മൂന്നാര്‍ : ആരുടെ സമരം ? ആരുടെ വിജയം ?
മൂന്നാര്‍ സമരത്തെ പറ്റി മാധ്യമങ്ങള്‍ക്ക് പറയാന്‍ നൂറു നാക്ക്. വര്‍ണ്ണിച്ചിട്ടും, വര്‍ണ്ണിച്ചിട്ടും മതി വരുന്നില്ല. മാതൃഭൂമി എഡിറ്റോറിയല്‍ എഴുതിയത് സ്ഥലം തികയാത്തത് കൊണ്ടുള്ള വിഷമം മറച്ചു പിടിച്ചാണ്. ലോക സമാധാനത്തിനും, ചൂഷണരഹിത വ്യവസ്ഥയുടെയും നാന്ദി കുറിക്കുന്ന സമരം എന്നാണു ഇവരുടെ ഒക്കെ പക്ഷം.നിഘണ്ടുവില്‍ വാക്ക് തികയാതെ ചിലര്‍ ഭാഷയെ പഴിക്കുന്നു.
ഇങ്ങിനെയും സംഭവിക്കുമോ ? സമരം എന്ന് കേള്‍ക്കുമ്പോള്‍ അപസ്മാരം ഇളകുന്നവര്‍ക്ക് , കലി കയറുന്നവര്‍ക്ക്, ളോഹ പൊക്കി കുത്തുന്നവര്‍ക്ക്, ഉറഞ്ഞു തുള്ളുന്നവര്‍ക്ക്, നാലാള്‍ കൂടി തെരുവിലൂടെ ജാഥ നയിച്ചാല്‍ ജനാധിപത്യത്തിന്‍റെ ആണിക്കല്ല് ഇളകി എന്ന് പറഞ്ഞു മഹാഭാരതം എഴുതുന്നവര്‍ക്ക് ഇപ്പോള്‍ സമരം എന്ന് കേട്ടപ്പോള്‍ രോമാഞ്ചമാണ് !
എന്തെ ഒരു മനമാറ്റം ? ഇനി ഇതുപോലെ വല്ല സമരവും നടന്നാല്‍ ഈ മാധ്യമങ്ങള്‍ ഒക്കെ പിന്തുണയുമായി ഉണ്ടാകുമോ? മിനിമം വേതനം മാത്രം കിട്ടുന്നത് തോട്ടം തൊഴിലാളികള്‍ക്ക് മാത്രം ആണോ ? ഈയിടെ നടന്ന മിനിമം വേതനം 250 രൂപ ആക്കണം എന്ന് പറഞ്ഞു നടത്തിയ സീമാസ് സമരം അനാവശ്യം ആയിരുന്നോ ? മറ്റു തോട്ടം മേഖലകളില്‍ സ്ഥിതി മെച്ചമാണോ ? എന്താണ് അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ സ്ഥിതി ? എന്താണ് കശുവണ്ടി, നെയ്ത്ത്, കയര്‍ മേഖലയിലെ തൊഴിലാളികളുടെ സ്ഥിതി ? ഇതൊന്നും പറയാന്‍ ആളില്ല. സമരമില്ല. ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ല. അപ്പോള്‍ മൂന്നാറില്‍ മാത്രം എന്താണ് പ്രത്യേകത? ട്രേഡ് യൂണിയന്‍ മണ്ടന്മാര്‍ പറയും പോലെ ഒരു തമിഴ് തീവ്രവാദ സംഘടനയും രംഗത്ത് വന്നിട്ടില്ല. പിന്നെ ഈ സമരം ആര് നയിച്ചു ?
അവിടെ യാണ് രഹസ്യം. ഈ സമരം നയിച്ചത് കുതന്ത്രശാലി ആയ ഉമ്മന്‍ ചാണ്ടിയും, ആഭ്യന്തര വകുപ്പും, മെത്രാന്മാരും ചേര്‍ന്നാണ്. റോഡരികിലൂടെ ജാഥ പോകുന്നവന്‍റെ മര്‍മ്മം നോക്കി ലാത്തി കയറ്റുന്ന കേരള പോലീസ് ദേശീയപാത ഒന്‍പതു ദിവസം ഉപരോധിച്ചപ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. സമരം തീര്‍ന്നപ്പോള്‍ ലോക സമര ചരിത്രത്തില്‍ ആദ്യമായി പോലീസ് ഏമാന്മാര്‍ക്ക് പൂച്ചെണ്ട് ! മുഖ്യമന്ത്രിയുടെ കൈ പിടിച്ചു സമര നായിക മുത്തമിടുന്നു. മാധ്യമങ്ങള്‍ യുദ്ധഭൂമിയില്‍ നിന്നെന്നവണ്ണം ഓരോ നിമിഷത്തെയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു., ഇതൊക്കെ നടന്നത് ഭരണ കക്ഷിയിലെ നേതാക്കള്‍ പോലും അറിയാതെ. അവരുടെ തൊഴിലാളി സംഘടന നേതാക്കള്‍ അറിയാതെ. ഇതെങ്ങിനെ സംഭവിച്ചു. അവിടെയാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും, മെത്രാന്മാരുടെ റോള്‍ മനസിലാകുക.
