പാശ്ചാത്യമായ ഏതു രീതികളെയും അതെ പടി സ്വീകരിക്കുക നമ്മുടെ ദുസ്വഭാവം ആണ്. അതിന്‍റെ പ്രയോഗ ക്ഷമത, നമ്മുടെ രീതികളില്‍അതെത്രമാത്രം പായോഗികം ആകും എന്നൊന്നും ആരും ചിന്തിക്കുന്നില്ല. ഏതെങ്കിലും വിദേശ സര്‍വകലാശാല നടത്തുന്ന രീതിയെ പറ്റി മാധ്യമങ്ങളില്‍ വായിച്ചാല്‍ ഉടനെ നമ്മുടെ വിദ്യാഭ്യാസ വിദഗ്ദര്‍ കൊച്ചു കുട്ടികളെ പോലെ കീഴ് മേല്‍ ചിന്തിക്കാതെ അത് നമുക്കും വേണം എന്ന് വാശി പിടിക്കും. സി.ഇ. മാര്‍ക്കിന്‍റെ കാര്യത്തിലും അതാണ് സംഭവിച്ചത്.ഇതിന്‍റെ ഗുണഭോക്താക്കള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആയിരുന്നു. അവര്‍ക്ക് വേണ്ടപ്പെട്ട കുട്ടികള്‍ക്ക് നൂറു ശതമാനം മാര്‍ക്ക് നല്‍കി ഇഷ്ടമില്ലാത്ത കുട്ടികളെ വിവേചനം കാണിച്ചു ശിക്ഷിച്ച പല അനുഭവങ്ങളും ഉണ്ട്.
അതുപോലെ തന്നെയാണ് ഓപ്പണ്‍ ബുക്ക് പരീക്ഷയും.ഇവിടെ സ്ഥാപിത താല്പര്യക്കാര്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് മാര്‍ക്ക് ചെയ്തു കൊടുക്കും. അപ്പോള്‍ ലേഖകന്‍ ഉദ്ദേശിക്കുന്ന ഗവേഷണ-നിരീക്ഷണ-നൈപുണ്യ പരീക്ഷണങ്ങള്‍ ഒന്നും നടക്കില്ല. ഇപ്പോള്‍ തന്നെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് കോപ്പി അടിക്കാനും, ചോദ്യ പേപ്പര്‍ ചോര്‍ത്തി കൊടുക്കാനും, മാര്‍ക്ക് തിരുത്താനും സൗകര്യം ഉണ്ട് എന്നാണ് പരസ്യമായ രഹസ്യം ! എന്ത് കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ നിലവാരം താഴ്ന്നു പോകുന്നത്. ഇത്തരം ഗവേഷണം നടത്താത്ത പാശ്ചാത്യ രീതികള്‍ വാരി വിഴുങ്ങുന്നത് തന്നെ. എന്ത് കൊണ്ട് നമ്മുടെ സാഹചാര്യത്തിനു ഒത്ത പരീക്ഷ സമ്പ്രദായം സ്വീകരിക്കുന്നില്ല? ആദ്യം ഓര്‍ക്കേണ്ടത് ഇവിടെ വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് മത മാഫിയകള്‍ ആണ് എന്നതാണ്. അതിനാല്‍ തങ്ങളുടെ സമുദായത്തിലെ കുട്ടികളെ എങ്ങിനെ എങ്കിലും മുന്നില്‍ എത്തിക്കുക ആണ് അവരുടെ ലക്ഷ്യം എന്ന് തിരിച്ചറിഞ്ഞു വേണം അവര്‍ക്ക് ഇടപെടാന്‍ ഉള്ള പഴുതുകള്‍ അടക്കെണ്ട്ത്. അങ്ങിനെ വരുമ്പോള്‍ പുതിയ് രീതികള്‍ പിന്തുടരുമ്പോള്‍ പല വട്ടം ചിന്തിക്കണം.
കാലിക്കറ്റിലെ ഗവേഷണ വിഭാഗത്തിലോടെ ഒരെത്തി നോട്ടം നടത്തി. മൂവായിരത്തില്‍ അധികം ആളുകള്‍ വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു. അവരുടെ വിഷയങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ ആണ് കേരളത്തില്‍ പത്താം ക്ലാസ് പാസായ എല്ലാവരും ഡോക്ടരേട്ടിനു യോഗ്യര്‍ ആണ് എന്ന് ബോധ്യപെട്ടത്. അതിനെക്കാള്‍ ഗഹനമായ വിഷയങ്ങള്‍ ആണ് കലോത്സവത്തിന് കുട്ടികള്‍ കൈകാര്യം ചെയ്യുന്നത്. പിന്നെന്ത് ഗവേഷണം. അവിടെയും സംഭവിച്ചത് നമ്മുടെ സാഹചര്യങ്ങളെ മനസിലാക്കാതെ വിദേശികളെ അനുകരിച്ചു എന്ന് തന്നെ! ലക്ഷങ്ങള്‍ മുടക്കി ഒരാള്‍ ഡോക്ടറേറ്റ് നേടുമ്പോള്‍ അത് ചെലവഴിച്ച പൊതുജനത്തിന് എന്തെങ്കിലും ലഭിക്കണം. ഇവിടെ കലോത്സവത്തിന് എഴുതിയ പ്രബന്ധം കൊണ്ട് സമൂഹത്തിനു എന്ത് നേട്ടം?അതിനെക്കാള്‍ പരിതാപകരമായ വിഷയം കൈകാര്യം ചെയ്യുന്ന ഡോക്ടരെട്റ്റ് പാഴ് ചെലവല്ലേ? ഒരിക്കല്‍ ഒരു ഡോക്ടര്‍ പറഞ്ഞു, ടോക്ടരെട്ടിലെ എന്റെ നിരീക്ഷണം ഇതായിരുന്നില്ല. പക്ഷെ, അത് തുറന്നു പറഞ്ഞാല്‍ വിദ്യാഭ്യാസ മന്ത്രിക്കും, വി.സിക്കും ഇഷ്ടപ്പെടില്ല. അതിനാല്‍ അവര്‍ക്ക് രുചിക്കുന്ന പ്രബന്ധം എഴുതി ഡോക്ട്ടരെറ്റ് നേടി എന്ന്!
ചുരുക്കത്തില്‍ തനതായ മേഖലയില്‍ ഗവേഷണം നടത്തി നമ്മുടെ സാഹചര്യത്തിന് യോജിച്ച വിദ്യാഭ്യാസം ആണ് നമുക്ക് വേണ്ടത്. അതിനു മെനക്കെടാതെ, നമ്മുടെ വിദ്യാഭ്യാസ വിദഗ്ദര്‍ ചെയ്യുന്നത് നെറ്റിലോ, ലൈബ്രറിയിലോ കയറി വിദേശികള്‍ എഴുതിയ നാല് ലേഖനങ്ങള്‍ വായിച്ചു അതിവിടെ വിളമ്പുക ആണ്. അത് തന്നെയാണ് നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ ന്യൂനതയും. അത് സി.ഇ. മാര്‍ക്കിലും മറ്റും നാം കണ്ടു. ഇപ്പോള്‍ ഇതാ പുതിയ അവതാരം വന്നിരിക്കുന്നു! ഓപ്പന്‍ ബുക്ക് പരീക്ഷ! ലജ്ജാകരം എന്നല്ലാതെ എന്ത് പറയാന്‍!