുന്നു. അതിനവരെ പ്രേരിപ്പിക്കുന്നത് വത്തിക്കാന്‍ വഴിയുള്ള ധനസഹായവും, സി.ഐ.എ വഴിയുള്ള രാഷ്ട്രീയ പാഠങ്ങളും ആണ്. ചുരുക്കത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങളെക്കാള്‍ അവര്‍ വിശ്വസിക്കുന്നത് അമേരിക്കന്‍ പാഠങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ അവര്‍ ചെയ്യുന്നത് രാജ്യദ്രോഹമാണ്. ചോറിങ്ങും, കൂറങ്ങും എന്നതാണ് അവരുടെ നിലപാട്! അതുകൊണ്ട് തന്നെയാണ് ദാവൂദ്‌ ഇബ്രാഹിമുമായി പ്പോലും അവരില്‍ ചിലര്ക്ക് കൂട്ടുകച്ചവടം നടത്താന്‍ മടിയില്ലാത്തത്.അതുപോലെ വലതു പക്ഷ മാധ്യമങ്ങള്ക്കും അവരുടെതായ പങ്കു കിട്ടുന്നില്ലേ എന്ന് വേണം സംശയിക്കാന്‍. ഈ ഒരു പാശ്ചാത്തലത്തില്‍ വേണം സിപിഎമ്മുമായിട്ടുള്ള സഭയുടെ ഈയിടെ ഉണ്ടായ വിവാദത്തെയും വിലയിരുത്താന്‍. ക്രിസ്തുവിന്റെ സ്വീകാര്യമായ വശങ്ങള്‍ സിപിഎം ഉയര്ത്തിക്കാട്ടിയാലും സഭ അത് അംഗീകരിക്കില്ല. അങ്ങിനെ അംഗീകരിച്ചാല്‍ അവരുടെ നിലപാട്തറ തന്നെ പൊളിച്ച് പണിയേണ്ടി വരും. അതാകട്ടെ അവരുടെ നിലനില്പ്പിന്‍റെ പ്രശ്നവുമാണ്. അവരുടെ വരുമാന സ്രോതസ് തന്നെ നിലച്ചു പോകുന്ന പ്രശ്നമാണ്. അവര്‍ ഇന്നേവരെ സ്വീകരിച്ചു പോന്ന നിലപാട് മാറ്റി എഴുതലാകും അത്. സഭക്കറിയാം ഇവിടെ ജനപക്ഷത്തു നില്ക്കുന്ന കക്ഷികള്‍ ഇടത് പക്ഷമാണെന്ന്. അതവര്‍ അംഗീകരിച്ചാല്‍ ഇന്നേവരെ അവര്‍ അംഗീകരിച്ച യജമാനന്മാരെ തള്ളിപ്പറയല്‍ ആകും അത്. ഈ ഭൃത്യമനോഭാവം സത്യം കാണുന്നതില്‍ നിന്നും അവരെ വിലക്കുന്നു. സത്യത്തെക്കാളും, യേശുവിനെക്കാളും അവര്ക്ക് മുഖ്യം യജമാനസേവയാണ്.മാത്രമല്ലാ യേശുവിനു പുതിയ അവകാശികള്‍ വരുന്നതിനെ അവര്‍ നിലനില്പ്പിന്റെ പ്രശ്നമായി കാണുന്നു. യേശുവിന്റെ പേരും പറഞ്ഞു പാവപ്പെട്ടവരെയും, പീഡിതരെയും പാര്ശ്വവല്ക്കഖരിക്കുന്ന അവര്ക്കറിയാം ചൂഷിതര്‍ അവരെ തള്ളിപ്പറയും എന്ന്. അവര്‍ ചാട്ടവാറുമായി പള്ളിമേടകളില്‍ കയറി യൂദാസുകളെ ആട്ടിയോടിക്കും എന്ന്. നിന്ദിതരുടെയും, പീഡിതരുടെയും പേരില്‍ ആതുരാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തി കോടികള്‍ കുന്നുകൂട്ടി പള്ളിമേടകളില്‍ തിന്നും കുടിച്ചും, വ്യഭിച്ചരിച്ചും, ആഡംബരം ജീവിതം നയിച്ചും നിമിഷം പ്രതി യേശുവിനെ കുരിശിലെറ്റ്ന്ന സഭ ആരുടെ കൂടെയാണെന്ന് പാവങ്ങള്‍ തിരിച്ചറിയും.