ഈ സമരം ഇവിടം കൊണ്ട് തീരില്ലായിരുന്നു, പക്ഷെ, പ്രതീക്ഷിക്കാതെ വി.എസ് കടന്നു വന്നു. മറ്റ് നേതാക്കളെ പോലെ വി.എസിനെയും ആട്ടി ഓടിക്കും എന്നാണു ചാണ്ടി കരുതിയത്. പക്ഷെ, അവിടെ ചാണ്ടിയുടെ പ്ലാന്‍ പാളി. സമരം കൈവിട്ടു പോകും എന്ന് വന്നു. ഉടനെ ചര്‍ച്ചയായി. ഒത്ത് തീര്‍പ്പായി. രഹസ്യാന്യോഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. മുഖ്യമന്ത്രി മൂന്നാറില്‍ എത്തിയാല്‍ മറ്റു നേതാക്കളെ പോലെ ജനം കല്ലെറിഞ്ഞു ഓടിക്കും എന്ന്. സമരം മൊത്തം വി.എസിന്‍റെ കയ്യില്‍ എത്തും. അതിനാല്‍ മുഖ്യമന്ത്രി വന്നില്ല. പെട്ടെന്ന് തീരുമാനം ഉണ്ടായി. അതും എറണാകുളത്ത് വെച്ച്. അതും, ആദ്യം ചര്‍ച്ചക്ക് രണ്ടു പാവമാന്ത്രിമാരെ ഇറക്കി അവരെ വിഡ്ഢികള്‍ ആക്കിയിട്ടു.
ഈ സമരം തുടങ്ങിയ നാള്‍ മുതല്‍ ചില കോണ്ഗ്രസുകാര്‍ രഹസ്യമായും പരസ്യമായും പറയുന്ന ഒരു കാര്യം ഉണ്ട്. എല്ലാ നേതാക്കളും വരും. അവസാനം മുഖ്യമന്തി വരും. ഗോള്‍ അടിക്കും എന്ന്. അപ്പോള്‍ തന്നെ ഈ സമരത്തിന്‍റെ ലക്ഷ്യം മനസിലായിരുന്നു.
എങ്കില്‍ ഈ സമരം എന്ത് കൊണ്ട്. ഒട്ടും സംശയം വേണ്ട. കൈ വിട്ട ഇടുക്കി തിരിച്ചു പിടിക്കണം. കഴിഞ്ഞ പാര്ലമെന്റ്റ് തിരഞ്ഞെടുപ്പില്‍ മെത്രാന്മാര്‍ യു.ഡി.എഫിന് എതിരായിരുന്നു. അവരുടെ പിണക്കം തീര്‍ത്ത്, അവരുടെ കൂടെ ഒത്താശയില്‍ ഒരു നാടകം കളിക്കണം. ആ പൊറാട്ട് നാടകം ആണ് മൂന്നാറില്‍ കണ്ടത്. അതിനാല്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പോലും ഈ ഓപ്പറേഷനില്‍ വിശ്വാസത്തില്‍ എടുത്തില്ല. ഇവിടെ പയറ്റിയത് മെത്രാന്മാരെ മുന്നില്‍ നിര്‍ത്തി, ബിജെപി പേടി ഉണ്ടാക്കി, നേമത്തും, തിരുവനന്തപുരത്തു, അരുവിക്കരയിലും ചാണ്ടി കളിച്ച കളിയാണ്. ഇത് മനസിലാക്കാന്‍ പൊതു ജനം വൈകി. മാധ്യമങ്ങള്‍ കയ്യും മെയ്യും മറന്നു ചരിത്രത്തില്‍ ആദ്യമായി ഒരു സമരത്തെ അനുകൂലിച്ചത് വെറുതെ അല്ല. അവര്‍ക്കുള്ള ഇമ്മിണി വലിയ പങ്ക് വീതിച്ചു കൊടുത്തിട്ടുണ്ട്