ഉണരൂ സഹോദരങ്ങളെ, ഇവിടെ തീവെട്ടി കൊള്ള നടന്നു കൊണ്ടിരിക്കയാണ് .
സര്‍ക്കാര്‍ തണ്ണീര്‍തട നിയമത്തില്‍ ഭേദഗതി കൊണ്ട് വന്നു. നെല്‍ വയല്‍ നികത്താന്‍. സര്‍ക്കാരിന്റെ തന്നെ ബിനാമികള്‍ അതിനെതിരെ കേസ് കൊടുത്തു. സ്വാഭാവികം ആയും സര്‍ക്കാര്‍ കേസ് തോറ്റ് കൊടുത്തു. ഇപ്പോള്‍ വിധി വന്നിരിക്കുന്നു. 2008 നു മുന്പ് നികത്തിയത് ആണെന്ന് ഏതെങ്കിലും വില്ലേജ് ഓഫീസ്സറെ കൊണ്ട് ഇത്തിരി ചില്വാനം കൊടുത്ത് എഴുതി വാങ്ങിയാല്‍ മതി. നിങ്ങള്‍ക്ക് ആ പാടം നികത്തി എടുക്കാം. കെട്ടിടം പണിയാം. ഒരു വശത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നു. മറുവശത്ത് പാടങ്ങള്‍ നികത്തിയെടുക്കുന്നു.
ഇപ്പോഴത്തെ സ്ഥിതിയില്‍ ഏകദേശം 25,000 ഹെക്ടര്‍ പാടങ്ങള്‍ ഈ വകുപ്പില്‍ വരുമത്രേ. അതായത്, സെന്റിന് പതിനായിരം വെച്ച് പിരിച്ചാല്‍ ഏകദേശം പതിനായിരം കോടി വരുന്ന ഒരു വന്‍ അഴിമതി.
നമുക്ക് റീമ കല്ലിങ്കല്‍ ഡാന്‍സ് ചെയ്തപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം ഏത്, ജാനുവിന് താളം പിഴച്ചോ, ചെന്നിത്തലയുടെ കത്ത് എഴുതിയത് ആര്, സരിതയുടെ കത്തില്‍ ശരിക്കും എത്ര പേജ് ഉണ്ടായിരുന്നു എന്നൊക്കെ ചര്‍ച്ച ചെയ്യാം !
No comments:
Post a Comment