യേശു ക്രിസ്തുവിന്റെ പടത്തിനു കീഴിലിരുന്ന് കോഴ വാങ്ങുന്നത് മതനിന്ദ അല്ലെ എന്നവര്‍ ചോദിക്കും. ഒരു അധികാര കേന്ദ്രങ്ങള്ക്കും പിന്നെ അവരെ രക്ഷിക്കാന്‍ കഴിയില്ല എന്നും അവര്‍ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ, സിപിഎം യേശുവാണ് രക്ഷകന്‍ എന്ന് പ്രഖ്യാപിച്ചാലും അവര്‍ എതിര്ത്തു തോല്പ്പിക്കും. കാരണം അവര്‍ അധികാര കേന്ദ്രങ്ങളില്‍ കടന്നു കയറുകയും, സ്വയം സമാന്തര അധികാര കേന്ദ്രമായി വാണരുള്കയുമാണ്. അതുകൊണ്ട് തന്നെ അവര്ക്ക് ഇതൊരു ജീവന്മരണ പോരാട്ടമാണ്. സഹോദര സഭകള്ക്ക് പോലും വില കല്പ്പിക്കാത്ത ഈ അധികാര ഗോപുരങ്ങള്‍ എങ്ങിനെ സിപിഎം നെ അംഗീകരിക്കും? ഇതാണ് അവരെ നയിക്കുന്ന മാനസിക വ്യാപാരങ്ങള്‍. സഭക്ക് പ്രതിസ്ഥാനത്ത് നിര്ത്താവന്‍ ഒരു കക്ഷി വേണം. അത് കേരളത്തില്‍ സിപിഎം ആണ്. ആ പ്രതിയോഗിയുമായി സഖ്യം എന്ന് വെച്ചാല്‍ യുദ്ധം തോറ്റു കൊടുക്കലായി അവര്‍ കരുതുന്നു. കീഴടങ്ങലായി വിലയിരുത്തുന്നു. അത് കൊണ്ട് എന്തൊക്കെ പറഞ്ഞാലും, ചെയ്താലും സഭക്ക് വിശ്വാസം ആകില്ല. കാരണം, സഭ യേശു പറഞ്ഞ സമാദാനത്തിന്റെ പാതക്ക് പകരം പുതിയ യജമാന്മാര്‍ പഠിപ്പിച്ച സംഘട്ടനത്തിന്റെ പാതയാണ് പിന്തുടരുന്നത്. അത് കൊണ്ടാണ് യേശു സമാദാനത്തിന്റെ സന്ദേശ വാഹകനായിരുന്നു എന്ന് സിപിഎം പറയുമ്പോള്‍ അവര്‍ മുഖം തിരിക്കുന്നത്! ഈ അഭിനവ പുണ്ണ്യാളന്മാരെ തിരുത്താന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങുക തന്നെ വേണം. അവര്‍ സിപിഎം നോടൊപ്പം നില്ക്കേണ്ട, ചുരുങ്ങിയ പക്ഷം യേശുവിനോടൊപ്പം നില്ക്കണം എന്നവരെ വിശ്വാസികള്‍ പഠിപ്പിക്കണം. അല്ലാതെ, പുതിയ യജമാനന്മാരായ അമേരിക്കക്കൊപ്പം അല്ല നില്ക്കേണണ്ടത് എന്ന് അവരെ തിരുത്തിക്കണം. പള്ളിമേടകളില്‍ നിന്നും മനുഷ്യ മനസിലേക്ക്, പാവങ്ങളുടെ കുടിലുകളിലേക്ക്, പണിശാലകളിലേക്ക്, വയലേലകളിലേക്ക് അവരെ ആട്ടിയിറക്കണം. അങ്ങിനെയേ യേശുവിനോട് നീതി കാണിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ അവരെ കേവലം അമേരിക്കന്‍ ചാരന്മാരും, ധനികരുടെ പിണിയാളും, യേശുവിന്റെ ശത്രുക്കളും ആയി ചരിത്രം വിലയിരുത്തും.