സദാചാരം എന്ന് കേട്ടാല്‍ മുസ്ലീം ലീഗിനും ഇതര സമുദായ സംഘടനകള്‍ക്കും ഇരിക്കപ്പൊറുതി ഉണ്ടാകില്ല.പിന്നെ, ഹദീസും, ആയത്തും, ശരീയത്തും, ഖുറാനും ഒക്കെ നിവര്‍ത്തിയിട്ടു വായന തുടങ്ങും . പക്ഷെ, സംഗതി നമ്മുടെ നേര്‍ക്കാണെങ്കിലോ? മറ്റൊരു മുഖമാണു. അതാണ് വി.പി.റജീന കേസിലും, മറ്റനേകം കേസിലും കണ്ടത്. ഇപ്പോള്‍ ഇതാ, കോഴിക്കോട് സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികളുടെ നേരെ അതിക്രമം നടന്നിരിക്കുന്നു. പ്രതിസ്ഥാനത്ത് നമുക്ക് വേണ്ടപ്പെട്ടവരും. അപ്പോള്‍, സദാചാരക്കാര്‍ തിരിച്ചു ചോദിക്കുന്നു :
"എന്താ അന്‍റെ സാമാനം തേഞ്ഞു പോക്വോ?"
എം.എസ്.എഫ്.നിവേദനം കൊടുത്തു. ഇരകളെ കോളേജില്‍ നിന്ന് പുറത്താക്കണം എന്ന്. ഉടനെ മൂത്ത ലീഗ് ഭരിക്കുന്ന സെനറ്റ് പ്രമേയം പാസാക്കി . യു.ജി.സിക്കും, വി.സി ക്കും, ഹൈക്കോടതിക്കും പരാതി കൊടുത്ത പെണ്‍കുട്ടികള്‍ക്ക് എതിരെ നടപടി എടുക്കണം! എന്തൊരു സദാചാരബോധം!
ഇതൊക്കെ നടക്കും. രാഷ്ട്രീയത്തിന്‍റെ പേരില്‍ സ്കൂള്‍ അധ്യാപകനെയും, മദ്രസ അധ്യാപകനെയും മറ്റും വി.സി.ആക്കിയാല്‍. ഇതിനപ്പുറം നടക്കും, പള്ളി മുക്രി ആകാനുള്ള യോഗ്യത പോലും ഇല്ലാത്തവരെ പാര്‍ട്ടിക്ക് വേണ്ടി കുറെ നോട്ടീസ് ഒട്ടിച്ചിട്ടുണ്ട് എന്ന പേരില്‍ സെനറ്റും , സിണ്ടികേറ്റും മെമ്പര്‍മാര്‍ ആക്കിയാല്‍. ഇതിലപ്പുറം നടക്കും, വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത സ്ഥാനത്ത് ഖുറാന്‍ തിരിച്ചും മറിച്ചും വായിക്കും എന്ന ഒരൊറ്റ യോഗ്യതയുടെ പേരില്‍ നിയമനം നടത്തിയാല്‍.
നീയൊക്കെ ആദ്യം പോയി മദ്രസയുടെയും, പള്ളിയുടെയും നിലം തുടച്ചു പഠിക്കെടാ എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ളവര്‍ ഇല്ലാത്ത നാട്ടില്‍, റജീനമാരും, കോഴിക്കോട് കാമ്പസിലെ പേരറിയാത്ത പെണ്‍കുട്ടികളും ഇനിയും ഉണ്ടായിക്കോണ്ടേ ഇരിക്കും. അവരുടെയൊക്കെ മാനം പോകുമ്പോള്‍, "നിന്‍റെ സമാനം എന്താ തേഞ്ഞു പോകുന്നതാണോ" എന്ന ചോദ്യവും ഉയരും. ഏതെങ്കിലും മുസ്ലീം പെണ്‍കുട്ടിയോട് ഇതര മതസ്ഥന്‍ സംസാരിക്കുമ്പോള്‍ മാത്രം ഇവന്‍റെയൊക്കെ സദാചാര ലിംഗവിജ്രംഭണം നടക്കും!
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ജാതി-മത-രാഷ്ട്രീയ നിയമനം എടുത്തു കളയണം എന്ന് പറയാന്‍ ആണായി പിറന്നവര്‍ ആരും ഇല്ലേ നമ്മുടെ നാട്ടില്‍ ?
No comments:
Post a Comment